തടിച്ചവൾ.8,9,10 [Ibrahim] 166

Views : 9743

തടിച്ചവൾ.8

 

ഒരാഴ്ചയായില്ലേ ഞാൻ മെലിഞ്ഞില്ലല്ലോ എടാ ഞാൻ ജോലികളൊക്കെ ചെയ്തോളാം ഒരു ഏഴ് മണി വരെ എങ്കിലും ഒന്ന് ഉറങ്ങട്ടെ.

 

ആ അത് ഞാൻ പറയാനിരിക്കുക ആയിരുന്നു ഓർമിപ്പിച്ചത് നന്നായി. ഇനി ശരീരം നന്നായി വിയർക്കണം അര മണിക്കൂർ നേരത്തെ എണീറ്റിട്ട് ഓടാൻ പൊയ്ക്കോ. വന്ന് കുറച്ച് റെസ്റ്റെടുത്തിട്ട് ജോലികൾ തീർത്താൽ മതി.

പുല്ല് ചോദിക്കണ്ടർന്ന്. ഞാൻ ചോദിച്ചതെന്ത് അവൻ കേട്ടതെന്ത് ഹും കോപ്പ്

 

രാത്രിയിൽ ഭക്ഷണം ഇപ്പോൾ എല്ലാവരും നേരത്തെ കഴിക്കാൻ തുടങ്ങി. അതും പച്ചക്കറി ആക്കി രാത്രിയിൽ. ചപ്പാത്തി എന്നെ നോക്കി ചിരിക്കുമെങ്കിലും കറി ചിക്കൻ അല്ലാത്തത് കൊണ്ട് രണ്ടിൽ കൂടുതൽ കഴിക്കാൻ പറ്റുന്നില്ല.

 

ഭക്ഷണം കുറച്ചിട്ടും മോള് തടി കുറയുന്നില്ലല്ലോ എന്ന് അമ്മ എന്റെ തലയിൽ തലോടി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു എന്നാ നാളെ മുതൽ എന്റെ കൂടെ നടക്കാൻ വന്നോട്ടെ എന്ന്.

🙄🙄🙄

 

അയ്യോ അപ്പൊ മുറ്റം ആരാ അടിക്കുക എന്ന് അമ്മയുടെ വക.

 

ഞാനറിയാതെ ഇവരോടൊക്കെ അവൻ കോൺടാക്ട് ഉണ്ടോ. എല്ലാവരും ചേർന്നുള്ള ഒത്തുകളി ആണോ എന്നൊരു സംശയം

ഞാൻ രാവിലെ നേരത്തെ എണീക്കാൻ ഒന്നും നിന്നില്ല എന്നും എണീക്കുന്ന നേരത്താണ് എണീറ്റത്.അച്ഛൻ ഉണ്ട് റെഡി ആയി നിൽക്കുന്നു ഓടാൻ പോകുക അല്ലെന്നും ചോദിച്ചു കൊണ്ട്.

 

അയ്യാ ഞാൻ എങ്ങുമില്ല ഒറ്റക്ക് അങ്ങട് പോയ മതി ഓടിയിട്ട് കിട്ടുന്നതിൽ കുറച്ചുള്ള റിസൾട്ട് ഒക്കെ മതിയേ ന്നും പറഞ്ഞുകൊണ്ട് കൈകൂപ്പികൊണ്ട് പറഞ്ഞു. ഞാൻ മുറ്റം അടിക്കാൻ പോയി ഹല്ല പിന്നെ.

 

മുറ്റമടിച്ചു പകുതി ആയപ്പോൾ ഉണ്ട് അച്ഛൻ നടന്നു വരുന്നു. നീ കൂടി വാ അവരൊക്കെ മക്കളേ കൊണ്ടാണ് വരുന്നത് നീയുണ്ടെങ്കിൽ എനിക്കും ഒരു ഉഷാറാണ് എന്നും പറഞ്ഞിട്ട് ചൂല് വാങ്ങി അപ്പുറത്തേക്ക് എറിഞ്ഞു.

