ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152

ഞാവൽ പഴം

Author :അപ്പൂട്ടൻ❤️❤️

 

“”നീയിത് ആർക്ക് വേണ്ടിയാ ഗൗരി എന്നും ഈ ഞാവൽ പഴം പറിച്ചോണ്ട് പോണത്..??””

കുഞ്ഞമ്മാമ കൈകൾ പിറകിൽ കെട്ടി ചോദിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. കണ്ണുകൾ ഒന്ന് പതറിയെങ്കിലും അവ മെല്ലെ ഇറുക്കി കാണിച്ചു കൊണ്ട്…കൈയ്യിലെ ഞാവൽ പഴം ഭദ്രമാക്കി ഇല കീറിലേക്ക് വെച്ചു…

“”ന്റെ ഡാൻസ് ടീച്ചർക്ക് ഞാവൽ പഴം വല്യ ഇഷ്ട്ടാ… ടീച്ചർക്ക് കൊണ്ട് കൊടുക്കാനാ…””

കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു പറയുമ്പോളും തന്റെ കണ്ണുകൾ കള്ളം പറയുമോ എന്നൊന്ന് ഭയന്നിരുന്നു…

പുഞ്ചിരിയോടെ തലയാട്ടി നടന്നകലുന്ന കുഞ്ഞമ്മാമയെ കണ്ടപ്പോൾ ആണ് ശ്വാസം ഒന്ന് നേരെ വീണത്… മെല്ലെ കണ്ണുകൾ കയ്യിലെ ഞാവൽ പൊതിയിലേക്ക് നീണ്ടു.. ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞുഞു

കൈയ്യിലെ ചിലങ്കക്കൊപ്പം ഇലകീറിലെ ഞാവൽ പഴവും നടക്കുന്നതിനിടയിൽ ആരെയോ തിരയുന്നുണ്ടായിരുന്നു.. ദൂരെ അമ്പലകുളത്തിനടുത്ത് നിർത്തിയ ബൈക്ക് കാൺകെ ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരിയോടൊപ്പം കണ്ണുകൾ വല്ലാതെ പിടച്ചു… രണ്ടു കൈകൾ തന്നെ വലിച്ചു മരങ്ങൾക്കിടയിലേക്ക് നിർത്തുമ്പോളും ആ നെഞ്ചിൽ തട്ടി നിൽക്കുമ്പോളും ആ മുഖത്തേക്ക് നോക്കാൻ ആവാതെ കണ്ണുകൾ താണിരുന്നു…

“”അറക്കൽ തറവാട്ടിലെ മിണ്ടാപൂച്ച കണ്ണടച്ച് പാൽ കുടിക്കണത് അവിടെത്തെ കാര്യസ്ഥൻ ചെക്കാനല്ലാതെ ആർക്കെങ്കിലും അറിയുവോ ന്റെ കൃഷ്ണ… അവളിലെ പിടുത്തം ഒന്നൂടെ മുറുക്കി കുസൃതിയോടെ ചോദിക്കുമ്പോൾ അവളുടെ ചുണ്ട് കൂർക്കുന്നത് കൗതുകത്തോടെ അറിഞ്ഞു…””

അവന്റെ കൈകൾ തട്ടി മാറ്റി മുഖം വീർപ്പിച്ചു നിൽക്കുമ്പോൾ അപ്പുറത്ത് നിന്ന് അടക്കിയ ചിരി കേൾക്കാമായിരുന്നു…

“”ദേ നിന്റെ കയ്യിലെ ഞാവൽ പഴത്തിന്റെ നിറത്തിനേക്കാൾ ഭംഗിയാണ് ഗൗരി ഇങ്ങനെ പിണങ്ങി നിൽക്കുമ്പോൾ നിന്റെ കവിളിൽ പടരുന്ന ചുവപ്പ് നിറത്തിന്…””

അവളുടെ കവിളിൽ മെല്ലെ നുള്ളിക്കൊണ്ട് പറയുമ്പോൾ ആ ചുണ്ടിൽ നാണത്താൽ ഉള്ള പുഞ്ചിരി വിരിഞ്ഞിരുന്നു… ആവേശത്തോടെ കയ്യിലെ ഞാവൽ പഴം അടങ്ങിയ ഇലകീറ് വിടർന്ന കണ്ണുകളോടെ അവനായി നീട്ടി…കുസൃതിയോടെ അവളെ നോക്കുമ്പോളേക്കും കയ്യിലെ ചിലങ്ക നെഞ്ചോട് ചേർത്ത് ഇടവഴിയിലൂടെ ഓടി മറഞ്ഞിരുന്നു…

