ജീവിതമാകുന്ന നൗക 3[red robin] 116

പ്രെസൻറ്റ് ഡേ കൊച്ചി:

പിറ്റേ ദിവസം കോളേജിൽ ചെന്നതും സംഭവം കലുഷിതമായി എന്ന് അർജ്ജുവിനും രാഹുലിനും  മനസ്സിലായി.

ആദ്യ പീരീഡ് തുടങ്ങുന്നതിന് മുൻപ് തന്നെ ബീന മിസ്സ് വന്നു ഞങ്ങളെ  വിളിച്ചു കൊണ്ട്  ഡയറക്ടർ മാമിൻ്റെ റൂമിലേക്ക്. അവിടെ ചെന്നതും ഡയറക്ടർ പെണ്ണുമ്പിള്ള   ഞങ്ങളെ ചീത്ത വിളി തുടങ്ങി. അതും നല്ല കട്ട ഇംഗ്ലീഷിൽ. കുറച്ചടങ്ങി കഴിഞ്ഞപ്പോൾ   ഞാൻ കാര്യങ്ങൾ പറയാൻ  ശ്രമിച്ചു. പക്ഷേ പുള്ളിക്കാരി ഒന്നും കേൾക്കാൻ തയ്യാറായില്ല. റോഡിൽ കിടന്നു തല്ലുണ്ടാക്കി കോളേജിൻ്റെ മാനം കപ്പല് കയറി പോലും അതു   കൊണ്ട്  രണ്ടു പേർക്കും സസ്പെൻഷൻ. വീട്ടുകാരെ വിളിച്ചു കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി. ഞങ്ങൾ പിന്നെ  കൂടുതൽ ഒന്നും പറയാൻ നിന്നില്ല. ബീന മിസ്സിന് കാര്യം മനസിലായി എങ്കിലും ഒന്നും പറഞ്ഞില്ല. നേരെ ക്ലാസിൽ കയറി ലാപ്ടോപ്പ് ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് പോയി.

ഫ്ലാറ്റിൽ  ചെന്നതും രാഹുൽ അവൻ്റെ ലോക്കൽ ഗാർഡിയൻ  മാധവൻ അങ്കിളിനെയും ഞാൻ ജേക്കബ് അച്ചായനെയും വിളിച്ചു. മാധവൻ അങ്കിൾ സ്ഥലത്തില്ല ഏതോ  ബിസിനസ്സ് ആവിശ്യത്തിന് ചെന്നൈയിൽ പോയിരിക്കുകയാണ്. ജേക്കബ് അച്ചായൻ നാളെ നേരെ കോളേജിലേക്ക് എത്തിയേക്കാം എന്ന് ഏറ്റു.

വൈകിട്ട് മാത്യുവും സുമേഷും ടോണിയും ഒക്കെ എന്നെ വിളിച്ചിരുന്നു. തൃശൂർ ഗെഡികൾ രാഹുലിനെയും. ഞങ്ങൾക്ക് സസ്പെന്ഷൻ കിട്ടിയ വകയിൽ അവള് ഭയങ്കര ഹാപ്പി ആയിരുന്നു പോലും.

“അന്ന കൂട്ടുകാരികൾക്കു ട്രീറ്റ് ഒക്കെ കൊടുത്തു. നീയൊന്നും കുറച്ചു നാളത്തേക്ക് കോളേജിൽ കയറാൻ പോകുന്നില്ല എന്നാണ് അവൾ പറഞ്ഞത്” സുമേഷ് ഞങ്ങളെ  എരി പിടിപ്പിക്കാൻ പറഞ്ഞു”

അപ്പോൾ നിനക്കും കിട്ടികാണും അല്ലേ ?

“ആ എനിക്കും കിട്ടി ട്രീറ്റ്”

 

അത് കേട്ട് ഞാനും രാഹുലും പൊട്ടി ചിരിച്ചു

“നിങ്ങൾ എന്തിനാ ചിരിക്കുന്ന നല്ല അടിപൊളി ട്രീറ്റ് ആയിരുന്നു”

 

“ഡാ സുമേഷേ നീ എന്നാണ് ലവളുടെ കൂട്ടുകാരി ആയത് “

പിന്നെ കൂടുതൽ ഒന്നും അവൻ പറയാൻ നിൽക്കാതെ അവൻ ഫോൺ കട്ടാക്കി.

രാത്രി ഭക്ഷണം കഴിഞ്ഞു  കുറെ നേരം മണി ചേട്ടനോട് സംസാരിച്ചിരുന്നിട്ടു ഞങ്ങൾ സുഖമായി  കിടന്നുറങ്ങി.

പിറ്റേ ദിവസം ജേക്കബ് അച്ചായൻ നേരത്തെ തന്നെ എത്തി. എന്നിട്ട് മസാല ദോശ അടിക്കാൻ കാക്കനാട് തന്നെ ഉള്ള ആര്യാസിലേക്ക് എത്താൻ പറഞ്ഞു. അവിടന്ന് വലിയ ദൂരമില്ല ഞങ്ങളുടെ ക്യാമ്പസ്സിലേക്ക്

അച്ചായൻ ഞങ്ങളോട് കാര്യങ്ങൾ ഒക്കെ  ചോദിച്ചറിഞ്ഞു.

“അപ്പൊ MLA യുടെ മോളാണ് പ്രശനം അല്ലേ, പിന്നെ അവളുടെ ഏഴാം കൂലിയുടെ ചീട്ടു നമ്മുടെ രാഹു മോൻ കീറി അല്ലേ ”

ഞങ്ങൾ തലയാട്ടി

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.