മാളുഅതുപറഞ്ഞപ്പോൾ അരുൺ സന്ദോഷത്തോടെ മാളുവിന്റെ കണ്ണിലേക്കു നോക്കി അവളുടെ കണ്ണുകൾക്കു ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന തിളക്കമായിരുന്നു , അവളുടെ കണ്ണുകളുംചുണ്ടുകളും എന്നോടെന്തോ പറയാൻ വെമ്പുന്നു അവൾ എന്നിൽ നിന്നും എന്തോ കേൾക്കാൻ ആഗ്രഹിക്കുന്നപോലെ അവനു തോന്നി ,അരുണേട്ടാ എന്നെ ആനെഞ്ചോടു ചേർത്ത് നിർത്തിക്കൂടെ എന്ന് അവൾ പറയുന്നപോലെ അവനു തോന്നി , ഇപ്പൊ പറഞ്ഞാലോ ഈ ഹൃദയംഎന്റെ ഹൃദയത്തോട് ചേർത്തിനിർത്തിക്കോട്ടെ എന്ന്
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീയെന്നോട് സത്യം പറയോ മാളൂ …
“എന്താ അരുണേട്ടാ ..,
അവൾ ആകാംഷയോടെ തിളക്കമാർന്ന കണ്ണുകളോടെ അരുണിനെ നോക്കി ,
“നീ നേരത്തെ പറഞ്ഞല്ലോ നിനക്ക് ഒരാളെഇഷ്ട്ടമാണെന്നു ആ ഒരാൾ ഞാനല്ലേ ഈ എന്നെയല്ലേ നിന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു ചേർത്തുവെച്ചത് പറ മാളു എന്നെയല്ലേ …
അത് പറഞ്ഞപ്പോഴേക്കുംഅവന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു അവൾ എന്തായിരിക്കും പറയാ ആണെന്നോ അതോ അല്ലെന്നോ അറിയില്ല അരുണിന്റെ നെഞ്ചുപിടക്കുന്നുണ്ടായിരുന്നു അവനു എന്തെന്നില്ലാത്ത ഒരു പരവേഷം , അവനു കുറച്ചു വെള്ളം കുടിക്കണമെന്ന് തോന്നി അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു അവൾ തേങ്ങലോടെ അവന്റെ രണ്ടു കൈകളും ചേർത്തുപിടിച്ചു ഒരുകൊച്ചുകുട്ടിയെപോലെ ആണ് എന്ന് തലയാട്ടി സമ്മതിച്ചു അത് കണ്ടപ്പോൾ അരുണിന്റെ കണ്ണും നിറഞ്ഞു അവൻ ഒരു കിളികുഞ്ഞിനെ എടുക്കുമ്പോലെ അവളുടെ മുഖം വാരിയെടുത്തു ആനെറുകയിൽ ചുണ്ടുചേർത്തുവെച് ഒരു ഉമ്മകൊടുത്തു സന്ദോഷത്തിന്റെ കണ്ണീരിൽ കുതിർന്ന ഒരുമ്മ എന്നിട്ടു അവളെ അവന്റെ ഇടനേഞ്ചോട് അണച്ചുപിടിച്ചു അവളുടെ കണ്ണുനീർവീണ് അവന്റെ കവിളും തോളുംനനഞ്ഞിരുന്നു …
അരുൺ അപ്പോൾ തന്നെ അമ്മയെ വിളിച്ചു കാര്യം ധരിപ്പിച്ചു അമ്മക്കും വളരെ സന്തോഷമായി അമ്മനാളെതന്നെ മാളുവിന്റെ വീട്ടുകാരുമായി സംസാരിക്കാംന്നു പറഞ്ഞു …
“അമ്മേ അമ്മക്കിനി പറഞ്ഞു നടക്കാലോ അമ്മയ്ക്കും ഒരു മരുമകളെ കിട്ടിയെന്നു സ്നേഹമുള്ള എന്റെ അമ്മയെ പോലത്തെ ഒരു മരുമകളെ , അല്ല. മകളെ അല്ലെ അമ്മെ…
മറുതലക്കൽ ആനന്ദക്കണ്ണീരിൽ കുതിർന്ന അമ്മയുടെ ഒരു മൂളൽ മാത്രമേ അരുൺ കേട്ടൊള്ളൂ അതിൽ എല്ലാമുണ്ടായിരുന്നു ,
ഇതെല്ലാം കേട്ടുകൊണ്ട് മാളു അവന്റെ നെഞ്ചോടു ചേർന്നു കിടക്കുകയായിരുന്നു അവരുടെ രണ്ടാളുടെയും നാളത്തെ നല്ല ന്നാളുകളുംസ്വപ്നം കണ്ടുകൊണ്ട് ,
അപ്പോഴേക്കുംട്രൈൻ കൊല്ലംസ്റ്റേഷനുംകഴിഞ്ഞു അവരുടെ പ്രണയത്തെയുംസ്നേഹത്തെയുംസാക്ഷ്യംവഹിച്ചുകൊണ്ട് ഒരു ചിഹ്നംവിളിയോടെ കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു ദൂരെ ദൂരേക്ക്….,,
?