ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264

ഇനിയും നീ ആ ഭാഗത്ത് നിൽക്കേണ്ട… അല്ലെങ്കിൽ തന്നെ , ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ് ആ പൈതങ്ങൾ…
കൂട്ടിക്കൊണ്ട് വാടോ നിന്റെ പ്രിയ സുഹൃത്തുക്കളെ….”

ഇത് കേട്ടപ്പോൾ അജിത്തും സേവിയറും ഞെട്ടിത്തരിച്ചു നേഹയെ നോക്കി…
ഡെറിക്കിന്റെ കണ്ണുകളും അവളിലേക്ക് തന്നെയായിരുന്നു…
ഡെറിക്ക് തന്നെ നോക്കുന്നുണ്ടെന്ന് നേഹയ്ക്ക് മനസ്സിലായെങ്കിലും , അവനെ നോക്കാതെ അജിത്തിനേയും സേവിയറേയും പിടിച്ചു കൊണ്ട് അവൾ സ്റ്റീഫനിലേക്ക് നീങ്ങി…പ്രതീക്ഷിക്കാതെ കിട്ടിയ അടിയുടെ തരിപ്പിലായിരുന്ന അജിത്തും സേവിയറും പ്രതിരോധിക്കാൻ പോലുമാകാതെ അവളുടെ കൂടെ നീങ്ങി…

“കൂട്ടുകാരാ ഡെറിക്…
തനിക്ക് ഈ നടക്കുന്ന കളി എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ…?
നേഹ…
തന്റെ പ്രിയ സുഹൃത്ത്…
അവൾ എന്റെ ആളാണ്….
ഹഹഹ….
തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു കൂട്ടുകാരാ..”

പുച്ഛഭാവത്തിൽ സ്റ്റീഫനിൽ നിന്നും കണ്ണുകളെടുത്ത്‌ കൊണ്ട് , ഡെറിക് നേഹയെ തന്നെ തുറിച്ചു നോക്കി..
അവനിലേക്ക് ചലിക്കാൻ അവളുടെ കണ്ണുകൾക്ക് ശേഷിയില്ലായിരുന്നു…
അതൊന്നും കണ്ടെന്നു വെക്കാതെ , അവൾ സേവിയറുടേയും അജിത്തിന്റെയും കോളറയിൽ പിടിച്ചു കൊണ്ട് സ്റ്റീഫന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു…. അജിത്തും സേവിയറും , ഡെറിക്കിനെ തന്നെ നോക്കുന്നുണ്ടായിരുന്നുവെങ്കിലും അവനിൽ നിന്ന് യാതൊരു സൂചനയും കിട്ടാത്തത് കൊണ്ട് പ്രതികരിക്കാതെ മുന്നോട്ട് നടന്നു…രണ്ട് പേരെയും അവൾ ഡെറിക്കിന്റെ കൂടെ , മുട്ട് കുത്തിയിരുത്തി..അപ്പോഴും ഡെറിക്കിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു…

“ഹഹഹ…
ഡെറിക്… ചോർന്നു പോകാൻ തുടങ്ങിയോ നിന്റെ ധൈര്യം…ഈ ശീതമുറിയിലും എവിടെയൊക്കെയോ വിയർപ്പു കണികകൾ കണ്ടു തുടങ്ങിയിരിക്കുന്നു..”

നേഹയിൽ നിന്ന് കണ്ണുകളെടുത്ത് കൊണ്ട് , അവൻ സ്റ്റീഫനെ തന്നെ നോക്കി നിന്നെങ്കിലും ഒന്നും ഉരിയാടിയില്ല…

“എന്താ ഡെറിക്…
സംസാരിക്കാൻ പോലുമുള്ള ശേഷി നഷ്ടപ്പെട്ടു പോയോ നിനക്ക്…? ”

“സ്റ്റീഫാ… താനിത്ര മണ്ടനായിപ്പോയല്ലോ….
എന്റെ സുഹൃത്തുക്കൾ നിന്നെ കുറിച്ച് പറഞ്ഞത് , നീയൊരു കോമാളിയാണെന്നായിരുന്നു..
നിന്നെ അത്ര വില കുറച്ചു കണ്ടതിൽ അവരോട് ഞാനന്ന് ദേഷ്യപ്പെടുകയും ചെയ്തിരുന്നു…
പക്ഷേ , ഇന്ന് നീ തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് , നീയൊരു ഭൂലോക തോൽവിയാണെന്ന്…
നീ പറഞ്ഞത് ശരിയാണ്…
എനിക്ക് തെറ്റി…
എന്റെ സുഹൃത്തുക്കളാണ് ശരി..”

