സത്യം.ഇരിഞ്ഞാലക്കുട നിന്ന് നിതുമാമയും അജുവേട്ടനും ചേലൂരാനും വിഷ്ണുട്ടനും പിന്നെ ശാരീഷേട്ടനും, അങ്ങനെ എല്ലാവരുമായി പൂരം ആനന്ദപ്പൂരം ആയി മാറി. പൂരത്തിന്റെ അന്ന് കാലത്ത് ഞാനും രമേശേട്ടനും കൂടി ശിവന്റെ അടുത്തേക്കു പോയി. ആനയെ കഴുകാൻ സഹായിക്കാൻ. തിരിച്ച വന്നു വസ്ത്രം മാറി ചായയും കുടിച്ചു കൗസ്തുഭത്തിലേക്ക് . മാറ്റങ്ങളിലാതെ പരിപാടികൾ എല്ലാം കണ്ടു. ഉച്ചയായപ്പോൾ ആശിഷേട്ടൻ ഒരു കാര്യം പറയുക ഉണ്ടായി. “ഇത്രയും വെടുപ്പായി ഒരു കൊല്ലവും പൂരം കണ്ടിട്ടില്ല”. നാവിൽ ഗുളികൻ കേറിയ സമയം, പറഞ്ഞ ആ വാക്കിനു പിന്നീട് വലിയ വിഷമം വരുത്താൻ കെൽപ്പുണ്ടായിരുന്നു എന്ന യാഥാർഥ്യം ചില മണിക്കൂറുകൾ കഴിഞ്ഞപോൾ അറിയേണ്ടി വന്നു. തെക്കോട്ടിറക്കം സമയത്ത് പോലീസ് ഞങ്ങളിലെ പലരെയും തടഞ്ഞു. ആനക്കാരൻ രാജേഷേട്ടൻ എന്നെയും രമേശേട്ടനെയും പിടിച്ചു വലിച്ച് ശിവന്റെ അടുത്ത് നിർത്തിയത്കൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും ശിവനോടപ്പം തെക്കോട്ടിറങ്ങാൻ പറ്റി. ആശിഷേട്ടനും ദീപക്കേട്ടനും സഞ്ജയും എല്ലാം വടക്കുംനാഥന്റെ ഉള്ളിൽ തന്നെ അകപ്പെട്ടു പോയി. സന്തോഷം നിറഞ്ഞ ദിവസം പെട്ടെന്ന് തന്നെ വിഷമം നിറഞ്ഞ ഒന്നായി മാറി. തിരിച്ചു ലോഡ്ജിലേക്ക് നടന്നു. വെടിക്കെട്ടു പോലും കാണാൻ പോയില്ല. അടുത്ത ദിവസം ഉപചാരം ചൊല്ലുന്ന സമയത്തേക്ക് ശ്രീമൂലസ്ഥാനത്തേക്കു പോയി. ഒരു വിഷമം നിറഞ്ഞ പൂരമായി അത് അവസാനിച്ചു.
പിന്നീട് 2016 ലും 2017 ലും ആശിഷേട്ടനും ദീപക്കേട്ടനും വിദേശത്തു ആയിരുന്നു. അവരുടെ അഭാവത്തിൽ ഞങ്ങൾ പൂരം കൂടി. 2017 ലെ പൂരം ആസ്വദിക്കുമ്പോൾ അറിഞ്ഞിരുന്നില്ല അത് ശിവന്റെയും ഞങ്ങളുടെയും അവസാന പൂരം ആയിരിക്കും എന്ന്. മഠത്തിൽ വരവ് സമയത്തു രമേശേട്ടന് മെഡിക്കൽ ഷോപ്പിൽ നിന്ന് വിളി വന്നത് കൊണ്ട് പകുതിക്കു വെച്ച് ആൾക്ക് പോകേണ്ടി വന്നു. അങ്ങനെ അവസാനാമായി ശിവൻ തെക്കോട്ടിറങ്ങുന്നത് കാണാനുള്ള ഭാഗ്യം രമേശേട്ടന് ഉണ്ടായില്ല എന്നത് മറ്റൊരു വേദന ആയി ഇന്നും മനസ്സിൽ നിലനിൽക്കുന്നു. രമേശേട്ടന്റെ അഭാവത്തിൽ, ഞങ്ങൾക്ക് ഒരു കുറവും വരുത്താതെ അനീഷേട്ടനും ജിത്തപ്പനും നോക്കി. 