ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ [ശരത് ശ്രീധർ] 26

വന്നു. 2012ൽ ഒരു ചെറിയ മാറ്റം ഉണ്ടായിരുന്നു . തിരുവമ്പാടിക്കാർ ആനകളെ ചമയം അണിയിക്കുന്നത് സ്കൂളിൽ നിന്ന് മാറ്റി എം.ജി റോഡിലുള്ള ശങ്കരയ്യ ഹാളിലേക്ക് ആക്കി. അതുകൊണ്ട് അവിടെ പോയി ശിവനെ തലേക്കെട്ടും ബെൽറ്റും അണിയിക്കുന്നത് കണ്ടു. നാട്ടുകാർ എല്ലാം ആനയുടെ കൊമ്പ് പിടിക്കുന്നത് കണ്ടപ്പോൾ പതിനേഴു വയസ്സുകാരൻ്റെ കൗതുകം വർധിച്ചു എന്ന് തന്നെ പറയണമല്ലോ. ഞാനും ശിവൻ്റെയും ചന്ദ്രശേഖരൻ്റെയും കൊമ്പിൽ കയറി പിടിച്ചു. ഇന്ന് ആലോചിക്കുമ്പോൾ ശുദ്ധ മണ്ടത്തരം ആണ് ചെയ്തത് എന്ന് തോന്നുന്ന കാര്യം. ആനകൾ വന്യജീവികൾ ആണ് അതിനു അതിൻ്റെതായ ശരിതെറ്റുകൾ ഉണ്ടെന്ന് അറിയാതിരുന്ന പ്രായമായിരുന്നു എന്നതാണ് വാസ്തവം.അങ്ങനെ 2012 ലെ പൂരവും കണ്ടു.

 

ശിവസുന്ദരകാണ്ഡം

2012 എന്നത് എനിക്ക് വളരെ പ്രാധാന്യമേറിയ വർഷം ആയിരുന്നു. 2012 ജൂൺ മാസത്തിലാണ് തിരുവമ്പാടി തട്ടകനിവാസിയായ രഘുവേട്ടനെ മുഖപുസ്തകം വഴി ഞാൻ പരിചയപ്പെടുന്നത്. തിരുവമ്പാടി ശിവസുന്ദറിന്റെ ഏതോ ഒരു ചിത്രത്തിന് കമന്റ് ചെയ്തത് കണ്ടാണ് രഘുവേട്ടൻ എനിക്ക് മെസ്സേജ് അയക്കുന്നത്. ഊണിലും ഉറക്കത്തിലുമെല്ലാം ശിവൻ എന്ന ചിന്തയുമായി നടക്കുന്ന ആൾ. സൗഹൃദം വളർന്നു, 2013 പാർക്കാടി പൂരത്തിന് ഞങ്ങൾ നേരിട്ട് കണ്ടു. അന്ന് തുടങ്ങി രഘുവിന്റെ കൂടെ ശിവന്റെ ഓരോ പരിപാടികൾക്ക് പോകുന്ന പതിവ്. ഉത്രാളിക്കാവ്, നെമ്മാറ-വല്ലങ്ങി വേല, പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ, ഇരിഞ്ഞാലക്കുട ഉത്സവം, തൃപ്പുണിത്തുറ ഉത്സവം അങ്ങനെ അങ്ങനെ കുന്നംകുളം പൂരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന എന്റെ ആനക്കമ്പത്തിനു മറ്റു ചില അർത്ഥമാനങ്ങൾ രഘു കാണിച്ചു തന്നു. ശിവനെ ദൂരെ നിന്ന് കണ്ടിരുന്ന ഞാൻ ചന്ദ്രേട്ടനെ പരിചയപ്പെട്ടു, പുതിയ സുഹൃത്തുക്കളെ കിട്ടി, അങ്ങനെ രഘുവിലൂടെ ഒരുപാട് ബന്ധങ്ങൾ എനിക്ക് കിട്ടി എന്നതാണ് സത്യം.