കാര്യമെന്തെന്ന് മനസ്സിലാകാതെ അവൻ സംശയഭാവത്തിൽ ഡെറിക്കിനെ നോക്കി…

“സംശയിക്കേണ്ട സ്റ്റീഫാ…
ക്ലൈമാക്സിൽ ട്വിസ്റ്റ്‌ കൊണ്ട് വരാൻ ശ്രമിച്ച നിനക്ക് പാളി…
ട്വിസ്റ്റുകൾ എല്ലാം എന്റെ ഭാഗത്ത് മാത്രമാണ്…”

ഡെറിക് പറഞ്ഞു വരുന്നതെന്തെന്ന് മനസ്സിലാകാതെ സ്റ്റീഫൻ അവനിൽ നിന്നും കണ്ണെടുക്കാതെ നിന്നു…

“തനിക്ക് സൗഹൃദം എന്താണെന്ന് അറിയോ…
മനുഷ്യന്റെ മനസ്സിന്റെ വലിപ്പമൊന്നുമറിയാത്ത , അവന്റെ ജീവന് പുല്ല് വില പോലും കൽപിക്കാത്ത നിന്നോടൊന്നും അത് പറഞ്ഞിട്ട് കാര്യമില്ല…
എന്നാലും ഇത് പറയാതിരിക്കാനാവില്ല…
ഒരു സുഹൃത്തിന്റെ നെഞ്ചൊന്ന് പിടച്ചാൽ , മുഖമൊന്ന് വാടിയാൽ…
അവർ പറയാതെ തന്നെ അവരുടെ മനസ്സ് വായിച്ചെടുക്കാൻ ഒരു ആത്മസുഹൃത്തിന് പറ്റും…”

“സൗഹൃദത്തിന്റെ കഥ പറയാൻ ഇത് കോളേജ് ക്യാമ്പസല്ല ഡെറിക്….”

“എനിക്കറിയാം സ്റ്റീഫാ….
അത് നീ പറയേണ്ട ആവശ്യമില്ല…

Updated: November 1, 2021 — 10:44 pm

20 Comments

  1. ഒരു നാല്പത് ദിവസത്തോളമായി ഈ ഭാഗം വന്നിട്ട് അതിന് ശേഷം ഒരു വിവരവും കാണുന്നില്ലല്ലോ ?????????

    എന്തു പറ്റി പ്രിയപ്പെട്ട കഥാകൃത്തിന് ????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ….
      കാരണങ്ങൾ പറയാൻ ഒരുപാടുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് അറിയാം…

      അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്..
      ഉടനെ പോസ്റ്റ്‌ ചെയ്യുമായിരിക്കും…

      ഇനി വൈകിക്കില്ല

  2. അടുത്ത ഭാഗം എന്ന് വരും ബ്രോ?????‍♀️??

  3. Nice thriller waiting for next part

  4. ഷെഫീഖ് അഹ്മദ് ചെറുകുന്ന് ബ്രോ അടുത്ത ഭാഗം ഉടൻ വരുമോ?

  5. Next part update pls

  6. പാവം പൂജാരി

    അടിപൊളി..
    സൂപ്പർ ♥️♥️?

  7. അരൻ മായാവി

    അടിച്ചു പൊളിച്ചു….

  8. കലക്കി ബ്രോ

  9. മനോരോഗി

    പൊളി ബ്രോ…വെയ്റ്റിംഗ് ?

  10. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

    അങ്ങനെ ഇതും അവസാന ഭാഗത്തേക്ക് അടുക്കുകയാണ് അല്ലേ ?

    അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️

    1. വന്ന ആളെ മനസിലായി. ഒരു സ്ത്രീ അല്ലെ. ആണെങ്കിൽ പേര് പറഞ്ഞ സസ്പെൻസ് പോക്കു൦.

  11. Bro, അടിപൊളി… പേജുകൾ കൂട്ടമായിരുന്നു…???

  12. °~?അശ്വിൻ?~°

    ❤️❤️❤️???

  13. Bro സൂപ്പർ ❤❤❤?

  14. ?❤❤❤❤❤

Comments are closed.