ജീവിതമാകുന്ന നൗക 3[red robin] 116

അത് കേട്ടതും സ്റ്റീഫന് വലിയ സങ്കടമായി. പിന്നെ കൂടുതൽ ഒന്നും പറയാതെ അവളുടെ റൂമിൽ നിന്നിറങ്ങി പോയി.  അന്നാ വാതിലടച്ചു കിടന്നു.

അന്ന രാവിലെ ഫോൺ ഓണാക്കിയപ്പോൾ തന്നെ  കുറെ മിസ്സ്ഡ് കാൾ അലെർട്. കൂടുതലും സ്റ്റീഫൻ്റെ കാൾകളാണ്. പിന്നെ അമൃതയും അനുപമയും മാറി മാറി വിളിച്ചിട്ടുണ്ട്. പിന്നെ ജിമ്മിയുടെ വകയും കുറെ ഫോൺ കാൾകൾ. ആദ്യം തന്നെ അവൾ അമൃതയെ വിളിച്ചു എന്നിട്ട് കോൺ  കോളിൽ അനുപമയെയും കൂട്ടി

“ഡി അന്നേ നീയാടി നമ്മുടെ ബാച്ചിലെ മലയാളി മങ്കാ. പക്ഷേ ആ അർജുൻ മലയാളി ശ്രീമാനും ആയിട്ടുണ്ട്. പിന്നെ നിൻ്റെ പണി ശരിക്കും ഏറ്റിട്ടുണ്ട്. അവൻ നല്ല ദേഷ്യത്തിൽ ആണ്. ആ ദേഷ്യം മുഴുവൻ വടം വലിയിൽ തീർത്ത കാരണം നമ്മുടെ ക്ലാസ്സ് വടം വലിയിൽ ജയിച്ചു.”

അമൃത അവളോട് പറഞ്ഞു

“ഓ പിന്നെ അവൻ ഒറ്റക്കാണോ വടം വലിച്ചത്. “

അന്ന വിട്ടുകൊടുക്കാൻ റെഡി ആയില്ല

 

“എന്തായാലും നീ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ “

അനുപമ വീണ്ടും അവളോട് പറഞ്ഞു

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവൾ ഫോൺ വെച്ച് .

അവരു സംസാരിക്കുന്നതിൻ്റെ ഇടയിൽ ജിമ്മി വീണ്ടും വിളിച്ചിട്ടുണ്ട്. അവൾ അവനെ ഉടനെ  തിരിച്ചു വിളിച്ചു. അർജുന് പണി കൊടുത്തതിന് അഭിനന്ദിക്കാൻ വിളിച്ചതായിരിക്കും എന്നാണ് അവൾ കരുതിയത്. പക്ഷേ അനുഭവം മറച്ചായിരുന്നു

“അന്ന ചേച്ചി എന്തു പണിയാണ് കാണിച്ചത്, ആ അർജുന് പണി കൊടുത്തോ?”

അവൻ്റെ സംസാരത്തിൽ പേടി നിഴലിച്ചിരുന്നു.

“നീ പേടിക്കാതെ കാര്യം എന്താണ് എന്ന് തെളിച്ചു പറ. “

“വേണ്ടായിരുന്നു അന്ന ചേച്ചി ഇത് വലിയ പ്രശ്നമാകും, അവര് രണ്ടു പേരും വിചാരിച്ച പോലെ നിസാരക്കാരല്ല.”

“നീ എന്താണ് എന്ന്  തെളിച്ചു പറ ജിമ്മി “

 

“ഫോണിൽ പറയാൻ പറ്റില്ല നേരിട്ട് കാണമ്പോൾ പറയാം  എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.”

“ഹോ അവൻ്റെ മൂക്കിടിച്ചു പൊട്ടിച്ചപ്പോളേക്കും ഇവൻ ഇത്ര പേടിച്ചോ ചുമ്മാതല്ല ജോണിച്ചായൻ അന്ന് നീരസം പ്രകടിപ്പിച്ചത്”

അന്ന അവൻ്റെ വാക്കുകളെ വക വെക്കാതെ സ്വയം പറഞ്ഞു.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.