ട്രൈനിൽ വിരിഞ്ഞ റോസാപൂ 29

“ഒരാള് സ്ഥാനം പിടിച്ചിരുന്നു അരുണേട്ടാ പക്ഷെ ഇത് വരെ എനിക്ക് ആ ആളോട് അത് തുറന്നു പറയാൻ പറ്റിയിട്ടില്ല അയാൾക്കും എന്നെ ഇഷ്ട്ടമാണ് അതെനിക്കറിയാം പലപ്പോഴും അയാളത് പറയും എന്ന് ഞാൻ വിചാരിച്ചു പക്ഷെ എവിടെ അയാൾക്കെപ്പോഴും അയാളുടെ അമ്മയെ കുറിച്ചും പെങ്ങളെ കുറിച്ചും പറയാനേ നേരമൊള്ളൂ കുറച്ചു നാളുംകൂടി ഞാൻ കാക്കും എന്നിട്ടും അയാൾ എന്നെ ഇഷ്ട്ടമാണ് .നിനക്ക്എന്റെ ജീവിതത്തിന്റെ ഭാഗമായികൂടെയെന്നു അയാൾ പറഞ്ഞില്ലെങ്കിൽ ഞാൻ തന്നെ ചാടികേറിപറയും എനിക്കയാളെ ഇഷ്ടമാണെന്നു അപ്പോളറിയാല്ലോ രണ്ടിലൊന്ന്…,

“”ഇഷ്ടമെല്ല എന്നാണ് അയാൾ പറയുന്നതെങ്കിലോ അപ്പൊ നീയെന്തുചെയ്യും ,?
“അങ്ങനെ അയാൾ പറഞ്ഞാൽ ഞാനാകെ തകർന്നു പോകും കാരണം എനിക്കയാളെ അത്രക്കിഷ്ട്ടാ ആ അയാളാത്യംപറയുമോന്നു നോക്കട്ടെ ..

എന്നിട്ടു ഒരു ചെറുപുഞ്ചിയോടെ ഒളികണ്ണിട്ടു മാളു അരുണിനെ നോക്കി ,

അരുണിന്റെ വീണ്ടും പ്രദീക്ഷകളുടെ ലഡുപൊട്ടി കാരണം അമ്മയെയും പെങ്ങളെയും പറ്റി ഇപ്പോഴും വാചാലനായി ഇവളോട് സംസാരിക്കുന്നത് ഞാനാ അപ്പൊ പിന്നെ ആപറഞ്ഞ ആള് ഞാൻ തന്നെ ആയിരിക്കും ഇനി ഞാനല്ലാതെ വേറെ അങ്ങനെ ആരെങ്കിലും ഉണ്ടോ ഈശ്വരാ അങ്ങനെ ആരും ഉണ്ടാവല്ലേ ,.എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു .അപ്പോഴാണ് അരുണിന്റെ ഫോൺ ശബ്‌ദിച്ചത് അരുൺ ഫോൺ എടുത്തു അമ്മയാണ് ,

“എന്താ അമ്മെ…

“മോൻ പൊന്നോ …

“ആ പൊന്നു എന്തേ …

“അല്ല അമ്മയുടെ കഷായം തീർന്നിരിക്കാ നീ പൊന്നില്ലങ്കിൽ അതൊന്നു വാങ്ങാനായിരുന്നു …

“അമ്മകിന്നാ കുറച്ചു നേരത്തെ വിളിച്ചു പറയായിരുന്നില്ലേ അല്ലങ്കിൽ ഞാൻ ഉച്ചക്ക് വിളിച്ചപ്പോൾ പറഞ്ഞൂടായിരുന്നോ ഇനിയിപ്പോ നാളെയെ വാങ്ങാൻ പറ്റു ഞാൻ ട്രൈനിലാ …

“അപ്പൊ ഞാൻ മറന്നുപോയടാ സാരമില്ല നാളെ വാങ്ങാം മോനിങ്ങു പോര്…

“അനുഎവിടെ …

“അവൾ അവിടെയിരുന്നു പഠിക്കുന്നുണ്ട് എന്തേ വിളിക്കണോ …

“വേണ്ട എന്നാ ശെരിയമ്മേ ഞാൻ കുറ്റിപ്പുറത്തുയെത്തിയിട്ടു വിളിക്കാം …

അരുൺ ഫോൺ കട്ട്ചൈതു പോക്കറ്റിലിട്ടു
“എന്താ അമ്മക്കസൂഖo…

“അങ്ങനെ പ്രതേകിച്ചു അസൂഖമൊന്നും ഇല്ല പ്രായമാകുമ്പോളുള്ള അസൂഖമൊക്കെത്തന്നെ കാൽമുട്ടുവേദന കിതപ്പ് ശാസംമുട്ടല് അങ്ങനെ ഓരോന്ന് അല്ലാതെ പ്രതേകിച്ചു അസൂഖമൊന്നുമില്ല എന്നാലും ഒരു പേടിയാ അമ്മക്ക് എന്തേലും സംഭവിക്കുമോയെന്ന് അമ്മയല്ലാതെ എനിക്കും അനുജത്തിക്കും വേറെ ആരും ഇല്ലേ…

“എന്നാ അരുണേട്ടന് ഒരു കല്ല്യാണം കഴിച്ചൂടെ അമ്മക്കൊരു കൂട്ടും ആകുമല്ലോ.

അതും പറഞ്ഞു ഒളികണ്ണാലെ മാളു അരുണിനെ നോക്കി ,

“ഇതു തന്നെയാണ് അമ്മക്ക് ഏതു നേരവുംപറയാനുള്ളത് എന്തെങ്കിലും കാര്യം പറഞ്ഞു തുടങ്ങിയാൽഎന്റെകല്യാണത്തിലാ വന്നു നിക്കാ അവസാനം ഞാനും അമ്മയും വഴക്കാകും’അമ്മ പിണങ്ങി ഒരു മൂലയിൽ പോയി ഇരിക്കും പിന്നെ പതിയെ ഞാൻഅമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മയെല്ലാം കൊടുത്തു എന്റെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ അമ്മയുടെ പിണക്കമെല്ലാം മാറും അപ്പോയെന്നോട് അമ്മചോദിക്കും , നീയെന്നാടാമോനെ എനികൊരുമരുമകളെ കൊണ്ടതരാന്ന് .അപ്പൊ ഞാൻ പറയും സമയമാവട്ടേന്നു ഇതാണിപ്പോൾ എല്ലാ എല്ലാഞായറാഴ്ചയും നടക്കുന്നത് ..

Updated: December 5, 2017 — 7:00 pm

1 Comment

Comments are closed.