തടിച്ചവൾ.6 [Ibrahim] 146

Views : 7894

തടിച്ചവൾ.6

 

അച്ഛനെയും അമ്മയെയും കാത്തു നിൽക്കാതെ ഞാൻ അപ്പോൾ തന്നെ വീട്ടിലേക്കു തിരിച്ചു. പോകും വഴിക് ഒരു ഓട്ടോ കിട്ടി അതുകൊണ്ട് വലഞ്ഞില്ല. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ എടുത്ത തീരുമാനം തെറ്റായി പോയോ എന്ന് തോന്നി . അപ്പോൾ ആണ് ദൈവ ദൂതനെ പോലെ ഓട്ടോക്കാരൻ വന്നത്. അയാൾ വീട്ടിൽ കൊണ്ട് ഇറക്കി. പൈസ അച്ഛനോട് വാങ്ങിക്കോളാം എന്നും പറഞ്ഞു കൊണ്ട് അയാൾ പോയി.

ഡ്രസ്സ്‌ മാറുകപോലും ചെയ്യാതെ ഞാൻ റൂമിൽ പോയി കിടന്നു. ഫോണിൽ msg അങ്ങനെ വരുന്നുണ്ട്. ഫാമിലി ഗ്രൂപ്പിൽ ആയിരിക്കും നിശ്ചയം നടക്കാത്തതിന് ഒരു വിഷമവുമില്ല പക്ഷെ അത് നടക്കില്ല എന്ന് ഒരു വാക്ക് പറയേണ്ട സ്ഥാനത്തു ഒരു കോമാളിയെ പോലെ വേഷം കെട്ടിച് വിഷമിപ്പിച്ചു അത് തന്നെ ആയിരിക്കും അവന്റെ ലക്ഷ്യവും. നടക്കില്ല മോനെ എന്നും പറഞ്ഞു കൊണ്ട് ഞാൻ ബെഡിൽ ഇരുന്നു. അച്ഛൻ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും അതുകൊണ്ട് ഒന്ന് വിളിച്ചു നോക്കാം എന്ന് വിചാരിച്ചു ഫോൺ എടുത്തപ്പോൾ അച്ഛൻ ഇങ്ങോട്ട് വിളിച്ചു. ഞാൻ വീട്ടിൽ എത്തി ന്ന് പറഞ്ഞപ്പോൾ അവിടെ എല്ലാവരോടും പറയുന്നത് കേട്ടു അവള് വീട്ടിൽ ഉണ്ട് എന്ന്. ഞാൻ ആത്മഹത്യ ചെയ്യാൻ പോയിട്ടുണ്ടാവും എന്ന് വിചാരിച്ചിട്ടുണ്ടാവും. പിന്നെ എനിക്ക് വട്ടാണല്ലോ അവനെ പോലെ ഉള്ള ഒരുത്തനെ കിട്ടാഞ്ഞിട്ട് ജീവിതം അവസാനിപ്പിക്കാൻ. വാട്സ് ആപ്പിൽ മെസ്സേജ് ന്റെ കളിയാണ്. ആഘോഷിക്കാൻ കിട്ടിയ അവസരങ്ങൾ ഒന്നും തന്നെ ആരും ഉപയോഗപ്പെടുത്താതിരിക്കുന്നില്ല. ഒരു hi ഇട്ടു കൊണ്ട് ഞാൻ എന്റെ സാന്നിധ്യം അറിയിച്ചു.

 

അവന്റെ മെസ്സേജ് ഉം ഉണ്ട് ഫോണിൽ അഭിജിത് എന്ന് വന്നപ്പോൾ ആ പേര് ഞാൻ ഒഴിവാക്കിയതാണ് ഫോണിൽ നിന്ന്. ആകെ കണ്ടതിൽ കുറച്ചു സമാധാനം തോന്നിയത് അവന്റെ മെസ്സേജ് കണ്ടപ്പോൾ ആണ്.

 

എടോ താൻ പെട്ടോ എന്തായി. എന്തെങ്കിലും പറയെടോ സമാധാനമില്ല എന്നൊക്കെ പറയുന്നുണ്ട്.

ആദ്യം തന്നെ ഞാൻ ഒരു സ്മൈലി അയച്ചു ചിരിക്കുന്ന.

അപ്പോൾ തന്നെ സീൻ ചെയ്തു.

കലിപ്പ് സ്മൈലി തിരിച്ചയച്ചപ്പോൾ പിന്നെയും ഞാൻ ചിരിക്കുന്നത് അയച്ചു കൊടുത്തു.

ഏത് അടുപ്പിൽ ആയിരുന്നെടീ നീ

 

അടുപ്പിലോ ഞാനോ 🙄

Recent Stories

The Author

Ibrahim

5 Comments

  1. Adipoli 💜💜💜

  2. 💖💖💖💖💖

  3. തൃശ്ശൂർക്കാരൻ 🖤

    ❤❤❤✨️

  4. ♥️♥️👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com