ജീവിതമാകുന്ന നൗക 3[red robin] 116

അവസാന അടവെന്ന പോലെ മാം ഒരു ന്യായീകരണം ഇറക്കി

“മാം എന്താണ് ഈ പറയുന്നത് കോളേജിനെ സംബന്ധിച്ചു ഇവരാണ് ജൂനിയർസ് അവരു സീനിയർസും അത് കൊണ്ട് അവരുടെ പേരിൽ സ്ട്രിക്ട് ആക്ഷൻ എടുക്കണം.”

ജേക്കബ് അച്ചായൻ ഉച്ചത്തത്തിൽ തന്നെ  പറഞ്ഞു.

“ഡാ നീയും രാഹുലും കൂടി ഒരു പരാതി അങ്ങോട്ട് എഴുതി കൊടുത്താട്ടെ മാഡം വേണ്ട നടപടികൾ എടുത്തോളും”

“വാദി പ്രതി ആയി എന്നും സംഭവം കൈ വിട്ടു പോയി എന്നും അവർക്കു മനസ്സിലായി. റാഗിങ്ങ് കംപ്ലൈൻ്റെ വന്നാൽ കോളേജിൻ്റെ  മാനം കപ്പൽ കയറും കൂടാതെ ഫൈനൽ ഇയർ സ്റ്റുഡന്റസ് സസ്പെന്ഷൻ വാങ്ങിയാൽ റിസൾട്ടിനെ തന്നെ ബാധിക്കും”

ഡയറക്ടർ മാമിൻ്റെ മുഖം വിളറി വെളുത്തു. ഇത് മനസിലാക്കിയ ഞാൻ പറഞ്ഞു

“പുറത്തു വെച് നടന്ന സംഭവം ആയതു കൊണ്ട് ഞങ്ങൾക്ക് പരാതി ഇല്ല”

 

“അപ്പൊ ഇവനും ഇവൻ്റെ കൂട്ടുകാരനും ക്ലാസ്സിൽ കയറുകയല്ലേ”

അച്ചായൻ ഒരു തീരുമാനം പോലെ അങ്ങ് പറഞ്ഞു

അതോടെ മീര മാം രാഹുലിനെയും വിളിച്ച ക്ലാസ്സിൽ കയറി കൊള്ളാൻ എന്നോട് പറഞ്ഞു, ഞാൻ ഒരു താങ്ക്‌സും പറഞ്ഞു അവിടന്ന് ഇറങ്ങി.

ഞങ്ങൾ നേരെ ക്യാന്റീനിൽ ചെന്ന് രാഹുലിൻ്റെ അടുത്ത നടന്ന കാര്യങ്ങൾ പറഞ്ഞു. അവന് വലിയ സന്തോഷമായി.

ജേക്കബ് അച്ചായൻ ഒരു ചായയും കുടിച്ചിട്ട് ഞങ്ങളൊടു യാത്ര പറഞ്ഞിറങ്ങി.

ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്നതും എല്ലാവരും ഞെട്ടി. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ബീന മാം കയറി ഇരുന്നോളാൻ പറഞ്ഞതും  ഒരു ചെറു ചിരിയോടെ ഞങ്ങൾ ബാക്കിലെ നിരയിലേക്ക് പോയി. ഞങ്ങളെ കണ്ടതും അന്നയുടെ മുഖത്തു കോപം ഇരച്ചു വന്നു. ഇത്രയും പെട്ടന്ന് ഞങ്ങൾ സസ്പെന്ഷൻ കഴിഞ്ഞു തിരിച്ചെത്തും എന്ന് അവൾ പ്രതീക്ഷിച്ചില്ല.

 

അന്ന് വേറെ പറയത്തക്ക സംഭവങ്ങൾ ഒന്നും ഉണ്ടായില്ല ഒന്ന് രണ്ട് പെണ്ണുങ്ങൾ വന്നു ഇങ്ങോട്ട്  വന്ന് ഞങ്ങളെ പരിചയപ്പെട്ടു.   അവളുമാർ തൃശൂർ ഗെഡികളുമായി നല്ല കമ്പനി ആണ്.

സൂര്യയ  എന്ന തൃശൂർകാരിയും, പ്രീതി എന്ന കോട്ടയം കാരിയം. രണ്ടു പേരും ഹായ് പറഞ്ഞു രാഹുൽ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ സ്വയം പരിചയപ്പെടുത്തിയതല്ലാതെ കൂടുതൽ ഒന്നും സംസാരിച്ചില്ല.

മൂന്നാമത്തെ  പീരീഡ് ആയപ്പോൾ പുതിയ ഒരുത്തൻ കയറി വന്നു. ഒരു തിരുവല്ലക്കാരൻ ഫിലിപ്പ്. ആൾ ഗൾഫ് ആയിരുന്നു കുറച്ചു പ്രായവും ഉണ്ട് ഒരു 28 വയസ്സു കാണും. പുള്ളി ജോലിക്കിടെ ലീവ് എടുത്താണ് എംബിഎ ക്ക് ജോയിൻ ചെയ്തിരിക്കുന്നത്. പുള്ളി മാത്രം എങ്ങനെയോ ഹോസ്റ്റലിൽ അല്ല താമസം. പക്കാ ഡേ സ്കോളർ.

വന്ന പാടെ പെൺപിള്ളേരെ കാണാത്ത പോലെ അന്നയെ നോക്കി വെള്ളമിറക്കി ഇരിക്കാൻ തുടങ്ങി. തൊട്ടടുത്ത ബ്രേക്ക് ആയപ്പോൾ തന്നെ അന്നയുടെ അടുത്ത് പോയി സംസാരിച്ചു. അന്ന വലിയ മൈന്ഡാക്കിയില്ലെങ്കിലും സുമേഷിനേക്കാൾ വലിയ തൊലിക്കട്ടി ഉണ്ടെന്ന് അവൻ തെളിയിച്ചു  ആൾ ഭയങ്കര ഫാസ്റ്റ് ആണെല്ലോ ഉച്ചക്ക് ഞങ്ങളുടെ ടേബിളിൽ സുമേഷും ടോണിയും  പുതിയ കോഴിക്കെതിരെ ഉള്ള പട ഒരുക്കത്തിൽ ആണ്.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.