ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ [ശരത് ശ്രീധർ] 26

വരുമ്പോൾ പുറകിലായി രഘു എന്നെ ചേർത്ത് നിർത്തി . കൂടെ നിന്നിരുന്ന ഒരാൾ ആരാ എന്ന ചോദിച്ചപ്പോൾ രഘു തന്നെ ആണ് മലപ്പുറത്തു നിന്ന് വന്നതാ എന്ന് മറുപടി പറഞ്ഞത്. അങ്ങനെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആർപ്പുവിളികളുടെ അകമ്പടിയോടെ തെക്കോട്ടിറങ്ങുന്ന പൊന്നുതമ്പുരാനെ കണ്ടിരുന്ന ഞാൻ, ശിവനോടൊപ്പം ആദ്യമായി തെക്കേ ഗോപുരനട കടന്നിറങ്ങി. ജീവിതത്തിൽ അത് വരെ അത്രയും സന്തോഷം അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ മനസ്സിൽ പറഞ്ഞ നിമിഷം. അതോടൊപ്പം രഘുവിനോടുള്ള അടങ്ങാത്ത കടപ്പാടും. അങ്ങനെ കുടമാറ്റവും ശിവനോട് ചേർന്നു നിന്ന് കണ്ടു രാത്രി തന്നെ വീട്ടിലേക്കുള്ള മടക്കം. ആ പൂരം ഇന്നും മനസ്സിൽ സന്തോഷാശ്രുക്കൾ പൊഴിക്കുന്നു.

2014 ആയപ്പോഴേക്കും ഒരു സുഹൃദ്‌വലയം തന്നെ എനിക്ക് ചുറ്റും രൂപപ്പെട്ടിരുന്നു. ശിവനെ മനസ്സിൽ ദൈവമായി കൊണ്ട് നടക്കുന്ന ഒരു പിടി മനുഷ്യർ. രമേശേട്ടൻ, ശ്രീനാഥ്, സഞ്ജയ്‌, അരുൺ, ആഷിഷേട്ടൻ , ദീപക്കേട്ടൻ അങ്ങനെ കുറച്ചധികം പേർ. ആ വർഷം പൂരത്തലേന്ന് തന്നെ തൃശ്ശൂർക്ക് വെച്ച് പിടിച്ചു. മഴനിറഞ്ഞ ദിവസം. കാലത്തു മുതൽ ശിവനെ കുളിപ്പിക്കുന്ന പരിപാടികളിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും. ഇരിഞ്ഞാലക്കുടയിലേക്കു താമരമാല തൃശൂർകാർ ഒരുപാട് നേർന്നു കാണണം. വൈകീട്ടത്തോട് കൂടി മഴ ശമിച്ചു. അവിടെ നിന്ന് വൈകീട്ട് ശിവനോടൊപ്പം തേക്കിൻകാട്ടിലേക്കു ശിവന്റെ കൂടെ നടന്നു. ആനച്ചമയം കണ്ടു. അങ്ങനെ സന്തോഷം നിറഞ്ഞ സമയങ്ങൾ. രാത്രി രഘുവിന്റെ അടഞ്ഞു കിടക്കുന്ന വീടിന്റെ ചാവി വാങ്ങി ഞാനും ശ്രീനാഥും അരുണും അന്ന് അവിടെ നിന്നു. പൂരത്തിന്റെ അന്നു കാലത്തു രമേശേട്ടനും എത്തി. അമ്മ കാലത്ത് പറനിറക്കാൻ പതിവുപോലെ വന്നിരുന്നു. ശിവനെ കാലത്തു കഴുകി കൗസ്തുഭത്തിലേക്കു തലേക്കെട്ട് കെട്ടാനായി എത്തിയപ്പോൾ അമ്മയും വന്നു, ശിവനെ കാണാൻ. ഒപ്പം പറനിറപ്പ് കഴിഞ്ഞതിന്റെ ബാക്കിപത്രമായി തെങ്ങിൻപൂക്കുലകളും – ശിവന് കൊടുക്കാൻ. അവിടെ നിന്ന് ആർപ്പുവിളികളുടെ അകമ്പടിയോടെ മഠത്തിലേക്ക്. ശിവന്റെ അടുത്തു നിന്ന് തന്നെ തിരുവമ്പാടി ഭഗവതി ആ ശിരസ്സിലേറുന്നത് കണ്ടു, പഞ്ചവാദ്യം കണ്ടു, പാറമേക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളി നിൽക്കുന്നത് കണ്ടു. പക്ഷെ രണ്ടു വർഷം മുമ്പുള്ളത് പോലെ ഞാൻ തനിച്ചായിരുന്നില്ല എന്ന് മാത്രം. അങ്ങനെ ശിവനോടൊപ്പം വീണ്ടും തെക്കോട്ടിറങ്ങി.ആശിഷേട്ടന്റെ ഫോണിൽ ആദ്യമായി കുടമാറ്റം സമയത്ത് ഒരു സെൽഫി എടുത്തു. തെക്കോട്ടിറക്കം കഴിഞ്ഞപ്പോൾ രമേശേട്ടൻ പോയി. ഞങ്ങൾ രാത്രിപൂരവും അടുത്ത ദിവസത്തെ പകൽപ്പൂരവും ഉപചാരം ചൊല്ലി പിരിയുന്നതും എല്ലാം കണ്ടു മൂന്ന് ദിവസത്തെ മധുരമായ ഓർമ്മകൾ ഒരു വർഷക്കാലം മനസ്സിൽ ഉണ്ടാകുമെന്ന ഉറപ്പോടെ മടങ്ങി.
2015ൽ പൂരത്തിന് തലേ ദിവസം പോകുക എന്നത് ഒരു ദിവസം കൂടി നേരത്തെ ആക്കി. സാംപിളിന്റെ അന്നത്തേക്ക്. എല്ലാവരും കൂടി കാലത്തു ശിവനെ കഴുകാൻ പോയി, വൈകീട്ട് സാമ്പിൾ കണ്ടു, ഞാൻ നേരെ സഞ്ജയ്യുടെ കൂടെ അവന്റെ വീട്ടിലേക്കും പോയി. അടുത്ത ദിനം നേരത്തെ തന്നെ ഷൊർണ്ണൂർ റോഡിലുള്ള കടയിൽ നിന്ന് ആനയെ കഴുകുന്ന ബ്രഷും വാങ്ങി ശിവസന്നിധിയിലേക്കു. പിന്നീട് അങ്ങോട്ട് കഴുകൽ മഹാമഹം. ഉച്ചയ്ക്ക് രമേശേട്ടൻ ഭക്ഷണം ആയി വരുന്നത് വരെ ഇടതടവില്ലാത്ത പണി. രമേശേട്ടൻ വരുമ്പോൾ പൊറോട്ടയും മറ്റു ഭക്ഷണവവും ഉണ്ടാകും. ഒരേ പാത്രത്തിൽ നിന്ന് എല്ലാവരും കഴിക്കും. കുറച്ച് ശിവനും കൊടുക്കും. അങ്ങനെ എട്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന കഴുകൽ അവസാനിപ്പിച്ചു നേരെ തിരുവമ്പാടിയിലേക്കു. അന്നു ശിവന് തന്റെ ആരാധകവൃന്ദം സ്നേഹത്തോടെ ഒരു പുതിയ ലോക്കറ്റ് സമ്മാനിച്ചു. അത് അണിഞ്ഞു കൊണ്ട് പൂരനായകൻ പരിവാരങ്ങളോടൊപ്പം തേക്കിൻകാട്ടിലേക്കു. ആനപ്രദർശനം നടക്കുമ്പോൾ ഞങ്ങളേവരും കൂടി പാറമേക്കാവിലും കൗസ്തുഭത്തിലും പോയി ചമയപ്രദർശനം കണ്ടു. പോയ വർഷത്തിനു വിപരീദമായി അത്തവണ നായ്ക്കനാലിന് സമീപമുള്ള ബ്രൈറ്റ് ലോഡ്ജിൽ രമേശേട്ടൻ റൂം ഏൽപ്പിച്ചിരുന്നു. 3 റൂമിനുള്ള ആളുകൾ ഉണ്ട് എന്നതാണ്

