ജീവിതമാകുന്ന നൗക 3[red robin] 116

“കരാട്ടെ ഒക്കെ ഒന്ന് പ്രാക്ടീസ് ചെയ്യണം. ആവിശ്യം വന്നാലോ.”

രാവിലെ തന്നെ രാഹുലും ശിവയും മണി ചേട്ടനെയും കൂട്ടി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിലേക്ക് പോയി.  അവിടെ എത്തിയപ്പോളേക്കും അർജുൻ്റെ ദേഷ്വും വിഷമവും ഒക്കെ കുറെ മാറിയിരുന്നു. മെയിൻ കാരണം അഞ്ജലി അവനെ ഫോൺ വിളിച്ചു കുറെ നേരം സംസാരിച്ചിച്ചു

ഓണാവധി ജേക്കബ് അച്ചായൻ്റെ കൂടെ 7 ദിവസം അടിച്ചു പൊളിക്കാൻ ആയിരുന്നു പ്ലാൻ. ആദ്യ ദിവസം രാത്രി പുള്ളിയുടെ വക കുപ്പി ഒക്കെ പോട്ടിച്ചു ക്യാമ്പ് ഫയർ ഒക്കെയുമായി അടിച്ചു പൊളിച്ചു.     പക്ഷേ പിറ്റേ ദിവസം മുതൽ സംഭവം പാളി പുള്ളി വെളുപ്പിനെ തന്നെ കുത്തി പോക്കും പിന്നെ എസ്റ്റേറ്റ് റോഡിലൂടെ 10 km ഓട്ടം. പിന്നെ കുറെ കസ്രത്തും. കാര്യം കരാട്ടെയും കിക്ക്‌ ബോക്സിങ് ഒക്കെ അറിയാമെങ്കിലും ഞങ്ങളുടെ രണ്ട് പേരുടെയും സ്റ്റാമിന ഒക്കെ കുറഞ്ഞിരിക്കുന്നു എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും മനസ്സിലായി. തിരിച്ചു കോളേജിൽ ചെല്ലുമ്പോൾ ഏതെങ്കിലും ജിമ്മിൽ ചേരണം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരാഴ്ച്ച അടിച്ചു പൊളിച്ചിട്ടു നേരെ ഫ്ലാറ്റിലേക്ക്. എന്നിട്ട് ബുള്ളറ്റും എടുത്ത് ഹോസ്റ്റലിലേക്കും.

ഹോസ്റ്റലിൽ എല്ലാവരും ഓണാഘോഷം ഒക്കെ കഴിഞ്ഞു എത്തിയിട്ടുണ്ട്. സുമേഷ് കുറെ കായ ചിപ്സും ഉണ്ണിയപ്പവും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും എൻ്റെ റൂമിൽ ഇരുന്ന് നല്ല പോളിങ് ആണ്. പിന്നേ ഓരോരോ കാര്യങ്ങൾ ഒക്കെ മിണ്ടിയും പറഞ്ഞുമിരുന്നു.  ആരും ഓണത്തിന് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരം ഒന്നുമുണ്ടായില്ല.

 

പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ.

തുടരും…

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.