ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264

ഡെറിക് എബ്രഹാം 23
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 23

Previous Parts

 
പ്രതീക്ഷിക്കാതെ കേട്ട ആ അശരീരിയുടെ ഉറവിടം മനസ്സിലായില്ലെങ്കിലും പരിചിതമായ ആ ശബ്ദം ആരുടേതാണെന്ന് ഓർത്തെടുക്കേണ്ട ആവശ്യം വന്നില്ല ഡെറിക്കിന്…..

സ്റ്റീഫൻ രാഘവ്….
അതേ…താൻ കാത്തിരുന്ന തന്റെ ജീവിതത്തിലെ ഒരേയൊരു ശത്രു…
സ്റ്റീഫൻ…

ആ ഹാൾ മുഴുവൻ മുഴങ്ങി നിന്ന ശബ്ദം എവിടുന്നാണെന്നറിയാതെ , കൂടി നിന്നവരെല്ലാം തലങ്ങും വിലങ്ങും നോക്കി…
നേഹയും അജിത്തും സേവിയറും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു….എല്ലാവരും പരിഭ്രമിച്ചു കൊണ്ട് ചുറ്റും നോക്കി…പക്ഷേ , ശബ്ദത്തിന്റ ഉടമയെ എവിടെയും കണ്ടെത്താനായില്ല..
എന്നാൽ , ഡെറിക് അപ്പോഴും ഇരുന്നിടത്ത് തന്നെ തലയും താഴ്ത്തിയിരിക്കുകയായിരുന്നു…
മറ്റുള്ളവരുടെ മുഖത്ത് കണ്ടത് പോലെയുള്ള പരിഭ്രമമോ വേവലാതിയോ അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു കണ്ടില്ല..

“ഡെറിക് എബ്രഹാം….
എല്ലാം കേട്ടു കഴിഞ്ഞിട്ടും , കേൾക്കാത്ത ഭാവത്തിൽ നിൽക്കുന്നതിന്റെ ആവശ്യമെന്താണ്…?
ഭയമാണോ അതോ….
ഹഹഹ…
പേടി കൊണ്ട് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ പറഞ്ഞോളൂ…
മൈക്കിൾ..ഒന്ന് സഹായിക്കെടോ എന്റെ സുഹൃത്തിനെ….”

ഇതൊക്കെ കണ്ടും കേട്ടുമിരിക്കുന്നുണ്ടായ മൈക്കിളിന് സംഗതിയെന്തെന്ന് മനസ്സിലായില്ല… മറ്റുള്ളവരെ പോലെ അയാളും പരിസരം മുഴുവൻ കണ്ണോടിച്ചു നോക്കി..
എന്നാൽ , ജീവിതത്തിൽ ആദ്യമായി തനിക്ക് നേരെ കൈയുയർത്തിയ , തുറങ്കലിലടക്കുക പോലും ചെയ്ത ഡെറിക്കിനെ , ആൾക്കൂട്ടത്തിൽ നിന്നും കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല…

“സ്റ്റീഫൻ…
ഡെറിക്കോ..എവിടെ ? ”

അയാൾ ഒരിക്കൽ കൂടി ആളുകൾക്കിടയിലൂടെ കണ്ണോടിച്ചു…
പക്ഷേ , നിരാശയായിരുന്നു ഫലം…

“ഡെറിക്…താനൊന്ന് മുന്നോട്ട് വാടോ….
താൻ കാരണം ഉന്നതിയിലേക്കുയർന്ന എന്റെ മൈക്കിൾ കാണട്ടെ , നിന്നെ…”

അത് കേട്ട് മുന്നോട്ടേക്ക് വരാൻ നിന്ന നേഹയോടും കൂട്ടുകാരോടും , മറ്റാരും കാണാത്ത രീതിയിൽ , അവിടെ നിൽക്കാൻ പറഞ്ഞും കൊണ്ട് ഡെറിക് മുന്നോട്ട് വന്നു…
അവനെ കണ്ടപ്പോൾ മൈക്കിൾ ആദ്യമൊന്ന് ഞെട്ടി…അല്പസമയത്തെ ഇടവേളയ്ക്കു ശേഷം , തന്റെ തനത് മൈക്കിൾ ജാക്സൺ സ്റ്റൈലിൽ അവന്റെയടുത്ത് ചെന്നു കൊണ്ട് ചുറ്റും വലം വെച്ചു…

“ഓഹ്..മൈ ഗുഡ്നെസ്സ്…
ഇതാര്…നമ്മുടെ ഐപിഎസ് പയ്യനോ…
കണ്ടിട്ട് കുറച്ചു കാലമായല്ലോടാ….
നീ പോലീസ് പണിയൊക്കെ നിർത്തിയോ ?
ഇപ്പോൾ ഇതാണോ പരിപാടി….
ഫാൻസി ഡ്രസ്സ്‌ ”

