പ്രാഡോ മണൽക്കൂമ്പാരങ്ങൾക്കിടയിലൂടെ ഇരമ്പിക്കയറി കൊട്ടാരത്തിലേക്ക് കുതിച്ചു കൊണ്ടേയിരുന്നു…ലക്ഷ്യത്തിലേക്കെത്താനുള്ള വ്യഗ്രത അതിനുമുണ്ടായിരുന്നു…
എല്ലാവരും ക്ലബ്ബിന്റെ മനോഹാരിത നോക്കി നിൽക്കുന്ന തിരക്കിൽ തന്നെയായിരുന്നു…അപ്പോഴായിരുന്നു സേവിയറുടെ തലയിൽ ഒരു ബുദ്ധി ഉദിച്ചത്….
“ഡെറിക്….
എവിടെയാണ് എങ്ങനെയാണ് തുടങ്ങേണ്ടതെന്ന് ഒരു ഐഡിയയുമില്ലെന്ന് കരുതിയിരിക്കുകയായിരുന്നു…
ഞാനൊരു ഐഡിയ പറയട്ടെ….? ”
“എന്തേ…? ”
“ക്ലബ്ബിലേക്ക് പ്രവഹിക്കുന്ന ഇലക്ട്രിസിറ്റി കട്ട് ചെയ്യണം…അതിന് മുമ്പേ ജനറേറ്റർ പ്രവർത്തനരഹിതമാക്കണം…അല്ലെങ്കിൽ കറന്റ് പോയാൽ ജനറേറ്റർ പ്രവർത്തിക്കാൻ തുടങ്ങും…”
പറഞ്ഞു കഴിഞ്ഞപ്പോൾ ഡെറിക്കിൽ നിന്ന് അഭിനന്ദിച്ചുള്ള വാക്കുകൾ , അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തികളെങ്കിലും പ്രതീക്ഷിച്ചും കൊണ്ട് അവനെ നോക്കിയ സേവിയറിന് നിരാശപ്പെടേണ്ടി വന്നു..
പകരം , ഡെറിക്കും നേഹയും അവനെ കണ്ണുരുട്ടി പേടിപ്പിക്കുകയാണുണ്ടായത്…
“എന്ത് പറ്റി….ഞാൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലല്ലോ…നമ്മളിതൊക്കെ മുമ്പ് ചെയ്തിട്ടുമുള്ളതല്ലേ…? ”
അതിന് മറുപടി കൊടുക്കാൻ നേഹ തുനിഞ്ഞപ്പോൾ അവളെ തടഞ്ഞും കൊണ്ട് ഡെറിക് പറഞ്ഞു തുടങ്ങി….
“മോനേ സേവീ..
നിന്നോട് ഞാനെപ്പോഴും പറയാറില്ലേ….. ഒരു അന്വേഷണദ്യോഗസ്ഥന് ആദ്യം വേണ്ടത് എന്താണ്..? ”
“നിരീക്ഷണപാടവം…? ”
“ആണല്ലോ… അല്ലേ….? ”
“അതേ..താനെപ്പോഴും പറയാറുള്ളതല്ലേ അത് ? ”
“ടാ..പൊട്ടാ….
നീയൊക്കെ ഏത് ലോകത്താണ് നിൽക്കുന്നത്…?
അശ്രദ്ധയുടെ കൊടുമുടിയിൽ കയറിയിരിക്കുകയാണല്ലോ…
ഇറങ്ങാനൊന്നും പ്ലാനില്ലേ…? ”
“എന്ത് പറ്റി ഡെറിക്…?
എനിക്കും മനസ്സിലാകുന്നില്ല…”
അജിത്തിന്റെ ചോദ്യം കൂടിയായപ്പോൾ രണ്ടാളുടെയും ശ്രദ്ധ എവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് ഡെറിക്കിന് മനസ്സിലായി…
“അപ്പോൾ രണ്ടാളുടെയും കണ്ണുകൾ പ്രവർത്തിക്കുന്നില്ല..അല്ലേ…
പിന്നെ ഓർമ , അത് ഈ ഭാഗത്ത് കൂടെ പോയിട്ടേയില്ല….”
