ജീവിതമാകുന്ന നൗക 3[red robin] 116

ക്ലാസ്സ് കഴിഞ്ഞതും രമേഷും ദീപുവും കൂടി നേരേ ഒരു ഓട്ടോ വിളിച്ചു ബാറിലേക്ക് വിട്ടു, അവിടെ ചെന്നതും രണ്ടു ലാർജ് ഓർഡർ ചെയ്തു

“നീ എന്താടാ അവൾ സോറി പറഞ്ഞതും അത് തൊണ്ട തൊടാതെ വിഴുങ്ങിയത് ? “

രമേഷ് ദീപുവിനോടെ ദേഷ്യത്തോടെ ചോദിച്ചു.

“നീ അവളെ തല്ലിയിട്ട് എന്തായി. അവൾക്ക് കരട്ടെയോ കുങ്ഫുവോ എന്തോ  അറിയാം.”

 

“അത് ശരിയാ അവൾ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ കൈയ്ക്ക് ചെറിയ വേദന എടുത്തു”

 

“ഞാൻ നിന്നെ  പിടിച്ചില്ലെങ്കിൽ നിന്നെ അവൾ പഞ്ഞിക്കിട്ടനെ.”

അത് കേട്ടതും രമേഷ് അവൻ്റെ പെഗ് വായിലോട്ട് കമിഴ്ത്തി

 

“ഡാ അവൾക്കിട്ട് നമ്മൾ പണിയും. പക്ഷേ നമ്മളാണെന്ന് ആരും അറിയരുത്. അവളുടെ തന്തക്ക്  നല്ല പിടിപാടുണ്ട് . അത് കൊണ്ട് ബുദ്ധി ഉപയോഗിച്ചു വേണം പണി കൊടുക്കാൻ.  അത് വരെ കാത്തിരിക്കാം അതിനുള്ള അവസരം വരും. രണ്ട് കൊല്ലത്തിനടുത്തുണ്ടല്ലോ “

ആ അർജുന് ഉള്ളതായിരുന്നു കിട്ടിയത് എനിക്കാണ്  എന്ന് മാത്രം “

“അവനും രാഹുലും പ്രതീകരിച്ചില്ലെല്ലോ?

എനിക്കവരെ കുറിച്ചുള്ള ഇമ്പ്രെഷൻ ഒക്കെ പോയി ”

രമേഷ് അവൻ്റെ നീരസം പ്രകടമാക്കി

“എന്തായാലും മാനം പോയി. പെണ്ണ് പിടിയൻ എന്ന പേര് വീഴാതിരുന്നാൽ മതിയായിരുന്നു ”

രണ്ടു പെഗ് കൂടി അടിച്ചിട്ട് ഒരു ഓട്ട വിളിച്ചു ഹോസ്റ്റലിലേക്ക് പോയി

പക്ഷേ ദീപുവിന് ആ പേര് വീഴുകയും ചെയ്‌തു.   ഹോസ്റ്റലിൽ ഉള്ളവർ തമാശയായിട്ടാണ് അവനെ ആദ്യം വിളിച്ചു തുടങ്ങിത്. അവനോട് കമ്പനികാരായ പെണ്ണുങ്ങൾ വിളിച്ചു തുടങ്ങി. എന്തിനേറെ എന്തിന് രമേഷ് വരെ അവനെ പെണ്ണുപിടിയൻ എന്നാണ് വിളിക്കുന്നത്. അങ്ങനെ ‘പെണ്ണുപിടിയൻ’ എന്നത് ദീപുവിൻ്റെ ഇരട്ട പേരായി മാറി. പക്ഷേ ക്ളാസ്സിലെ ചില പെൺപിള്ളേരും സീനിയസും എല്ലാം അവൻ ശരിക്കും  പെണ്ണുപിടിയൻ ആണെന്നാണ് കരുതിയത്.

 

വൈകിട്ട് ലേഡീസ് ഹോസ്റ്റലിൽ അന്നയുടെ റൂമിൽ

“ഡി അമൃതേ നിൻ്റെ ടൈമിംഗ് തെറ്റി പോയി വെറുതെ ആ ദീപുവിനെ തല്ലേണ്ടി വന്നു. “

“സോറി ഡി അത് പിന്നെ അർജുനും രാഹുലും അത്ര പെട്ടന്ന് നിന്നെ കടന്നു പോകും എന്ന് വിചാരിച്ചില്ല.”

“എന്തായാലും പറ്റിയത് പറ്റി.”

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.