ജീവിതമാകുന്ന നൗക 3[red robin] 116

ഓഫീസ് പ്യൂൺ എൻ്റെ അടുത്ത് വന്നു പറഞ്ഞു

“മാഡം ഓഫീസിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു”

അർജുൻ കേട്ട ഭാവം കാണിച്ചില്ല. കാരണം അവൻ ഇപ്പോൾ അവരെ കാണാൻ ഉദ്ദേശിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ കോളേജ് ഡീൻ മൈക്കിലൂടെ പ്രൈസ് അന്നൗൻസ്മെൻ്റെ  തുടങ്ങി.

“പൂക്കള മത്സരം – 1 st year MBA ബാച്ച് 2 ”

വടം വലി  –  1 st year MBA ബാച്ച് 2″

 

ഞങ്ങളുടെ ക്ലാസ്സിൽ ഞാനും രാഹുലും ഒഴികെ എല്ലാവരും ആഹ്ളാദം പ്രകടിപ്പിച്ചു ആഘോഷിച്ചു. സ്ലോ ബൈക്ക് റൈസിംഗിന് സുമേഷിന് ഒന്നാം സ്ഥാനം കിട്ടി. പക്ഷെ അവസാനത്തെ അന്നൗൺസ്മെൻ്റെ എല്ലാവരെയും ഞെട്ടിച്ചു.

” ജൂനിയർ മലയാള മങ്ക – അന്ന മേരി ജോസ്

ജൂനിയർ കേരള ശ്രീമാൻ – അർജുൻ ദേവ്”

അത് വരെ ആഘോഷിച്ചിരുന്നുകൊണ്ട് ഞങ്ങളുടെ ബാച്ചിനിടയിൽ പെട്ടന്ന് ഒരു നിശബ്ദത വന്നു. സുമേഷ് മാത്രം ഓർക്കാതെ കൈ കൊട്ടി ആർപ്പ് വിളിച്ചു.  എല്ലാവരുടെയും നോട്ടം  വീണ്ടും എന്നിലേക്ക്. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിൽക്കുകയാണ്. അപ്പോഴാണ് ഓഫീസ് പീയൂൺ വീണ്ടും എൻ്റെ അടുത്തേക്ക് വന്നത്

“അർജുൻ ഡയറക്ടർ മാം തന്നെ ഓഫീസിൽക്ക് വിളിപ്പിക്കുന്നു. ഉടനെ അങ്ങോട്ട് വരണം”

കുറച്ചു അധികാരത്തോടെയാണ് അയാൾ അത് പറഞ്ഞത്”

“ഡാ പട്ടി പു@$ മോനെ നീ നേരത്തെ പറഞ്ഞപ്പോൾ തന്നെ ഞാൻ കേട്ടതാണ്. ഇനി നീ എന്ധെങ്കിലും പറഞ്ഞാൽ എൻ്റെ കൈയിൽ നിന്ന് വാങ്ങും”

അർജുൻ്റെ രൗദ്ര ഭാവം കണ്ട് എല്ലാവരും ഞെട്ടി. പീയൂൺ വേഗത്തിൽ തന്നെ മടങ്ങി പോയി. ഇനി അർജുൻ ഇവിടെ നിൽക്കുന്നത്  പന്തിയല്ല എന്ന് മനസ്സിലാക്കി രാഹുലും മാത്യുവും കൂടി അവനെയും കൂട്ടി കാറുമെടുത്ത ഹോസ്റ്റലിലേക്ക് പോയി അവിടെ നിന്ന് ലാപ്ടോപ്പും ഡ്രെസ്സുകളും എടുത്ത് ഫ്ളാറ്റിലേക്കും.

സ്റ്റീഫൻ അർജുനെ കണ്ട് സംസാരിക്കണം എന്നുണ്ട്. ഇപ്പോൾ പോകേണ്ട എന്ന് അവന് തന്നെ തോന്നി. ആദ്യം ചേച്ചിയെ പറഞ്ഞു മനസ്സിലാക്കണം അത് കഴിഞ്ഞു മതി അർജുനെ കാണൽ.   അവൻ വേഗം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു.

 

വീട്ടിലെത്തിയതും സ്റ്റീഫൻ അന്ന ചേച്ചിയുടെ റൂമിലേക്കു ചെന്ന് എന്നിട്ട് സംസാരിച്ചു തുടങ്ങി

“ചേച്ചി എന്തു പണിയാണ് കാണിച്ചത്. എന്തിനാണ് അർജു ചേട്ടനെ അപമാനിച്ചത്. ഞാൻ ചേച്ചിക്ക് വേണ്ടി കാലുപിടിച്ചത് കൊണ്ടാണ് അങ്ങേരു ഒന്നും ചെയ്യാതിരിക്കുന്നത്. “

ഇത് കേട്ടതും അന്നയിൽ ദേഷ്യം നുരഞ്ഞു പൊങ്ങി തൻ്റെ അനിയൻ ആ തെണ്ടിയുടെ അടുത്ത് വക്കാലത്തുമായി പോയെന്നു

“എൻ്റെ കാര്യം  നോക്കാൻ എനിക്കറിയാം നിന്നോട് ആരാണ് അവൻ്റെ അടുത്തു എനിക്ക് വേണ്ടി സംസാരിക്കാൻ പറഞ്ഞത്.”

“ഞാൻ അന്വേഷിച്ചായിരുന്നു ചേച്ചിയുടെ ഭാഗത്താണ് തെറ്റ്‌. ചേച്ചിക്ക് അഹങ്കാരം ആണ് അഹങ്കാരം”

“അത് ശരി അപ്പോൾ വല്ലവനും പറയുന്നതാണ് നിനക്ക് വേദ വാക്യം..ആ ജിമ്മിയുടെ കരുതൽ പോലും നിനക്ക് എന്നോടില്ലാതെ പോയെല്ലോ.”

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.