ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264

“ഹഹഹ…
എന്റെ ബുദ്ധിശാലിയായ കുറുക്കാ…
മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുന്നതാണ്…
എന്നിട്ടിപ്പോൾ ഇവിടെ എന്തുണ്ടായി…?
എന്റെ ഈ സാമ്രാജ്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള മായാജാലവും കൂടി കരസ്ഥമാക്കിയിട്ടാണോ നീ വന്നത്…?
അത് പോലെ തന്നെ , നേഹയുടെ അച്ഛനും അമ്മയും ഇപ്പോഴും എന്റെ കൈയിൽ തന്നെയുണ്ട്…അത് മറക്കേണ്ട..”

“ഹഹഹ…അവിടെ നിനക്ക് തെറ്റി സ്റ്റീഫാ..
ഈ തിരക്കിനിടയിൽ താൻ മറന്നു പോയതാകാം..
കുറച്ചു നേരമായി , നിന്റെ കോളുകൾ അവിടേക്ക് പോയിട്ടില്ല…
അവിടെ നിന്ന് ഇങ്ങോട്ടും വന്നിട്ടില്ല…
ശരിയല്ലേ…
ഇനിയെങ്കിലുമൊന്ന് വിളിച്ചു നോക്ക്…”

അത് കേട്ട് , ഒന്ന് പതറിയ സ്റ്റീഫൻ , ഒട്ടും വൈകാതെ തന്റെ അനുയായികളെ വിളിച്ചു…
കോൾ പോകുന്നുണ്ടായിരുന്നില്ല..
അവൻ തുടർച്ചയായി ശ്രമിക്കുന്നത് കണ്ടപ്പോൾ ഡെറിക് പൊട്ടിച്ചിരിച്ചു…

“നിർത്തിയേക്ക് സ്റ്റീഫാ…
ഞാൻ തന്നോട് മുന്നേ പറഞ്ഞതല്ലേ… തട്ടിക്കൊണ്ടു പോകലൊക്കെ ഇപ്പോൾ പഴഞ്ചനായി…ഇപ്പോൾ പുതിയ പിള്ളേരൊക്കെ പോലീസിൽ വാഴുന്ന കാലമാണ്..
അവളുടെ അച്ഛനും അമ്മയും ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് മണിക്കൂറുകളായി….
കേരള പോലീസ് ആ കൃത്യം വളരെ മനോഹരമായി നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു…
നിനക്കിനിയും സംശയങ്ങൾ ഒരുപാടുണ്ടാകും…
അച്ഛനെയും അമ്മയെയും രക്ഷപ്പെടുത്തിയിട്ടും , ആ കാര്യം നേഹയോട് പറയാത്തതിന്റെ കാരണം , നിന്റെ മുന്നിൽ ഒരു തടസ്സവുമില്ലാതെ എത്താൻ വേണ്ടി മാത്രമായിരുന്നു…”

അത് വരെ , ഡെറിക്കിനോട് ചെയ്ത വഞ്ചനയുടെ കുറ്റബോധത്താൽ തല താഴ്ത്തിയിരിക്കുകയായിരുന്നു നേഹ…
ഇതൊക്കെ തന്റെ കൂട്ടുകാരൻ മനസ്സിലാക്കിയെന്നും , അച്ഛനും അമ്മയും സുരക്ഷിതരാണ് എന്ന് കൂടി കേട്ടപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല…. തോക്കിൻമുനകൾക്കിടയിലാണെങ്കിലും , അതൊന്നും വക വെക്കാതെ അവൾ ഡെറിക്കിനരികിലേക്ക് ഓടി അവനെ കെട്ടിപ്പുണർന്നു..

“മാപ്പ്… മാപ്പ്..ഒരായിരം മാപ്പ്…”

അവൾ താൻ ചെയ്തതൊക്കെ ഓർത്ത് പൊട്ടിക്കരഞ്ഞു…അവനവളെ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് സമാധാനിപ്പിച്ചു…

ഇതൊക്കെ കൂടിയായപ്പോൾ സ്റ്റീഫന്റെ നിയന്ത്രണം വിടാൻ തുടങ്ങി..അവൻ ദേഷ്യത്തോടെ തന്റെ കൈയിലുള്ള പിസ്റ്റൾ ഡെറിക്കിന് നേരെ നീട്ടി….

