താങ്ങാൻ ശ്രമിച്ച അവന്റെ കൂട്ടുകാരെ , സ്റ്റീഫന്റെ അനുയായികൾ തോക്കിൻമുനയിൽ തന്നെ നിർത്തി..
“ഡെറിക്… എന്നാൽ നമുക്കിനി പരലോകത്ത് വെച്ചു കാണാം…
ഗുഡ് ബൈ…”
കാഞ്ചിയിൽ വെച്ച വിരൽ സ്റ്റീഫൻ വലിക്കാനൊരുങ്ങി…
പെട്ടെന്നാണ് എവിടുന്നോ , ഭാരമുള്ള കല്ല് പോലെയുള്ള എന്തോ പറന്നു വന്നു അവരുടെ മുന്നിൽ വീണത്…
നിലത്ത് വീണയുടനെ അതിൽ നിന്നും മുഴുവൻ ഗ്യാസ് പരന്ന് കൊണ്ടു ആ പരിസരം മുഴുവൻ പടർന്നു പിടിച്ചു…
ടിയർഗ്യാസ് ആയിരുന്നു അത്..
അതിന്റെ പ്രതിഫലനമായി എല്ലാവരുടെയും കണ്ണ് നീറാൻ തുടങ്ങി…പരസ്പരം ആർക്കും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല… പലരും ചുമച്ചു കൊണ്ട് പുറത്തേക്കുള്ള വഴി തേടി…
പെട്ടെന്ന് ഒരു വെടിയുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു..
അതും കൂടിയായപ്പോൾ , അവിടെ കൂടി നിന്നവരൊക്കെ പരക്കം പായാൻ തുടങ്ങി…ജീവനും കൊണ്ട് പേടിച്ചോടുന്നവരെ നിയന്ത്രിക്കാൻ സ്റ്റീഫന്റെ അനുയായികൾക്കും കഴിഞ്ഞില്ല…അടഞ്ഞു കിടന്ന പുറത്തേക്കുള്ള വലിയ വാതിൽ പതിയെ തുറക്കപ്പെട്ടു…അതിഥികളായി വന്നവരൊക്കെ അതിലൂടെ പലായനം ചെയ്യാൻ തുടങ്ങി….
തന്റെ അനുമതിയില്ലാതെ വെടിയുതിർക്കരുതെന്ന് സ്റ്റീഫൻ അനുയായികളോട് പറഞ്ഞിട്ടുണ്ടായിരുന്നു….
എന്നിട്ടും ആരാണ് വെടി വെച്ചതെന്ന് മനസ്സിലാകാതെ സ്റ്റീഫനും കൂട്ടരും പകച്ചു നിന്നു….
നേഹയും സേവിയറും അജിത്തും ഒന്നും മനസ്സിലാകാതെ , കുമിഞ്ഞു കൂടിയ പുകച്ചുരുകൾക്കിടയിലൂടെ എന്തെങ്കിലും കാണാൻ പറ്റുമോ എന്ന് ശ്രമിച്ചു… പെട്ടെന്നാണ് , ഡെറിക് ഇറങ്ങാൻ നേരം കൈയിൽ കരുതാൻ നൽകിയ ടവലിന്റെയും സ്പെക്സിന്റെയും കാര്യം ഓർമ വന്നത്… പെട്ടെന്ന് അവർ പോക്കറ്റിൽ നിന്നും അതെടുത്തണിഞ്ഞു…
വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും , ഒരു ഞെട്ടലോടെ അവർ തിരിച്ചറിഞ്ഞു…
ടിയർ ഗ്യാസ് പ്രയോഗവും , ഡെറിക് തങ്ങൾക്കായി ഒരുക്കിയ സസ്പെൻസാണെന്ന്…
സ്പെക്സ് അണഞ്ഞതിന് ശേഷം അവർക്ക് രംഗം ഇത്തിരി കൂടി വ്യക്തമായി കാണാൻ കഴിഞ്ഞു…അവർ പരിസരം ചുറ്റും കണ്ണോടിച്ചു…
അപ്പോഴാണ് പരക്കം പായുന്ന ആളുകൾക്കിടയിൽ നിന്നും ഒരാൾ അവരെ ലക്ഷ്യമാക്കി ഓടി വരുന്നത് കണ്ടത്…
അയാളുടെ മുഖം കണ്ടപ്പോൾ അവർ ഞെട്ടിത്തരിച്ചു പോയി…കണ്ണുകളെ അവർക്ക് വിശ്വസിക്കാനായില്ല..
ആ വ്യക്തി ശരവേഗത്തിൽ അവരുടെ അരികിലെത്തി , കൂടെ കരുതിയിരുന്ന ബുള്ളറ്റ് നിറച്ച തോക്കുകൾ എല്ലാവർക്കും എറിഞ്ഞു കൊടുത്തു കൊണ്ട് ഡെറിക്കിനരികിലേക്ക് നീങ്ങി…
വന്നതാരാണെന്ന് വ്യക്തമായെങ്കിലും അവർക്ക് വിശ്വസിക്കാൻ പറ്റുന്നതിനും ഒരു പരിധിയുണ്ടായിരുന്നു…
സംഭവിക്കുന്നതൊക്കെ സത്യമാണോ അതോ മിഥ്യയോ എന്ന് മനസ്സിലാകാതെ പകച്ചു നിന്നു…
( തുടരും )
ഒരു നാല്പത് ദിവസത്തോളമായി ഈ ഭാഗം വന്നിട്ട് അതിന് ശേഷം ഒരു വിവരവും കാണുന്നില്ലല്ലോ ?????????
എന്തു പറ്റി പ്രിയപ്പെട്ട കഥാകൃത്തിന് ????????
സോറി ഡിയർ….
കാരണങ്ങൾ പറയാൻ ഒരുപാടുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് അറിയാം…
അടുത്ത പാർട്ട് കൊടുത്തിട്ടുണ്ട്..
ഉടനെ പോസ്റ്റ് ചെയ്യുമായിരിക്കും…
ഇനി വൈകിക്കില്ല
അടുത്ത ഭാഗം എന്ന് വരും ബ്രോ?????♀️??
Nice thriller waiting for next part
ഷെഫീഖ് അഹ്മദ് ചെറുകുന്ന് ബ്രോ അടുത്ത ഭാഗം ഉടൻ വരുമോ?
Next part update pls
അടിപൊളി..
സൂപ്പർ ♥️♥️?
അടിച്ചു പൊളിച്ചു….
❤️
കലക്കി ബ്രോ
പൊളി ബ്രോ…വെയ്റ്റിംഗ് ?
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️
അങ്ങനെ ഇതും അവസാന ഭാഗത്തേക്ക് അടുക്കുകയാണ് അല്ലേ ?
അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️
Supper bro
വന്ന ആളെ മനസിലായി. ഒരു സ്ത്രീ അല്ലെ. ആണെങ്കിൽ പേര് പറഞ്ഞ സസ്പെൻസ് പോക്കു൦.
Bro, അടിപൊളി… പേജുകൾ കൂട്ടമായിരുന്നു…???
❤️❤️❤️???
Bro സൂപ്പർ ❤❤❤?
???????
????
?❤❤❤❤❤