അവൾ യാത്ര പോലും പറയാതെ വിനുവിനെയും എടുത്ത് അവളുടെ കാറിനകത്തേക്ക് കയറി.’മനസ്സിന് വല്ലാത്ത ഭാരം’ അനുഭവപ്പെട്ടപ്പോൾ അവൾ കാറിൽ കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.ഒരു തീരുമാനമെടുക്കാനാവാതെ ജ്വാല ഉഴറി.
‘അയാളുടെ പേര് പോലും തനിക്കറിയില്ല..വെറും കണ്ടു പരിചയത്തിന്റെ പേരിൽ ..’
ജ്വാല വീട്ടിലെത്തി കുഞ്ഞിനെ രാച്ചിയമ്മയെ ഏല്പിച്ചു.
“മോളേ..വൈകുന്നേരമേ തിരിച്ചു വരൂന്ന് പറഞ്ഞിട്ട് ഉച്ചയായപ്പോഴേക്കും പോന്നോ.. ആ പയ്യനെ കണ്ടില്ലേ..? ഭക്ഷണം കഴിച്ചോ മക്കളേ..?”
“മോന് ഭക്ഷണം കൊടുത്തോളൂ അമ്മേ..എനിക്ക് തലവേദനിക്കുന്നു .. കുറച്ച് സമയം കിടക്കട്ടെ..”
അവൾ റൂമിലെ ഷെൽഫിൽ വൃത്തിയാക്കി മടക്കി വച്ചിരുന്ന എബിയുടെ ഷർട്ട് എടുത്ത് നെഞ്ചോട് അടുക്കിപ്പിടിച്ചു.’ഇന്നും ആ ഷർട്ടിന് എബിയുടെ മണമാണ്.. ജീവിക്കാനുള്ള പ്രത്യാശ നൽകുന്നതും അതേ ഓർമ്മകളാണ്..’
വല്ലാത്ത മാനസിക വ്യഥയോടെ വൈകുന്നേരം അഞ്ചു മണിക്ക് ജ്വാല പൊതുശ്മശാനത്തിൽ എബിയെ മറവു ചെയ്ത സ്ഥലത്ത് എത്തി;എന്നും അവനു വേണ്ടി അവൾ കരുതുന്ന പനിനീർപ്പൂക്കളുമായി.എല്ലാ ദിവസങ്ങളിലുംഅവൾ അവിടെ വരാറുണ്ട്;കഴിഞ്ഞ ദിവസം അവൾ അവിടെ വച്ച പൂക്കൾ, വാടിയത് എടുത്തു മാറ്റി.ആ സ്ഥലത്ത് നട്ടുവളർത്തിയ റോസാച്ചെടികൾക്കും അതിലെ പൂക്കൾക്കും വല്ലാത്ത സൗന്ദര്യമാണ്.
ജ്വാല ചെടികളേയും പൂക്കളേയും തലോടിയപ്പോൾ എവിടെ നിന്നോ വന്ന ഒരു ഇളം കാറ്റ് അവളെ തഴുകിപ്പോയി. എബിയെ മറവു ചെയ്ത മണ്ണിൽ, നിരാലംബയായി അവൾ ഇരുന്നു.
‘ഇപ്പോൾ കുറേ നാളുകളായി അവൾ പറയുന്നത് മുഴുവൻ അയാളെക്കുറിച്ചാണ്..ഇന്ന് പറയുന്നത് അയാൾ അവളെയും കുഞ്ഞിനേയും അയാളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്നും.. ‘
അവളിൽ നിന്നും നിയന്ത്രണമില്ലാതെ കണ്ണീരൊഴുകി വാക്കുകൾ മുറിഞ്ഞു.അപ്രതീക്ഷിതമായി പെയ്ത കാറ്റിലും മഴയിലും ജ്വാല നനഞ്ഞു;നിലത്തു വീണ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് മണ്ണും ചെളിയും തെറിപ്പിച്ചു.
Super!!!
❤️
നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…