തത്ത 2010

പക്ഷേ ആ വണ്ടി അവരുടെ വീടിനോട് അടുക്കുമ്പോളേക്ക് അയാൾ നിശബ്ദനായി മാറി…. അവനെ തല്ലിയും മാന്തിയുമൊക്കെ എത്ര ചൊറിഞ്ഞിട്ടും വിഷാദം കലർന്ന പുഞ്ചിരി മാത്രം മറുപടിയായി അവൾക്ക് ലഭിച്ചു….

താൻ അകലാൻ പോവുന്നതിന്റെ വേദന ആണാ കണ്ണുകളിൽ എന്ന് മനസിലാക്കാൻ അവൾക്ക് എളുപ്പം കഴിഞ്ഞു…

അപ്പോളേക്കും പതിയെയാ കാർ അവളുടെ മുൻപിൽ നിന്നു…

ആദ്യമായ് നിറഞ്ഞ കണ്ണുകളോടെ അയാൾ അവൾക്ക് നേരെ തലയാട്ടികൊണ്ടു യാത്ര നൽകി….

“വണ്ടി വിട് മാഷേ!!!”

വണ്ടിയിൽ നിന്നിറങ്ങാതെ നേർത്ത പുഞ്ചിരിയോടെ അവൾ പറഞ്ഞു…

“എങ്ങോട്ട്???”

“ഇയാളുടെ വീട്ടിലേക്ക്… ഒരു ദിവസംന്ന് പറഞ്ഞാ ഇരുപത്തി മണിക്കൂറാ മാഷേ… ഇങ്ങള് വണ്ടി വിട്….”

“എന്തിനാ തത്തമ്മേ???”

“അതോ… അതേ ഈ കുയിലിനെ കൊണ്ടേ തത്തകൂട്ടീ ഒരു കള്ളമൊട്ട ഇടീക്കാമോന്ന് നോക്കാൻ ”

അവളുടെ കുസൃതി കലർന്ന മറുപടി കണ്ടും ആദി പിന്നെയും സംശയത്തോടെ അവളെ നോക്കി…

“പ്ലീസ് ആദീ…. എനിക്ക് വേണ്ടി….”

അതോടെ വണ്ടി നീങ്ങി….

♥️♥️♥️♥️

പിറ്റേന്ന് ഞായറാഴ്ച അവളുടെ ഭർത്താവ് ജീവന്റെ ഫ്രണ്ട് രാജീവ് വരുമ്പോൾ അവരുടെ വീട് പൂട്ടികിടപ്പായിരുന്നു…

വീടിനു വേണ്ടി മരുഭൂമിയിൽ കിടന്നു അധ്വാനിക്കുന്ന സൽഗുണസമ്പന്നനായ ഭർത്താവ്…. ആ സ്നേഹമൊക്കെ മറന്നു നിമിഷസുഖങ്ങൾക്ക് വേണ്ടി മുൻകാമുകനു ഒപ്പം ഒളിച്ചോടിയ വഴി പിഴച്ച ഭാര്യ….

ഏറെ നാളത്തേക്ക് മഞ്ഞപത്രങ്ങൾക്ക് ചാകരയായിരുന്നു ….

പക്ഷേ അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന കരുതലോടെ ബാക്കി വച്ച സ്വപ്‌നങ്ങൾ പൂർത്തീകരിക്കുന്ന തിരക്കിലായിരുന്നു ഒരു തത്തയും കുയിലും ചേർന്നു….

ആദിയും കിച്ചുവും

♥️♥️♥️♥️

ഇത് എന്റേ ഒരു ഫ്രണ്ടിന് സമർപ്പിക്കുന്ന കഥ ആണ്….

ഇത് വരെ ഇത് ഒരു കഥ മാത്രമാണ്… ഇച്ചിരി കാര്യവും ഉണ്ടെന്ന് കൂട്ടിക്കോ…

 

പക്ഷേ….. ആദിത്യൻ, കൃഷ്ണ…. അല്ല അഖിൽ കൃഷ്ണ… അവരിപ്പോളും ഉണ്ട്… അവർ കണ്ട സ്വപ്‌നങ്ങൾ പൂവണിയുന്നതും കാത്തു…

 

നമുക്ക് അവരുടെ കഥ കണ്ടാലോ?? അവർ നടന്ന വഴികളിലൂടെ… ഒരു യാത്ര…

 

A journey starting at an age of 10

 

പിടക്കോഴി കൂവുന്ന നൂറ്റാണ്ട്… ടൈറ്റിൽ റോളിൽ നമ്മുടെ സുന്ദരികുട്ടി കൃഷ്ണ ?