ജീവിതമാകുന്ന നൗക 3[red robin] 115

“I am sorry Deepu  താൻ പെട്ടന്ന് എന്നെ തെറ്റായ രീതിയിൽ സ്പർശിച്ചെന്നു കരുതി. I am extremely sorry Deepu”

“Its Ok Anna”

ദീപു മനസ്സില്ല മനസ്സോടെ പറഞ്ഞു എന്നിട്ട് രമേഷിനെയും കൂട്ടി ആരെയും മൈൻഡ് ചെയ്യാതെ   ക്ലാസ്സിൻ്റെ വെളിയിലേക്ക് ഇറങ്ങി. ഞങ്ങൾ ഇടപെടാത്തത് കൊണ്ടാണെന്നു തോന്നുന്നു ഞങ്ങളെ മുഖത്തു പോലും നോക്കാതെ ആണ് അവർ പോയത്. ഞാനും രാഹുലും വേഗം  അവർക്കു പിന്നാലെ പോയി ക്യാന്റീനിൽ അവർക്കൊപ്പം ഇരുന്നു. രമേഷ് നല്ല ദേഷ്യത്തിൽ ആണ്. ദീപുവിൻ്റെ മുഖത്തു വിഷമം വ്യക്തമാണ്. ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു അനുഭവം

“ഡാ മച്ചാന്മാരെ ഞങ്ങൾ കാണാത്ത സംഭവം ആയതു കൊണ്ടാണ് ഒന്നും പറയാതിരുന്നത്.പിന്നെ പെട്ടന്നങ്ങോട്ട് പ്രതീകരിക്കാൻ പറ്റിയില്ല”

രാഹുൽ ഞങ്ങളുടെ ഭാഗം ന്യായികരിക്കാനായി പറഞ്ഞു

“അത് സാരമില്ലെടാ”

ദീപു ഞങ്ങളോടെ പറഞ്ഞു. രമേഷ് ഒന്നും തന്നെ പറഞ്ഞില്ല. അവൻ്റെ ദേഷ്യം മുഴുവനായി മാറിയിട്ടില്ല

അപ്പോഴേക്കും സൂര്യയെയും  പ്രീതിയും അങ്ങോട്ടേക്ക് വന്നു.

അവര് വന്ന് രണ്ടു ചെളി ഒക്കെ പറഞ്ഞതോടെ ചിരിയും കളിയുമൊക്കെ ആയി.

 

ഞാൻ രാഹുലിനോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു അവനെയും കൂട്ടി പുറത്തിറങ്ങി.

 

“ഡാ, ഇത് എനിക്കിട്ടുള്ള പണി ആയിരുന്നു അവളുടെ ടൈമിംഗ് തെറ്റിയത് ആണ്. എന്നെ കുടുക്കാൻ ആണ് അവൾ പിന്നിലോട്ട് നീങ്ങിയത്. നമ്മൾ വന്നപ്പോൾ ആ അമൃത എന്ധെങ്കിലും അടയാളം കൊടുത്തു കാണണം. പക്ഷേ എൻ്റെ ഭാഗ്യത്തിന് ഞാൻ രക്ഷപെട്ടു. തൊലി ഉരിഞ്ഞു പോകുന്ന കേസല്ലേ. “

 

“പിന്നെ നീ ഒരു കാര്യം ശ്രദ്ധിച്ചോ അവൾ എന്തു അടിപൊളി ആയിട്ടാണ് അഭിനയിച്ചത്. സാഹചര്യം അനുകൂലം അല്ല എന്ന് കണ്ടപ്പോളേക്കും സോറി പറഞ്ഞു അവസാനിപ്പിച്ച് അല്ലെങ്കിൽ അവളുടെ സ്വഭാവം വെച്ച് ഡയറക്ടർ മാമിൻ്റെ  അടുത്തേക്ക് ഓടേണ്ടതാണ്. “

 

“എനിക്കും തോന്നുന്നട. എന്തായാലും നീ ഒന്ന് സൂക്ഷിച്ചോ. അവൾ പൂഴിക്കടകൻ പ്രയോഗിക്കാൻ മടിക്കാത്തവൾ ആണ്. പോരാത്തതിന് കരാട്ടെയും അറിയാം, ആ രമേഷിൻ്റെ ആടി പെട്ടന്നു ബ്ലോക്ക് ചെയ്‌തു എന്ന് മാത്രമല്ല തിരിച്ചു അറ്റാക്കും ചെയ്തു.”

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.