ജീവിതമാകുന്ന നൗക 3[red robin] 116

അന്നുച്ചക്ക് അരുൺ സാറിൻ്റെ ഇക്കണോമിക്സ് പീരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. പുള്ളിയുടെ പഠിപ്പിക്കലിൽ നിന്ന് തന്നെ അങ്ങേർക്ക്  വലിയ ടീച്ചിങ്ങ് എക്സ്പീരിയൻസ് ഇല്ല എന്ന് തോന്നി. മാത്രമല്ല പുള്ളി മനസ്സിലായോ എന്ന രീതിയിൽ  എന്നെ നോക്കും. ഇത് എന്താണ് ഇങ്ങനെ എന്ന് ഞാൻ വിചാരിച്ചു.

വെള്ളിയാഴ്ച ആയതു കൊണ്ട് കുറെ പേർ ഹോസ്റ്റലിൽ എത്തിയതും വീട്ടിലേക്കു പോയി. സുമേഷും ടോണിയും പോയിരുന്നു.ഞാനും രാഹുലും കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ പോയതിനാൽ ഹോസ്റ്റലിൽ തന്നെ നില്ക്കാൻ തീരുമാനിച്ചു. എ ബാച്ചിലെ കുറച്ചു പേരെ ഞങ്ങൾ പരിചയപ്പെട്ടു ഇടുക്കിയിൽ നിന്ന് ഒരു കുര്യൻ പിന്നെ തിരുവന്തപുരകാരൻ നിജുമോൻ അങ്ങനെ കുറച്ചു പേർ.  ശനിയാഴ് ലാപ്ടോപ്പിൽ സോഫ്റ്റ്‌വെയർസ്‌ ഒക്കെ സെറ്റ് ആക്കി. കൂട്ടത്തിൽ ക്ലാസ്സിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ഒരു മെസ്സേജിങ് ആപ്പും ലാപ്ടോപ്പിൽ സെറ്റ് ചെയ്തു. ഏതാനും വിഷയങ്ങളിൽ സബ്മിറ്റ് ചെയ്യാനുള്ള അസൈൻമൻറ്റ്സ്  ഒക്കെ റെഡി ആക്കി.  സിനിമ ഒക്കെ കണ്ടിരുന്നു.

അതേ സമയം അരുണും ടീമും ഫീൽഡ് ഓഫീസിൽ കലുഷിതമായ ചർച്ചയിൽ ആണ്. ഹോസ്റ്റൽ മെസ്സിൽ നിന്ന് സെൽവനും എത്തി ചേർന്നിട്ടുണ്ട്. വിഷയം ജിമ്മിയും കൂട്ടരു അർജുനുമായി ഉണ്ടായ സഘർഷം  ആണ്. കാര്യങ്ങൾ അറിഞ്ഞതും സെൽവൻ ഹോസ്റ്റലിൻ്റെ അടുത്തുള്ള കടയിൽ  പോയി കാര്യങ്ങൾ അന്വേഷിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി വ്യക്തതയൊന്നുമില്ല. എന്നിട്ടും എന്താണ് നടന്നതിനെ പറ്റി വ്യക്ത്തയില്ല. വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് കറക്റ്റ് ആയ ഇൻഫർമേഷൻ ലഭിക്കുന്നില്ല. ഒരു വിദ്യാർത്ഥിയെ റിക്രൂട്ട ചെയ്താലോ എന്ന് വരെ അവർ ആലോചിച്ചു

“ജിമ്മിയോ അവൻ്റെ കൂട്ടാളികളോ ഒരു പ്രത്യാക്രമണത്തിനു മുതിർന്നേക്കാം അത് കൊണ്ട് അവരുടെ ഫോണുകൾ ടാപ്പ് ചെയ്യണം, ഇതാണ് ജിമ്മിയുടെ നം. കൂട്ടുകാരുടെ നം. ഒക്കെ അവൻ വിളിക്കുമ്പോൾ കിട്ടിക്കോളും”

അരുൺ ടെക്നിക്കൽ ടീമിനോട് പറഞ്ഞു.

പിന്നെ അർജ്ജുനും രാഹുലിനും സോഷ്യൽ മീഡിയ എക്സ്പോക്സ്ർ   ഉണ്ടോ എന്ന് എപ്പോഴും വിലയിരുത്തണം, ജീവ സർ ഫോട്ടോക്കൊന്നും പോയി നിന്ന് കൊടുക്കരുത് എന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എങ്കിലും നമ്മളുടെ ടീം സോഷ്യൽ മീഡിയാസ് വാച്ച് ചെയ്യണം.

മീറ്റിംഗ് കഴിഞ്ഞതും അരുൺ  ജീവയെ വിളിച്ചു നടന്ന കാര്യങ്ങളും തീരുമാനങ്ങളും അറിയിച്ചു.

തിങ്കളഴ്ച്ച രാവിലെ ആദ്യ പീരീഡ് കഴിഞ്ഞതും ബീന മിസ്സ് എന്നോടും രാഹുലിനോടും അവരെ  ഒന്ന് വന്നു കാണാൻ ആവശ്യപ്പെട്ടു. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മിസ്സ് പുറത്തു തന്നെ ഞങ്ങൾക്കായി വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. cctv കവറേജ് ഇല്ലാത്ത ഭാഗത്താണ് അവർ നിന്നിരുന്നത്.

“നിങ്ങളെ രണ്ടാളുടെയും ഇൻ്റെർണൽ മാർക്ക് സ്ട്രിക്ട ആയിട്ടു പിടിക്കാൻ ഡയറക്ടർ മാം സ്റ്റാഫ്ഫിൻ്റെ അടുത്ത നിർദേശിച്ചിട്ടുണ്ട് അത് കൊണ്ട് നിങ്ങൾ നല്ല പോലെ ശ്രദ്ധിക്കണം” അത് പറഞ്ഞിട്ട് അവര് വേഗം തന്നെ നടന്നു പോയി.

രാഹുലും ഞാനും  തിരിച്ചു ക്ലാസ്സിൽ കയറിയപ്പോൾ അവിടെ അതിനേക്കാൾ വലിയ സീൻ ആണ്. ക്ലാസ്സിൽ അകെ നിശബ്ദത. തിരുവല്ലക്കാരൻ ഫിലിപ്പ്  അച്ചായൻ അന്നയുടെ മുന്നിൽ മുട്ടിൽ നിന്ന് ചുവന്ന റോസാ പൂക്കളുടെ ഒരു ബൊക്കെ കൊടുത്തു പ്രൊപ്പോസ് ചെയുന്നു. എല്ലാവരും അത് കണ്ട് ഞെട്ടി നിൽക്കുന്നു. ഫിലിപ്പിൻ്റെ കാര്യം തീരുമാനം ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആ സീൻ  കണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി, കൂടെ രാഹുലും ചിരിച്ചു. പൊട്ടി ചിരി ഒന്നുമല്ലായിരുന്നെങ്കിലും എല്ലാവരുടെയും   ശ്രദ്ധ ഞങ്ങളിലേക്ക് ആയി. അന്ന എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. എന്നിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവൾ ഫിലിപ്പിനെ നോക്കി  പറഞ്ഞു

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.