എന്താ എന്ന് ഞാൻ കണ്ണുകൾ കൊണ്ടു തന്നെ ആണ് ചോദിച്ചത്
മോള് ജീവന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി നിലത്ത് എന്തെങ്കിലും ഉണ്ടോ വലിച്ചിടാൻ എന്ന് നോക്കുന്നുണ്ട്. താഴേക്കു പോകില്ല ഗേറ്റ് വെച്ചിട്ടുണ്ട്.
ജീവൻ എന്നെ കണ്ണാടിക്ക് മുന്നിൽ നിന്നും തിരിച്ചു നിർത്തി.
നീ ഇപ്രാവശ്യവും ചെക്കന്റെ കല്യാണം കുളമാക്കോ
ഒന്ന് പോ ജീവാ
ശരിക്കും പറയാടീ നീ ഒന്ന് പ്രസവിച്ചപ്പോൾ എന്നാ ലൂക്കാ
ഓ പിന്നെ എന്നും പറഞ്ഞു കൊണ്ടു ഞാൻ സിന്ദൂരം തൊടാൻ ഒരുങ്ങിയതും ആ ആ നിക്ക് ഞാൻ തൊട്ട് തരാമെന്നും പറഞ്ഞു കൊണ്ടു ഒരു ലോഡ് സിന്ദൂരം ആണ് നെറ്റിയിൽ ഇട്ടത്. ഞാൻ കൂടുതൽ ഒന്നും ഇടാറില്ല വളരെ കുറച്ചു അല്ലങ്കിൽ നേരം വെളുക്കുമ്പോൾ മുഖം മുഴുവനും സിന്ദൂരം ആയിട്ടുണ്ടാവും.
ശോ എന്താ ജീവാ ഇത് എന്നാ പിന്നെ അതോടെ എടുത്തു നെറ്റിയിൽ കമിഴ്ത്തിയാൽ മതിയായിരുന്നു.
ആ എന്നാ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞു കൊണ്ടു ചെക്കൻ സിന്ദൂരചെപ്പ് എടുത്തു. ദേ ഒന്നടങ്ങി നിക്ക് ജീവാ ന്നും പറഞ്ഞു കൊണ്ടു ഞാൻ അവിടെ വെപ്പിച്ചു.
എടീ ഒരു പാവം അച്ഛനും മോളും ഉണ്ട് ട്ടോ ഇവിടെ അത് മറന്നു പോകരുതേ ന്നും പറഞ്ഞു കൊണ്ടു ജീവൻ മോളെയും എടുത്തു കൊണ്ടു താഴേക്കു പോയി.
ഞാൻ കുറച്ചു ഗോൾഡ് ഇടുന്ന തിരക്കിലാണ് പക്ഷെ അതിനൊന്നും അച്ഛനും മോളും സമ്മതിക്കില്ല രണ്ടും കൂടി ഹോൺ അടിച്ചിട്ട് എന്റെ മാത്രം അല്ല അടുത്തുള്ളവരുടെ കൂടി ചെവി പൊട്ടിക്കും.
Poli
??നന്നായിട്ടുണ്ട്