“പ്ലീസ്..എന്റെ കുഞ്ഞിനെ കാണാൻ ശ്രമിക്കരുത്..അച്ഛനില്ലാത്ത കുട്ടിയാണ്;ആഗ്രഹം നൽകരുത്..”
“ജ്വാലാ..ഞാൻ ഇന്നലെ മുതൽ അവന്റെ അച്ഛനായി ജീവിക്കുകയാണ്..അവൻ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി..”
“അച്ഛാ..,വാ…”
വിനു,അയാളുടെ കൈപിടിച്ച് വലിച്ചു.
“അച്ഛൻ നാളെ വരാം വാവേ.. ”
അയാൾ കുഞ്ഞിനെ വാരിയെടുത്ത് മുത്തം നൽകിക്കൊണ്ട് പറഞ്ഞു.
അയാൾ ബൈക്കിൽ കയറിപ്പോകുന്നത് ദീർഘനിശ്വാസത്തോടെ ജ്വാല നോക്കി നിന്നു.
പിന്നീട് അയാളെ പലയിടത്തും അവളും വിനുവും കണ്ടു. വിനു അയാളോടൊപ്പം ഏറെ സന്തോഷവാനായിരുന്നു.അച്ഛന്റെ സ്നേഹം കുഞ്ഞിന് അയാൾ വാരിക്കോരി നൽകി;അവൾ അതിനുള്ള അവസരങ്ങൾ അവർക്ക് ഒരുക്കി.പ്രാർത്ഥിക്കുമ്പോൾ ദൈവങ്ങൾക്കൊപ്പം പതിയെ അയാളുടെ മുഖവും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
ഒരു ഞായറാഴ്ച രാവിലെ പതിനൊന്ന് മണി ആയപ്പോഴേക്കും ജ്വാലയും മകനും അയാളെ കാണാൻ ബീച്ചിൽ എത്തി. കുറേ സമയങ്ങൾക്കു ശേഷം ബീച്ചിൽ വച്ച് അയാൾ മകനേയും എടുത്ത് പതിവില്ലാതെ, തിരമാലകൾ നോക്കിയിരിക്കുന്ന ജ്വാലയുടെ അരികിലെത്തി. അവൾ ചോദ്യഭാവത്തിൽ അയാളെ നേരിട്ടു.
“ജ്വാലാ..ഞാൻ ഒരു അനാഥനാണ്;സെന്റ് ജൂഡ് ഓർഫനേജിലാണ് വളർന്നതും പഠിച്ചതും..അച്ഛനും അമ്മയുമില്ലാത്ത ദുഃഖം അനുഭവിക്കുന്നവനാണ് ഞാൻ.. ഒരു കുഞ്ഞ് അച്ഛനെ മോഹിക്കുന്നത് കണ്ടപ്പോൾ; എനിക്കവനെ സ്വന്തം കുഞ്ഞായി തന്നുകൂടേ..
തനിക്ക് വിരോധമില്ലെങ്കിൽ ഈ അമ്മയേയും മകനേയും ഞാൻ സംരക്ഷിക്കാം..
ഇന്ന് സ്വന്തമായി വീടുണ്ട്..ഉയർന്ന ശമ്പളമുള്ള ജോലിയുണ്ട്..
എന്റെ ജീവിതത്തിലേക്ക് വരുമോ താനും കുഞ്ഞും..?”
Super!!!
❤️
നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…