2017ലെ പൂരവും കൊടിയിറങ്ങി. പിന്നീട് 2018 പൂരക്കാലം ആരംഭിച്ചു. ശിവൻ മദപ്പാട് കഴിഞ്ഞു പൂരങ്ങൾ എടുത്ത് തുടങ്ങി. അപ്രതീക്ഷിതമെന്നോണം ശിവന് എരണ്ടക്കെട്ടു പിടിപെട്ടു, മരണത്തെ മുഖാമുഖം കണ്ട 67 ദിനരാത്രങ്ങൾ. ഒടുവിൽ ഞങ്ങളുടെ പൊന്നുതമ്പുരാൻ മരണത്തിനു കീഴടങ്ങി. അതൊരു പരിസമാപ്തി ആയിരുന്നു- എന്റെയും എന്നെ പോലെ കുറച്ചു പേരുടെയും പൂരപ്പറമ്പുകളിൽ നിന്നുള്ള വിടചൊല്ലലിന്റെ നിമിഷം.ശിവന്റെ സാന്നിധ്യമുള്ള ഇടങ്ങൾ, ഉത്സവങ്ങൾ, അങ്ങനെ പലതിൽ നിന്നും ഉള്ള പിൻവലിച്ചിൽ.ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു. അതെ ആനക്കേരളത്തിന്റെ പൊന്നുതമ്പുരാൻ പതിനഞ്ചുവർഷക്കാലം നിറഞ്ഞുനിന്ന തെക്കേഗോപുരനടയും കുടമാറ്റവും എല്ലാം ഞങ്ങൾക്കിന്ന് അന്യമായിരിക്കുന്നു.
എങ്കിലും ശക്തന്റെ സ്വകാര്യ അഹങ്കാരമായ പൂരം, വരുന്ന തലമുറകൾക്കു വേണ്ടി എന്നും അതിന്റെ പ്രൗഢിയോടെ നിലകൊള്ളട്ടെ എന്ന പ്രത്യാശയോടെ
ശരത് ശ്രീധർ
ആന പ്രേമി അല്ല പക്ഷേ ഇഷ്ടമാണ് ഗജവീരന്മാരെ ❤️❤️
??
ഞാനൊരു ആനപ്രേമിയായത് ശിവനെ കണ്ടിട്ടാണ്… പക്ഷെ കഥകൾ കേട്ട് അറിയാനാണ് കൂടുതൽ സാധിച്ചിട്ടുള്ളത്… പൂരത്തിന് ശിവനെ ഒരേയൊരു തവണയേ കണ്ടിട്ടുള്ളു… പക്ഷെ അത് മതി അവനെ ഓർക്കാൻ… എഴുത്ത് ??
ആനക്കാരൻ എഴുതിയത് ഞാനാണ് നാളെ same തീം ഒരു കഥ കൂടി വന്നേക്കും.. എന്തെങ്കിലും ഒരുവരി അഭിപ്രായം ഞാനതിൽ പ്രതീക്ഷിക്കും ❤❤
ഇവിടെ സ്ഥിരമായി കയറാറില്ല…എങ്കിലും നാളെ താങ്കളുടെ കഥ വായിച്ചിരിക്കും എന്നു ഉറപ്പു തരുന്നു…
ശിവൻ എല്ലാവരിലേക്കുമെത്തുന്ന ചൈതന്യമാണ്. ആ തേജോമയരൂപൻ ഒരുപാട് നല്ല നിമിഷങ്ങൾ, സൗഹൃദങ്ങൾ അങ്ങനെ പലതും എനിക്കു സമ്മാനിച്ചു. അതിനപ്പുറം ഈ ജന്മത്തിൽ ഒന്നുമില്ല എന്നതാണ് സത്യം
2 ദിവസം മുമ്പത്തെ കമന്റ് ആണെന്ന് ഇപ്പോഴാണ് കണ്ടത്. കഥ വന്നോ?
❣️❣️
?
തൃശൂർ പൂരം ഇത് വരെ കണ്ടിട്ടില്ല.. ഇപോ ഇവിടെ എത്തിയപ്പോൾ കുറെ തൃശൂർ ഉള്ള ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.. ഒരിക്കൽ കൊറോണ എല്ലാം ഒതുങ്ങി കാണുവാൻ കഴിയുമെന്ന്പ്ര തീക്ഷിക്കുന്നു..
നല്ല എഴുതു ആയിരുന്നു ട്ടോ ??❤❤❤
നന്ദി…പൂരം അത് ഒരു തവണയെങ്കിലും കാണേണ്ട വിസ്മയം ആണ്. ഒരു നാൾ അതിനു സാധിക്കട്ടെ??
1st❤?❤?
?