കിലുങ്ങുന്ന ചിലങ്കനാദം കേൾക്കെ പുഞ്ചിരിയോടെ അവൻ മുൻപ് നടന്നത് ഓർത്തെടുത്തു

“”ടോ മിണ്ടാപൂച്ചേ… എന്തോരം ഞാവൽ പഴങ്ങളാ നിന്റെ വീടിന്റെ മുൻപിലെ ഞാവൽ മരത്തിൽ… ഇത്തിരി പഴം പുറത്തുള്ളോർക്ക് കൊടുക്കാൻ പറഞ്ഞൂടെ നിന്റെ പിശുക്കൻ തന്ത നായരോട്…””

ഒരിക്കൽ ഡാൻസ് ക്ലാസ്സിലേക്ക് ചിലങ്ക മാറോട് ചേർത്ത് പോകുമ്പോൾ പിന്നിൽ നിന്ന് കെട്ട ശബ്‌ദത്തിന് കൂർപ്പിച്ചോന്ന് നോക്കി ഗൗരി…

കുഞ്ഞിലേ അച്ഛന്റെ കൈ പിടിച്ചു ചവിട്ടിയതാണ് ആ വലിയ തറവാടിന്റെ പടി.

അവരുടെ വിശ്വസ്ഥനായ കാര്യസ്ഥനായിരുന്നു തന്റെ അച്ഛൻ കുമാരൻ… ആ വലിയ വീട് അന്നൊരു കൗതുകമായിരുന്നു.. തന്റെ വീടിന്റെ അത്രയും ഉണ്ട് ആ വീടിന്റെ ഇടവഴി…

കൗതുകത്തോടെ അതിനുള്ളിലൂടെ കണ്ണോടിക്കുമ്പോൾ ആണ് നടുമുറ്റത്തിന്റെ ഒരറ്റത്തായി ഒറ്റക്ക് കളിക്കുന്ന ആ പാവാടകാരിയെ കാണുന്നത്…ആ കണ്ണുകൾ തന്നിലേക്ക് നീണ്ടപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചു… ഒന്നും മിണ്ടാതെ ഉള്ളിലേക്ക് മറയുന്നത് കണ്ടപ്പോൾ നേരിയ സങ്കടം തോന്നി ആ ഒൻപത് വയസ്സുകാരന്…

“”അത് ഇവിടെത്തെ വല്യ മുതലാളിയുടെ മോളാ… ഗൗരി… ആ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ല ഉണ്ണി…””

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ വേദന പടർന്നു…ഒരു മുറിവ് പറ്റിയാൽ അമ്മയുടെ ചെവിത്തലം കേൾപ്പിക്കാത്ത താൻ ഒക്കെ എത്ര ഭാഗ്യവാൻ ആണെന്ന് ഓർത്തു…

“”ഞാനും കൂടിക്കോട്ടെ ഗൗരിടെ ഒപ്പം കളിക്കാൻ…””

ഒരിക്കൽ വള്ളി നിക്കറും ഇട്ട് അച്ഛനൊപ്പം ആ തറവാട്ടിലേക്ക് പോയപ്പോൾ കൗതുകത്തോടെ അവളുടെ അരികിലേക്ക് ആദ്യമായി ചെന്നു…

സാറ്റ് കളിക്കുന്നതിനിടയിൽ വീണ അവളെ ചേർത്ത് പിടിച്ച അവളുടെ കൈയ്യിലെ മുറിവിലേക്ക് ഊതി കൊടുക്കുന്നത് കണ്ടാണ് അവളുടെ കുഞ്ഞമ്മാമ വരുന്നത്…

Updated: March 3, 2022 — 9:32 pm

12 Comments

  1. Oh man, what a closing note for the short story!!! ❤️

  2. അശ്വിനി കുമാരൻ

    ❤️

  3. Ne super aanu appuse ❤️❤️❤️❤️❤️❤️

  4. Athimanoharam!!!!!

    Simple and cute.

  5. എന്തെങ്കിലും പറയാൻ ഉള്ള വാക്കുകൾ കിട്ടുന്നില്ല?അത്രയും മനോഹരമായ ???പ്രണയ കാവ്യം???

  6. മനോഹരം. അതിമനോഹരം…

  7. അടിപൊളി ❤️

  8. ♥️♥️♥️

  9. Rajeev (കുന്നംകുളം)

    വെറുതെ ഒരു സംശയം.. ഈ appoottan ആരാണ് ??

  10. അപ്പൂട്ടാ ❤

    സൂപ്പർ.. ❤?

Comments are closed.