തടിച്ചവൾ. 20 [Ibrahim] 97

അന്ന് തന്നെ റൂമിലേക്ക് മാറ്റി. അച്ഛനോടും അമ്മയോടും വീട്ടിലേക്കു പോകാൻ പറഞ്ഞിട്ട് പോയില്ല. അച്ഛമ്മക്കും കൂടി ആ റൂമിൽ നില്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടു തന്നെ അച്ഛമ്മ വീട്ടിലേക്കു പോയി. ഭക്ഷണം ക്യാന്റീനിൽ നിന്ന് കിട്ടും അതുകൊണ്ട് കൊണ്ടു വരേണ്ട എന്ന് പറഞ്ഞിരുന്നു. അല്ലെങ്കിൽ ഞാൻ പോയി കൊണ്ടു വരണം. എനിക്ക് ആണേൽ അവളുടെ അടുത്ത് നിന്നും മാറുന്നത് ചിന്തിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

അച്ഛന്റെ ബെഡിന് താഴെ പാ വിരിച്ചു കൊണ്ടു അമ്മയും അനുവിന്റെ ബെഡിന് താഴെ പാ വിരിച്ചു കൊണ്ടു ഞാനും കിടന്നു. അച്ഛൻ പറഞ്ഞു ആ ബെഡിൽ കിടക്കാൻ ഞാൻ ആണ് പറഞ്ഞത് അത് വേണ്ട എന്ന്.

എന്റെ രാജകുമാരി പകൽ മുഴുവനും സുഖമായി കിടന്നുറങ്ങും കണ്ണ് തുറന്നു കാണാൻ ഞങ്ങൾ പരമാവധി ശ്രമിച്ചാലും ആള് നല്ല ഉറക്കിലാവും. രാത്രി പക്ഷെ എല്ലാവരും കിടന്നുറങ്ങി എന്ന് തോന്നിയാൽ ഞങ്ങൾ കരയാൻ തുടങ്ങും. പിന്നെ പാല് കുടിക്കണം കളിക്കണം ഇതൊക്കെ ആണ് പണികൾ.

അവൾ ഉറങ്ങിക്കോട്ടേ എന്ന് വിചാരിച്ചു ഞാൻ കുഞ്ഞിനേയും കൊണ്ടു താഴെ കിടക്കും കുറച്ചു നേരം ഒക്കെ അങ്ങനെ കിടക്കും പിന്നെ കരച്ചിൽ തുടങ്ങും അനു അപ്പോഴേക്കും എണീക്കും അവൾ പാല് കൊടുത്താൽ പിന്നെ ഉറങ്ങിക്കോളും. ഞാൻ അനുവിനെയും മോളെയും കണ്ണെടുക്കാതെ നോക്കി നില്കും ഞാൻ എനിക്ക് തന്നെ പേടി തോന്നും എന്റെ കണ്ണ് തന്നെ പറ്റിയാലോ എന്നോർത്ത്.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ അനുവിന്റെ വീട്ടിൽ പോകാൻ ആണ് അവരുടെ തീരുമാനം എന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി അവര് പോയാൽ ഞാൻ

അതുകൊണ്ട് തന്നെ ആണ് അവളെയും കുഞ്ഞിനേയും ഇവിടെ തന്നെ നിർത്താൻ ഞാൻ നിർബന്ധം പിടിച്ചത് അല്ലെങ്കിൽ തന്നെ എല്ലാവരും ഇവിടെ തന്നെ ഇല്ലേ പിന്നെ എന്തിനാ അങ്ങോട്ട് പോകുന്നത് എന്ന് ചോദിച്ചു. നാട്ടുനടപ്പാണ് എന്നായിരുന്നു അച്ഛമ്മയുടെ മറുപടി. ഇനി ഇപ്പോൾ ഞാൻ ആണ് പ്രശ്നം എങ്കിൽ ഞാൻ ഇവിടെ അടുത്ത് വല്ല ഹോട്ടലിലും റൂം എടുത്തോളാം എന്ന് പറഞ്ഞപ്പോൾ അവർ അതിൽ വീണു.

 

 

പ്രസവ രക്ഷ ഒക്കെ കഴിഞ്ഞപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. നന്നായി തടി വെച്ചു. തടി കൂടും എന്ന് പറഞ്ഞു കഴിക്കാതിരിക്കുന്ന എന്നെ ജീവനെ കൊണ്ട് ചീത്ത പറയിച്ചു അമ്മ.

ജീവൻ ആണേൽ കഴിച്ചിട്ട് തടി കൂടിയാൽ ഞാൻ അങ്ങ് സഹിച്ചു എന്നും പറഞ്ഞു കൊണ്ടാണ് നടപ്പ്.