2013 തൃശൂർ പൂരം ഏപ്രിൽ 21നായിരുന്നു. അന്ന് തന്നെ ആയിരുന്നു കസിൻ ചേട്ടന്റെ കല്യാണനിശ്ചയം. കൂറ്റനാട് നിന്ന് ബസ് കയറി പെരുമ്പിലാവ് വന്നു, അവിടെ നിന്ന് തൃശ്ശൂരിലേക്ക്. ടൗണിൽ എത്തുമ്പോൾ മഠത്തിൽ വരവ് പഞ്ചവാദ്യം നായ്ക്കനാൽ പന്തലിൽ എത്തി നിൽക്കുകയായിരുന്നു. ആ സമയം അരുൺ വന്നു എനിക്ക് രഘു തന്നതാണ് എന്ന് പറഞ്ഞ് തിരുവമ്പാടിയുടെ പാസ്സ് തന്നു. പോയ വർഷം വരെ സംഘാടകർ അത് കുത്തി നടക്കുന്നത് കാണുമ്പോൾ ഈ സാധനം എവിടെ നിന്നാണ് കിട്ടുക എന്ന് ഒരുപാട് തവണ മനസ്സിൽ ചോദിച്ചിരുന്നു.അങ്ങനെ അതും എന്നിലേക്ക് എത്തിപ്പെട്ടിരിക്കുന്നു . അവിടെ നിന്ന് ശ്രീമൂലസ്ഥാനത്തെ മേളവും കണ്ടുകൊണ്ട് ശിവനോടൊപ്പം വടക്കുംനാഥസന്നിധിയിലേക്ക് . ശിവൻ വടക്കുംനാഥൻ മുഴുവനായി പ്രദക്ഷിണം വെച്ചു

11 Comments

  1. ആന പ്രേമി അല്ല പക്ഷേ ഇഷ്ടമാണ് ഗജവീരന്മാരെ ❤️❤️

    1. ശരത് ശ്രീധർ

      ??

  2. ഞാനൊരു ആനപ്രേമിയായത് ശിവനെ കണ്ടിട്ടാണ്… പക്ഷെ കഥകൾ കേട്ട് അറിയാനാണ് കൂടുതൽ സാധിച്ചിട്ടുള്ളത്… പൂരത്തിന് ശിവനെ ഒരേയൊരു തവണയേ കണ്ടിട്ടുള്ളു… പക്ഷെ അത് മതി അവനെ ഓർക്കാൻ… എഴുത്ത് ??

    ആനക്കാരൻ എഴുതിയത് ഞാനാണ് നാളെ same തീം ഒരു കഥ കൂടി വന്നേക്കും.. എന്തെങ്കിലും ഒരുവരി അഭിപ്രായം ഞാനതിൽ പ്രതീക്ഷിക്കും ❤❤

    1. ശരത് ശ്രീധർ

      ഇവിടെ സ്ഥിരമായി കയറാറില്ല…എങ്കിലും നാളെ താങ്കളുടെ കഥ വായിച്ചിരിക്കും എന്നു ഉറപ്പു തരുന്നു…

      ശിവൻ എല്ലാവരിലേക്കുമെത്തുന്ന ചൈതന്യമാണ്. ആ തേജോമയരൂപൻ ഒരുപാട് നല്ല നിമിഷങ്ങൾ, സൗഹൃദങ്ങൾ അങ്ങനെ പലതും എനിക്കു സമ്മാനിച്ചു. അതിനപ്പുറം ഈ ജന്മത്തിൽ ഒന്നുമില്ല എന്നതാണ് സത്യം

      1. ശരത് ശ്രീധർ

        2 ദിവസം മുമ്പത്തെ കമന്റ് ആണെന്ന് ഇപ്പോഴാണ് കണ്ടത്. കഥ വന്നോ?

  3. ❣️❣️

    1. ശരത് ശ്രീധർ

      ?

  4. തൃശൂർ പൂരം ഇത് വരെ കണ്ടിട്ടില്ല.. ഇപോ ഇവിടെ എത്തിയപ്പോൾ കുറെ തൃശൂർ ഉള്ള ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.. ഒരിക്കൽ കൊറോണ എല്ലാം ഒതുങ്ങി കാണുവാൻ കഴിയുമെന്ന്പ്ര തീക്ഷിക്കുന്നു..

    നല്ല എഴുതു ആയിരുന്നു ട്ടോ ??❤❤❤

    1. ശരത് ശ്രീധർ

      നന്ദി…പൂരം അത് ഒരു തവണയെങ്കിലും കാണേണ്ട വിസ്മയം ആണ്. ഒരു നാൾ അതിനു സാധിക്കട്ടെ??

  5. 1st❤?❤?

    1. ശരത് ശ്രീധർ

      ?

Comments are closed.