ജീവിതമാകുന്ന നൗക 3[red robin] 116

“അപ്പോൾ മക്കളെ സ്മൂത്ത് ആയിട്ടു വേണോ ഹാർഡ് ആയിട്ടു വേണോ”

ഞങ്ങൾ പരസ്പരം നോക്കി

“അതൊക്കെ അച്ചായൻ്റെ  ഇഷ്ട്ടം പോലെ.”

“എന്നാൽ വാ പോകാം അച്ചായൻ കാണിച്ചു തരാം ഈ ചീള് കേസ് ഒക്കെ എങ്ങെനെ ഹാൻഡിൽ ചെയ്യണം എന്ന്.”

ഞങ്ങൾ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. രാഹുൽ ക്യാന്റീനിലേക്കു പോയി കാരണം മാധവൻ   അങ്കിൾ വന്നിട്ടില്ല. അത് കൊണ്ട് രാഹുലിന് ഇന്ന് കയറി കാണാൻ പറ്റില്ല.

ഞാനും ജേക്കബ് അച്ചായനും മീര മാമിൻ്റെ റൂമിന് മുൻപിൽ വെയറ്റ് ചെയ്യാൻ തുടങ്ങി.  അവരുടെ മേൽക്കോയ്‌മ  കാണിക്കാനായി 15 മിനിറ്റു വെയിറ്റ് ചെയ്യിപ്പിച്ചിട്ടാണ് പുള്ളിക്കാരി ഞങ്ങളെ അകത്തോട്ട് വിളിപ്പിച്ചത് തന്നെ. അത് അച്ചായന് തീരെ ഇഷ്ടപ്പെട്ടില്ല. അകത്തു കയറിയതും അവര് പറയുന്നതിന് മുൻപ് അച്ചായൻ സീറ്റിൽ കയറി ഇരുന്നു. വെയിറ്റ് ചെയ്യിപ്പിച്ചു ഞങ്ങളെ ഡിഫെൻസിൽ ആക്കാനുള്ള അവരുടെ തന്ത്രം അതോടെ പാളി. അച്ചായൻ്റെ  പ്രവർത്തിയിലെ നീരസം മുഖത്തു പ്രകടമായിരുന്നെങ്കിലും   അവർ ഒന്നും തന്നെ  പറഞ്ഞില്ല.

“ഞാൻ Retd. മേജർ ജേക്കബ് വർഗീസ്. ഈ നിൽക്കുന്ന അർജുനൻ്റെ ലോക്കൽ ഗാർഡിയൻ. എന്താണ് പ്രശനം? എന്തിനാണ് ഇവനെയും ഇവൻ്റെ കൂട്ടുകാരനെയും പുറത്താക്കിയത്?”

അച്ചായൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു

“അത് ഇവർ അടി ഉണ്ടാക്കി?”

“ഇവിടെ കോളജിലാണോ   അടി ഉണ്ടാക്കിയത്?”

മാഡം കൂടുതൽ പറയുന്നതിന് മുൻപ് അച്ചായൻ വക അടുത്ത ചോദ്യം “അല്ല ഹോസ്റ്റലിൻ്റെ അടുത്തു റോഡിൽ ആണ് തല്ലുണ്ടാക്കിയത്. എന്നാലും കോളേജിൻ്റെ  സൽപ്പേരിനു മോശം വരുത്തുന്ന പ്രവർത്തി ആണ് ”

“ആരുമായിട്ടാണ് ഇവർ അടി ഉണ്ടാക്കിയത്? അവർക്കു പരാതി ഉണ്ടോ? അവർ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടോ ?”

അച്ചായൻ വക അടുത്ത സെറ്റ് ചോദ്യം.

“ഞങ്ങളുടെ തന്നെ എഞ്ചിനീയറിംഗ് കോളേജിൽ ഉള്ള 4 th ഇയർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് സ്റ്റുഡൻസ് ആണ് അവർ ഇത് വരെ പരാതിപെട്ടിട്ടൊന്നുമില്ല പക്ഷെ ഒരുത്തൻ ആശുപത്രിയിൽ ആണ്. ബാക്കി ഉള്ളവർ വന്നിട്ടില്ല, ലീവിലാണ്.

“അപ്പോൾ കേട്ടറിവ് വെച്ചാണ് നടപടി. പിന്നെ എഞ്ചിനീയറിംഗ് സ്റ്റുഡനസ് ഹോസ്റ്റൽ ഇവരുടെ ഹോസ്റ്റലിൻ്റെ  അടുത്തല്ലെല്ലോ പിന്നെ അവർക്ക് അവിടെ എന്താണ് കാര്യം?”

പെട്ടന്ന് മീര  മാമിന് ഉത്തരം മുട്ടി

ജേക്കബ് അച്ചായൻ കത്തി കയറി തുടങ്ങി

“അപ്പോൾ അവന്മാർ ഇവർ ജൂനിയർ പിള്ളേരെ റാഗ് ചെയ്യാൻ വന്നതാണ്. ഇവർക്ക്  കരാട്ടെയും കളരിയും ഒക്കെ അറിയാവുന്നതു കൊണ്ട് സ്വയരക്ഷാര്ഥം ഡിഫൻഡ് ചെയ്തു.

റാഗ് ചെയ്യാൻ വന്നവന്മാരെ സസ്‌പെൻഡ് ചെയ്തോ?“

“അല്ല ഇവരാണ് അവരെക്കാൾ വയസ്സു കൊണ്ട് മൂത്തത്. ഇവര് മാസ്റ്റേഴ്സിനും അവർ ബാച്ചിലേഴ്സിനും പഠിക്കുന്നവർ അല്ലേ.”

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.