പറഞ്ഞിട്ട് കാര്യമില്ല എല്ലാം ഒറ്റക്കെട്ടായി നടക്കുക ആണ് അതുകൊണ്ട് കൂടുതൽ മസിൽ പിടിക്കാൻ നിന്നില്ല ഞാൻ. മൂന്നു മാസം കഴിഞ്ഞപ്പോൾ ആദ്യം ഉണ്ടായിരുന്ന അത്ര തന്നെ തടിച്ചിരുന്നു പക്ഷെ ജീവന് സ്നേഹം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.

ആറു മാസം വരെ കുഞ്ഞിന് പാല് അല്ലാതെ മറ്റൊന്നും കൊടുത്തില്ല. ആറു മാസം കഴിഞ്ഞപ്പോൾ കുറുക്കു കൊടുക്കാൻ തുടങ്ങി ആദ്യമൊക്കെ കഴിച്ചു പിന്നെ പിന്നെ കഴിക്കാൻ പെണ്ണിന് വല്ലാത്ത മടി ആയി. കരയാൻ തുടങ്ങും വല്ലതും കൊടുക്കാൻ എടുക്കുമ്പോൾ തന്നെ അപ്പോൾ ജീവൻ പറയും ഒന്നും കൊടുക്കേണ്ട കരയിക്കേണ്ട എന്ന്. പിന്നെ ഞാൻ എന്ത് ചെയ്യാൻ. കഴിക്കാത്തത് കൊണ്ടുള്ള പാട് എനിക്കാണ്. രാത്രി മുഴുവനും അവൾ പാല് കുടിച്ചു കൊണ്ടു കിടക്കും.

എട്ടു മാസം ആയപ്പോൾ തന്നെ കുഞ്ഞിന് പല്ല് മുളച്ചു വന്നു. തുമ്പി എന്നായിരുന്നു ഞാൻ അവളെ വിളിച്ചത്. ഒരിടത്തും അടങ്ങി നിലക്കാത്ത കളി ആയതു കൊണ്ടു തന്നെ അനു എപ്പോഴും എന്നെ ചീത്ത പറയും നിങ്ങൾ ഈ പേര് വിളിച്ചിട്ടാണെന്ന് പറഞ്ഞു കൊണ്ടു. കടി മുഴുവനും അനുവാണ് ഏറ്റു വാങ്ങിയത്. പാല് കുടിക്കുമ്പോൾ കടിച്ചിട്ട് വേഗം തന്നെ അവൾ തിരിഞ്ഞു വന്നെന്റെ നെഞ്ചിൽ കിടക്കും. കുസൃതികുടുക്കയായിട്ടാണ് അവൾ വളർന്നു വന്നത്. അവളുടെ നെഞ്ചിലെ പാല് കുടിച്ചിട് എന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങും എന്റെ തുമ്പി മോൾ.

അവൾക്കുള്ള ഡ്രസ്സ്‌ കൊണ്ടുo കളിപ്പാട്ടം കൊണ്ടും വീട് നിറക്കലാണ് ഇപ്പോൾ എന്റെ പണി. കളിപ്പാട്ടം ഒന്നും കിട്ടാത്ത ഒത്തിരി കുട്ടികൾ ഉണ്ടെന്നും പറഞ്ഞു കൊണ്ടു കാണുന്ന കുട്ടികൾക്കൊക്കെ കൊടുക്കലാണ് എന്റെ ഭാര്യയുടെ ജോലി.

 

ഒരു വയസ്സ് ആവുന്നതിനു മുമ്പ് തന്നെ അവൾ വീട്ടിൽ ഇരിക്കാതെ ആയി. വാതിൽ തുറന്നു കണ്ടാൽ മുറ്റതാണ് അല്ലെങ്കിൽ മുകളിൽക്ക് കയറും. എന്തായാലും പ്രസവ ശേഷം ഉള്ള എന്റെ തടി വെറും ഒരു കൊല്ലം കൊണ്ടു തന്നെ പഴയത് പോലെ ആയി.

 

ഇന്നാണ് അഭിയേട്ടന്റ കല്യാണം ഇളം നീല ലോങ്ങ്‌ മിഡിയും ടോപ്പും ആണ് എന്റെ വേഷം. അതേ കളർ ഷർട്ടും ബ്ലാക് പാന്റും ആണ് ജീവന്റെ വേഷം. ഇളം നീല ഉടുപ്പിൽ പൂമ്പാറ്റയെ പോലെ തിളങ്ങി നിൽക്കുന്ന തുമ്പിയെയും കൊണ്ടു ജീവൻ റൂമിലേക്ക് വന്നപ്പോൾ ഞാൻ കണ്ണെഴുതുക ആയിരുന്നു. ജീവനും മോളും വരുന്നത് ഞാൻ കണ്ണാടിയിൽ കൂടി കാണുന്നുണ്ട്. അടിമുടി നോക്കികൊണ്ടാണ് വരവ്.

3 Comments

  1. Poli ❤️❤️

  2. ❤❤❤❤❤❤

  3. ??നന്നായിട്ടുണ്ട്

Comments are closed.