11 Comments

  1. ആന പ്രേമി അല്ല പക്ഷേ ഇഷ്ടമാണ് ഗജവീരന്മാരെ ❤️❤️

    1. ശരത് ശ്രീധർ

      ??

  2. ഞാനൊരു ആനപ്രേമിയായത് ശിവനെ കണ്ടിട്ടാണ്… പക്ഷെ കഥകൾ കേട്ട് അറിയാനാണ് കൂടുതൽ സാധിച്ചിട്ടുള്ളത്… പൂരത്തിന് ശിവനെ ഒരേയൊരു തവണയേ കണ്ടിട്ടുള്ളു… പക്ഷെ അത് മതി അവനെ ഓർക്കാൻ… എഴുത്ത് ??

    ആനക്കാരൻ എഴുതിയത് ഞാനാണ് നാളെ same തീം ഒരു കഥ കൂടി വന്നേക്കും.. എന്തെങ്കിലും ഒരുവരി അഭിപ്രായം ഞാനതിൽ പ്രതീക്ഷിക്കും ❤❤

    1. ശരത് ശ്രീധർ

      ഇവിടെ സ്ഥിരമായി കയറാറില്ല…എങ്കിലും നാളെ താങ്കളുടെ കഥ വായിച്ചിരിക്കും എന്നു ഉറപ്പു തരുന്നു…

      ശിവൻ എല്ലാവരിലേക്കുമെത്തുന്ന ചൈതന്യമാണ്. ആ തേജോമയരൂപൻ ഒരുപാട് നല്ല നിമിഷങ്ങൾ, സൗഹൃദങ്ങൾ അങ്ങനെ പലതും എനിക്കു സമ്മാനിച്ചു. അതിനപ്പുറം ഈ ജന്മത്തിൽ ഒന്നുമില്ല എന്നതാണ് സത്യം

      1. ശരത് ശ്രീധർ

        2 ദിവസം മുമ്പത്തെ കമന്റ് ആണെന്ന് ഇപ്പോഴാണ് കണ്ടത്. കഥ വന്നോ?

  3. ❣️❣️

    1. ശരത് ശ്രീധർ

      ?

  4. തൃശൂർ പൂരം ഇത് വരെ കണ്ടിട്ടില്ല.. ഇപോ ഇവിടെ എത്തിയപ്പോൾ കുറെ തൃശൂർ ഉള്ള ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.. ഒരിക്കൽ കൊറോണ എല്ലാം ഒതുങ്ങി കാണുവാൻ കഴിയുമെന്ന്പ്ര തീക്ഷിക്കുന്നു..

    നല്ല എഴുതു ആയിരുന്നു ട്ടോ ??❤❤❤

    1. ശരത് ശ്രീധർ

      നന്ദി…പൂരം അത് ഒരു തവണയെങ്കിലും കാണേണ്ട വിസ്മയം ആണ്. ഒരു നാൾ അതിനു സാധിക്കട്ടെ??

  5. 1st❤?❤?

    1. ശരത് ശ്രീധർ

      ?

Comments are closed.