!! തണൽ – വേനലറിയാതെ !! – 2[**SNK**] 93

Views : 3720

!! തണൽ – വേനലറിയാതെ !! 2

Author :**SNK**

തിരുവനന്തപുരം – Cliff House – 11:30 PM

 

പതിവിൽ കൂടുതൽ  നീല ബീക്കൺ ഉള്ള സ്റ്റേറ്റ് ബോർഡ് ഉള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ അവിടെ പാർക്ക് ചെയ്തിരുന്നു. സാധാരണ ഉള്ള ഒന്നാം നമ്പർ സ്റ്റേറ്റ് കാറിനു പുറമെ പത്തോളം കാറുകളുണ്ടായിരുന്നു.

 

അകത്തു മുഖ്യ മന്ത്രിയെ കാത്തിരിക്കുകയായിരുന്ന ഇതിൽ വന്ന പല വകുപ്പ് മേധാവികളും പരസ്പരം സംശയങ്ങൾ പങ്കു വെക്കുകയായിരുന്നു. ഈ വൈകിയ വേളയിൽ ഇത്രയധികം പേരെ ഒരുമിച്ചു വിളിച്ചപ്പോൾ കാര്യം സീരിയസ് ആണെന്ന് എല്ലാവര്ക്കും നല്ല ബോധ്യമുണ്ടായിരുന്നു.

 

ആരോ നടന്നു വരുന്ന ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ മുഖ്യമന്തിയെ മാത്രം പ്രതീക്ഷിച്ചിടത്തു അദ്ദേഹത്തെ കൂടാത്ത പാർട്ടി സെക്രെട്ടറി, സ്പീക്കർ എന്നിവരെകൂടി കണ്ടപ്പോൾ പ്രശ്നത്തിന്റെ വ്യാപ്തി അവർ വിചാരിച്ചതിലും അധികമാണ് എന്ന് മനസിലായി.

 

അവർ റൂമിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാ ഉദ്യാഗസ്ഥരും എഴുന്നേറ്റു നിന്നു, പോലീസ് യൂണിഫോമിൽ ഉള്ളവർ സല്യൂട്ട് നൽകി.

എല്ലാവരെയും നോക്കി ഇരിക്കാൻ പറഞ്ഞതിന് ശേഷം

CM: DG, IG Vijay Menon നോട് റിപ്പോർട്ട് ചെയ്യാൻ പറയു, ഇപ്പോൾത്തന്നെ.

DGP: Yes Sir

എന്ന് പറഞ്ഞു DGP ഫോൺ വിളിച്ചു അദ്ദേഹത്തോട് cliff house ഇൽ ഉടനെ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു തിരിച്ചു തന്റെ കസേരയിൽ വന്നിരുന്നു.

Chief Secretary: എന്താ സർ ഇഷ്യൂ ?

CM: Ok, straight to the point, evening Central Ministry യിൽ നിന്നും call ഉണ്ടായിരുന്നു, Something Unusual.

 

CM ഒന്ന് നിർത്തിയപ്പോൾ എല്ലാരും പരസ്പരം നോക്കി. Central Ministry യിൽ നിന്നും direct CM നെ വിളിക്കുക എന്ന് പറഞ്ഞാൽ തന്നെ unusual ആണ്. കാരണം Central Ministry ക്കു എന്തെങ്കിലും instruction അല്ലെങ്കിൽ message State Ministry ക്കു കൊടുക്കണമെങ്കിൽ അത് Chief Secretary മുകേനയാണ് കൊടുക്കുന്നത്. ഇത് ഇപ്പോൾ ഡയറക്റ്റ് ആയി CM നെ ആണ് വിളിച്ചിരിക്കുന്നത്. അപ്പോൾ പ്രശ്നം ഗുരുതരം.

മുമ്പിലിരിക്കുന്നവരുടെ മുഖഭാവത്തിൽ നിന്നും കാര്യം മനസ്സിലായ മുഖ്യമന്ത്രി തുടർന്നു

 

CM: It was a conference call, ലൈനിൽ ഉണ്ടായിരുന്നത് NSA (National Security Advisor), PM’s Principal Advisor, CDS (Chief of Defence Staff), Home Secretary, Defence Secretary, RAW Chief, IB Chief എന്നിവരായിരുന്നു. And the requirement was to appoint  Mr. Vijay Menon IPS as Central Zone IG. അദ്യേഹം ഇപ്പോൾ Police Head Quarters IG ആണെന്ന് അറിയാലോ.

Home Affairs State Business ആയതു കൊണ്ട് അവർക്കു ഡയറക്റ്റ് ഓർഡർ ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഒരു റിക്വസ്റ്റ് ആയിട്ടാണ് അവരിത് ആവിശ്യപെടുന്നത്. എന്താണ് റീസൺ എന്നവർ ഡിസ്‌ക്ലോസ്‌ ചെയ്തിട്ടില്ല. അതിനു പറ്റിയ സമയമല്ല എന്നാണ് പറഞ്ഞത്.

Recent Stories

The Author

**SNK**

4 Comments

  1. E name il vere valla story undo

    1. I don’t think so. pinne thanal ennu mathram perulla oru kathayundu ennu thonnunnu.

  2. Ee 2 or 3 page eazuthathe page kooti eazuthu allel valare bore aayi pokum, time easuthu upload cheytalum mathi

    1. ഒരു initial റെസ്പോൺസ് പ്രതീക്ഷിച്ചു ചെയ്തതാണ്.
      ഈ പണി നമുക്ക് പറഞ്ഞതാണോ എന്നറിയാൻ വേണ്ടി.
      റെസ്പോൺസ് ഇല്ലെങ്കിൽ കൂടിയും തൽകാലം നിറുത്തുനില്ല.
      3rd പാർട്ട് ആൾറെഡി അയച്ചത് കൊണ്ട് ഇപ്രാവിശ്യം കൂടി ക്ഷമിക്കുക.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com