ഡെറിക് ഒന്നും മിണ്ടാതെ , സ്വാഭാവിക ഭാവത്തിൽ അവനെ നോക്കി നിന്നു…

“നിനക്കെന്നെ മനസ്സിലായല്ലോ അല്ലേ..?
മനസ്സിലാകാത്തതിന്റെ പ്രശ്നമൊന്നുമില്ലല്ലോ..
അല്ലെങ്കിലും , അത്ര പെട്ടെന്നൊന്നും നമ്മളെ മറക്കാൻ പറ്റോ നിനക്ക്….
അത്രയും കയറി മേഞ്ഞതല്ലേ നീയും നിന്റെ ആൾക്കാരും…
അഥവാ , നീ മറന്നാലും ഞാൻ മറക്കില്ലടോ ഐപിഎസ്കാരാ….
എന്നെ വെറുതെ വിട്ടെന്നൊക്കെ മറ്റുള്ളവർ പറയും…
പക്ഷേ , തരേണ്ടതൊക്കെ തന്ന നിനക്കും , കിട്ടിയ എനിക്കും മാത്രമല്ലേ അറിയൂ എത്രമാത്രം ക്രൂരമായിരുന്നു ആ ദിനങ്ങളെന്ന്…
അതിന്റെ പാടൊക്കെ ഇപ്പോഴും എന്റെ ശരീരത്തിൽ അങ്ങിങ്ങായി തിളച്ചു മറിയുന്നുണ്ട്…
എന്നെങ്കിലും അത് തിരിച്ചു തരാനായുള്ള കാത്തിരിപ്പിലായിരുന്നു..
ഇച്ചിരി വൈകിയാണെങ്കിലും നീ വന്നല്ലോ…”

അത്രയും പറഞ്ഞിട്ടും തിരിച്ചൊന്നും മറുപടി നൽകാതിരുന്ന ഡെറിക്കിനെ മൈക്കിൾ ആഞ്ഞു തള്ളി…അതിന്റെ ശക്തിയിൽ മുന്നോട്ടേക്ക് തെറിച്ചു പോയ ഡെറിക് , വീഴാൻ പോയെങ്കിലും വിദഗ്ധമായി പിടിച്ചു നിന്നു….
ഇത് കണ്ട് , അജിയും സേവിയറും അവനരികിലേക്ക് പോകാൻ തുനിഞ്ഞെങ്കിലും , നേഹ അവരെ തടഞ്ഞു…
അരിശം തീരാത്ത മൈക്കിൾ , വീണ്ടും അവനെ പിടിക്കാൻ തുനിഞ്ഞു…

“മൈക്കിൾ…..”

Updated: November 1, 2021 — 10:44 pm

20 Comments

  1. ഒരു നാല്പത് ദിവസത്തോളമായി ഈ ഭാഗം വന്നിട്ട് അതിന് ശേഷം ഒരു വിവരവും കാണുന്നില്ലല്ലോ ?????????

    എന്തു പറ്റി പ്രിയപ്പെട്ട കഥാകൃത്തിന് ????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ….
      കാരണങ്ങൾ പറയാൻ ഒരുപാടുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് അറിയാം…

      അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്..
      ഉടനെ പോസ്റ്റ്‌ ചെയ്യുമായിരിക്കും…

      ഇനി വൈകിക്കില്ല

  2. അടുത്ത ഭാഗം എന്ന് വരും ബ്രോ?????‍♀️??

  3. Nice thriller waiting for next part

  4. ഷെഫീഖ് അഹ്മദ് ചെറുകുന്ന് ബ്രോ അടുത്ത ഭാഗം ഉടൻ വരുമോ?

  5. Next part update pls

  6. പാവം പൂജാരി

    അടിപൊളി..
    സൂപ്പർ ♥️♥️?

  7. അരൻ മായാവി

    അടിച്ചു പൊളിച്ചു….

  8. കലക്കി ബ്രോ

  9. മനോരോഗി

    പൊളി ബ്രോ…വെയ്റ്റിംഗ് ?

  10. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

    അങ്ങനെ ഇതും അവസാന ഭാഗത്തേക്ക് അടുക്കുകയാണ് അല്ലേ ?

    അടുത്ത ഭാഗം ഉടൻ വരുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️

    1. വന്ന ആളെ മനസിലായി. ഒരു സ്ത്രീ അല്ലെ. ആണെങ്കിൽ പേര് പറഞ്ഞ സസ്പെൻസ് പോക്കു൦.

  11. Bro, അടിപൊളി… പേജുകൾ കൂട്ടമായിരുന്നു…???

  12. °~?അശ്വിൻ?~°

    ❤️❤️❤️???

  13. Bro സൂപ്പർ ❤❤❤?

  14. ?❤❤❤❤❤

Comments are closed.