ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152

“”ആ അറക്കൽ തറവാട്ടിലെ പെൺകുട്ടിയെ പ്രേമിച്ച കാര്യസ്ഥൻ ചെക്കനില്ലേ അവനതാ പാറമടയിൽ ചത്ത് കിടക്കുന്നു… അവറ്റോൾ കൊന്നതാണ് എന്നാ കേട്ടെ…””

പിറ്റേന്ന് നാട്ടിൽ കാട്ട്തീ പോലെ പടർന്ന വാർത്ത…ബാക്കി വെക്കാൻ സമ്മതിക്കാത്ത ദുരഭിമാനകൊല…

“”കൊന്നില്ലേ… കൊന്നില്ലേ എന്റെ ഉണ്ണിയെ…””

ആദ്യമായി അവളുടെ സ്വരം അച്ഛന്റെ ഷർട്ടുകൾ പിടിച്ചുലച്ച് എന്തോ കരഞ്ഞു പറയുമ്പോലെ ഉയർന്നു… മുടി പിടിച്ചു വലിച്ചു നടുമുറ്റത്തിന്റെ ഒരാറ്റാത്തായി ഇരുന്നു ഭ്രാന്തിയെ പോലെ സ്വയം വേദനിപ്പിക്കുന്നവളെ പേടിയോടെ നോക്കി നിന്നു…

“”ആ മഞ്ചാടിമരം എന്നോട് ചോദിക്ക്യാ…

മഞ്ചാടി മണികളെ തനിച്ചാക്കി പോയതെന്തിനാ

ഞാവൽപഴത്തിനേം കൊണ്ട് പൊക്കൂടെ ന്ന്…

ആ ഞാവൽ പഴത്തിന്റെ ചവർപ്പ് വല്ലാത്ത വേദനയാണത്രെ… അവക്ക് വിരഹത്തിന്റെ രുചിയാണത്രെ… ആണോ ഗൗരി??.

.””കുസൃതിയോടെ തന്റെ അരികിലായി വന്നിരുന്ന് തന്റെ കൈകൾ ചുണ്ടോട് ചേർത്ത് പറയുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്… കണ്ണുകൾ ആവേശത്തോടെ ചുറ്റും പരതി…

നേർത്ത തേങ്ങൽ നിറഞ്ഞ ആ ഇരുണ്ട മുറിയിൽ ഒരു നിഴലായി എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് കാലിലെ ചങ്ങലകണികകൾ പരിഭവിക്കുന്നു…

അവ ചിണുങ്ങി ചിരിക്കുന്നു… ഒരു ഭ്രാന്തിയെ പോലെ വിതുമ്പി കരയുന്നു

…തുരുമ്പ് പിടിച്ച വിജാഗിരിയിലെക്ക് വിരലുകൾ കോർത്ത് ആ ഞാവൽ മരത്തിന്റെ ചോട്ടിലേക്ക്

നോക്കുമ്പോൾ… കയ്യിലെ ഇലകീറിൽ നിറയെ ഞാവൽ പഴവുമായി ദാവണി ഉടുത്ത ഒരു പെൺകുട്ടി… അടുത്തായി ഒരു പിടി മഞ്ചാടി മണികൾ അവൾക്കായി പ്രണയത്തോടെ നൽകുന്ന ഒരു ചെറുപ്പക്കാരൻ

…അത് കാൺകെ മിഴിനീർ പൊടിഞ്ഞ ആ കണ്ണുകൾ വിടർന്നു… ചിണുങ്ങി കരയുന്ന ചങ്ങലകണികകൾ ഒന്ന് വിതുമ്പലോടെ നോക്കി… ചുണ്ടുകളിൽ നേർത്ത പുഞ്ചിരി നിറഞ്ഞു…മായാത്ത പ്രണയത്തിൽ ചാലിച്ച പുഞ്ചിരി… അപ്പോളും എങ്ങോ നിന്നും ആ മുറിയിലേക്ക് പാറിപറന്ന മുടിയിഴകളെ തലോടാൻ വന്ന കാറ്റിന് ചെമ്പകത്തിൻ മണമായിരുന്നു… രാത്രിമഴയേറ്റ ചെമ്പകപൂവിന്റെ മത്ത് പിടിപ്പിക്കും മണം….“”ഋതുക്കൾ മാറുന്നതും… ഇലകൾ പൊഴിയുന്നതും…. മൂടൽ മഞ്ഞുയരുന്നതും… ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്..?? എന്റെയുള്ളിൽ വസന്തമായിരുന്നു… മരണമില്ലാത്ത പ്രണയവും…”” –

ശുഭം….

 

 

Updated: March 3, 2022 — 9:32 pm

12 Comments

  1. Oh man, what a closing note for the short story!!! ❤️

  2. അശ്വിനി കുമാരൻ

    ❤️

  3. Ne super aanu appuse ❤️❤️❤️❤️❤️❤️

  4. Athimanoharam!!!!!

    Simple and cute.

  5. എന്തെങ്കിലും പറയാൻ ഉള്ള വാക്കുകൾ കിട്ടുന്നില്ല?അത്രയും മനോഹരമായ ???പ്രണയ കാവ്യം???

  6. മനോഹരം. അതിമനോഹരം…

  7. അടിപൊളി ❤️

  8. ♥️♥️♥️

  9. Rajeev (കുന്നംകുളം)

    വെറുതെ ഒരു സംശയം.. ഈ appoottan ആരാണ് ??

  10. അപ്പൂട്ടാ ❤

    സൂപ്പർ.. ❤?

Comments are closed.