 

ഡ്രെസ് വേറെ എന്തെങ്കിലും ഇടണ്ടേ.

എന്തിനാ അതൊന്നും വേണ്ട nee വാ ന്നും പറഞ്ഞുകൊണ്ട് കൈയിൽ പിടിച്ചു ഓടാൻ തുടങ്ങി. ആഹാ കൊള്ളാലോ.

 

പക്ഷെ ഇത്തിരി പോയപ്പോൾ തന്നെ കാലിൽ മസിലു കയറുന്നത് പോലെ തോന്നി.

അയ്യോ അച്ഛാ വയ്യേ ഞാൻ ഇല്ലേ ന്നും പറഞ്ഞു കൊണ്ട് തിരിച്ചു നടന്നു.

 

അവനോടു പറഞ്ഞപ്പോൾ അവൻ പറയാ ആദ്യായിട്ട് നടന്നിട്ടാണ്. സ്പീഡിൽ നടക്കരുത് പതിയെ നടക്കണം നീ ഒറ്റ ദിവസം കൊണ്ട് മല മറിക്കാൻ നോക്കീട്ടല്ലേ ന്ന്.

 

കുരിപ്പിനെ ഞാൻ ഉണ്ടല്ലോ ഹും.

 

രാവിലെ നടക്കാൻ വിട്ടതിൽ പ്രധിഷേധിച്ചു ഞാൻ ഉച്ചവരെ കിടന്നുറങ്ങി. എണീറ്റപ്പോൾ അമ്മയുണ്ട് എനിക്ക് അളക്കാനുള്ളതൊക്ക എടുത്തു വെച്ചിട്ട്. വാഷിംഗ്‌ മെഷീൻ നന്നാക്കികൊണ്ട് വരുമെന്ന് ഉറപ്പ് തന്നാൽ മാത്രമേ തുണി കഴുകി വിരിക്കുള്ളൂ ന്നു പറഞ്ഞപ്പോൾ ഇന്ന് തന്നെ അച്ഛനെ കൊണ്ട് വരുത്തിക്കാം എന്ന് അമ്മ വാക്ക് തന്നു ഹാ പിന്നല്ല.

 

വൈകുന്നേരം ആയപ്പോൾ വെറുതെ മുറ്റത്തു കൂടി നടന്നു ചെരിപ്പൊന്നും ഇടാതെ അല്ലേൽ അടുക്കളയിൽ കയറി വല്ലതും ഉണ്ടാക്കാമായിരുന്നു. അടുക്കള ഭാഗത്ത്‌ അധികം ചുറ്റി തിരിയേണ്ട എന്നാണ് ജീവൻ സാറിന്റെ കല്പന എന്നാ ആയിക്കോട്ടെ.

Recent Stories

The Author

Ibrahim

10 Comments

  1. നോക്കി നിൽക്കാതെ അവന്റെ തലക്ക് ഒന്നു കൊടുക്ക് അനു😬😬😬😬….

    എന്തായാലും സംഭവം കലക്കി💖💖💖

  2. Machane kadhayude adyam thottulla link
    tharo

  3. ♥♥♥♥♥♥♥

  4. ബ്രോ പൊളിച്ചു, വേറെ വൈബ് ആയി വായിക്കാൻ നൈസ് ഫീൽ ആയിരുന്നു.പിന്നെ അവൻറെ സൂക്കേട് കൂടുന്നുണ്ട് അതു അതികം വലർത്തണ്ട അവൻ ഒരു പണി കൊടുക്കണം ചെറുതാകണ്ട വലുത് തന്നെ ആയിക്കോട്ടെ 😌
    Waiting for next part ❤️❤️

  5. Bro super story
    Page kootumooo

  6. കൊള്ളാം നല്ല സ്റ്റോറി ആണ് നല്ല ഫീൽ ആയിരുന്നു വായിക്കാൻ

  7. തൃശ്ശൂർക്കാരൻ 🖤

    ❤❤❤✨️

  8. Superb. Wtg 4 nxt part..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com