“ഇനി ഇതിൽ നിന്ന് കൂടി നിനക്ക് രക്ഷപ്പെടാനാകുമോ എന്ന് ശ്രമിച്ചു നോക്കൂ ഡെറിക്….”

“മരണത്തെ എനിക്ക് ഭയമില്ലെന്ന് ഞാനൊരുപാട് നേരം നിന്നോട് പറഞ്ഞു.. ഇനിയും പറഞ്ഞാൽ സീനിൽ ലാഗ് അടിക്കും..
ഞാനിവിടുന്ന് തിരിച്ചു പോകുമെന്ന് യാതൊരു ഉറപ്പും എനിക്കില്ല…
അങ്ങനെ പോകണമെന്ന ആഗ്രഹവുമില്ല…
പക്ഷേ , എന്റെ ഈ നിൽക്കുന്ന സുഹൃത്തുകൾക്കൊന്നും ഒരു പോറലുമേൽക്കില്ല…ഈ നിൽക്കുന്ന കുട്ടികളെയും രക്ഷപ്പെടുത്തി , തന്റെ സാമ്രാജ്യം കെട്ടിപ്പൂട്ടിയ താക്കോലുമായി അവർ പുറത്തിറങ്ങും , നിന്റെ ജീവനില്ലാ ശരീരവും വലിച്ചിഴച്ചു കൊണ്ട്…”

ആ ഡയലോഗ് കൂടിയായപ്പോൾ സ്റ്റീഫന് നിയന്ത്രണം കൈ വിട്ടു…
ഡെറിക്കിനെ ആഞ്ഞു ചവിട്ടിക്കൊണ്ട് അവൻ കാഞ്ചിയിലേക്ക് വിരലുകൾ വെച്ചു….
സ്റ്റീഫന്റെ ഉശിരോടെയുള്ള ആ ചവിട്ടിൽ , ഡെറിക് മലർന്നടിച്ചു വീണു…

Updated: November 1, 2021 — 10:44 pm

20 Comments

  1. ഒരു നാല്പത് ദിവസത്തോളമായി ഈ ഭാഗം വന്നിട്ട് അതിന് ശേഷം ഒരു വിവരവും കാണുന്നില്ലല്ലോ ?????????

    എന്തു പറ്റി പ്രിയപ്പെട്ട കഥാകൃത്തിന് ????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ….
      കാരണങ്ങൾ പറയാൻ ഒരുപാടുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് അറിയാം…

      അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്..
      ഉടനെ പോസ്റ്റ്‌ ചെയ്യുമായിരിക്കും…

      ഇനി വൈകിക്കില്ല

  2. അടുത്ത ഭാഗം എന്ന് വരും ബ്രോ?????‍♀️??

  3. Nice thriller waiting for next part

  4. ഷെഫീഖ് അഹ്മദ് ചെറുകുന്ന് ബ്രോ അടുത്ത ഭാഗം ഉടൻ വരുമോ?

  5. Next part update pls

  6. പാവം പൂജാരി

    അടിപൊളി..
    സൂപ്പർ ♥️♥️?

  7. അരൻ മായാവി

    അടിച്ചു പൊളിച്ചു….

  8. കലക്കി ബ്രോ

  9. മനോരോഗി

    പൊളി ബ്രോ…വെയ്റ്റിംഗ് ?

  10. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

    അങ്ങനെ ഇതും അവസാന ഭാഗത്തേക്ക് അടുക്കുകയാണ് അല്ലേ ?

    അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️

    1. വന്ന ആളെ മനസിലായി. ഒരു സ്ത്രീ അല്ലെ. ആണെങ്കിൽ പേര് പറഞ്ഞ സസ്പെൻസ് പോക്കു൦.

  11. Bro, അടിപൊളി… പേജുകൾ കൂട്ടമായിരുന്നു…???

  12. °~?അശ്വിൻ?~°

    ❤️❤️❤️???

  13. Bro സൂപ്പർ ❤❤❤?

  14. ?❤❤❤❤❤

Comments are closed.