അജിത്തും സേവിയറും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി നിന്നു…
“ഞാൻ സാന്റാ ക്ലബ്ബിനെ കുറിച്ച് പറഞ്ഞപ്പോൾ ആയിരം പ്രാവശ്യം പറഞ്ഞിരുന്നില്ലേ ,
സാന്റാ ക്ലബ്ബിലെ വെളിച്ചങ്ങളൊക്കെ വിളക്കുകൾ തെളിച്ചു വെച്ചിട്ടുള്ളതാണെന്ന്..
ഓർമ്മയിൽ എവിടെയെങ്കിലും ആ കാര്യം തെളിയുന്നുണ്ടോ സാറന്മാർക്ക്….? ”
അത് കേട്ടപ്പോഴാണ് പ്ലാനിങ്ങിന്റെ സമയത്ത് ഡെറിക് അത് പറഞ്ഞിരുന്നത് രണ്ടാളുടെയും ഓർമയിൽ തെളിഞ്ഞു വന്നത്…ഒരു ഞെട്ടലോടെ അവർ വീണ്ടും ക്ലബ്ബിലേക്ക് നോക്കി….
“അപ്പോൾ ഈ കാണുന്നതൊക്കെ വിളക്കുകളാണെന്നാണോ താൻ പറയുന്നത്….? ”
“പിന്നല്ലാതെ…
എല്ലാം വിളക്കുകളാണ്….
വീട്ടിൽ കറന്റ് പോയാൽ ഉപയോഗിക്കുന്നത് മാത്രമല്ല വിളക്കുകൾ… നമ്മളൊന്നും കാണാത്തതും കേൾക്കാത്തതുമായ പലതരം വിളക്കുകളുണ്ട്….അതിൽ പലതും സാന്റാക്ലബ്ബിൽ സ്റ്റീഫൻ ഉപയോഗിച്ചിട്ടുമുണ്ട്..”
“ഓഹ്… അങ്ങനെയാണ് കാര്യങ്ങൾ… അല്ലേ…? ”
“അല്ലെങ്കിൽ തന്നെ ഈ മരുഭൂമിയുടെ നടുക്ക് നിന്റെയൊക്കെ കെട്ടിയോളുമാർ കൊണ്ട് വെച്ചിട്ടുണ്ടോ കറണ്ടൊക്കെ..? ”
സേവിയറും അജിത്തും ഒരു അളിഞ്ഞ ചിരിയോട് കൂടെ അവരുടെ ചമ്മൽ മറച്ചു…
താമസിയാതെ അവർ ക്ലബ്ബിനടുത്തെത്തി…
ദൂരെ നിന്ന് കണ്ടത് പോലെയായിരുന്നില്ല സാന്റാ ക്ലബ്ബ്….
കുറച്ചു മുന്നേ കണ്ടതിനേക്കാൾ പതിന്മടങ്ങ് വലിപ്പമുണ്ടായിരുന്നു..
കുറച്ചു ദൂരെയായി , ക്ലബ്ബിന്റെ പ്രവേശനകവാടം അവരുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു…
പലതരം ലക്ഷ്വറി കാറുകൾ നിരനിരയായി കവാടത്തിന്റെ മുന്നിൽ ക്യു നിൽക്കുന്നുണ്ടായിരുന്നു…
കുറച്ച് കൂടെ അടുത്തെത്തിയപ്പോഴാണ് വണ്ടികളൊക്കെ ചെക്ക് ചെയ്യുന്നതാണെന്ന് അവർക്ക് മനസ്സിലായത്…
Nice ♥️♥️?
എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് ?????
എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
????
??
❤️❤️❤️
????
❤❤❤❤❤
Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu
സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി
Waiting for next part
???
??