ജീവിതമാകുന്ന നൗക 3[red robin] 116

രാഹുൽ ജെന്നിയെ വിളിച്ചുകൊണ്ട് ക്യാൻ്റെനിലേക്ക് പോയി. എന്നെ വിളിച്ചെങ്കിലും ഞാനില്ല എന്ന് പറഞ്ഞു ഒഴുവായി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ മൂലയിൽ പോയി ഇരുന്നു. പൂക്കളം ഇടാൻ കൂടണം എന്നൊക്കെ അതിയായ ആഗ്രഹം ഉണ്ട്.  പക്ഷേ ഒരു കുഴപ്പം ഉണ്ട്  പോൾ എന്ന നിശ്ചൽ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നുണ്ട്. പോരാത്തതിന് മിക്കവരും മൊബൈലിൽ കൂട്ടം കൂടിയും അല്ലാതെയുമൊക്ക ഫോട്ടോ എടുക്കുന്നുണ്ട്.  ഞങ്ങൾ വന്നപ്പോൾ  തന്നെ  പോൾ  ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഞാനും രാഹുലും പതുക്കെ മുഖം തിരിച്ചു കളഞ്ഞു. ഈ ഫോട്ടോസൊക്കെ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ കയറും.  എപ്പോൾ ഫോൺ വിളിച്ചാലും ജീവ പറയുന്ന ഒരു കാര്യമാണ് ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്ന്.

 

ഞാൻ ഒരു സിനിമ കാണുന്ന പോലെ ഏറ്റവും പിന്നിൽ ഇരിക്കുകയാണ്. എന്നെ കൂടാതെ ഒന്ന് രണ്ട് കാമുകി കാമുകന്മാർ മാത്രമാണ് ഡെസ്കിൽ ഇരിക്കുന്നത്.

9  മണി ആയപ്പോൾ  എല്ലാവരും പൂക്കളം ഇട്ട് തുടങ്ങി. അന്ന പതിവ് പോലെ അങ്ങോട്ടും ഇങ്ങോട്ടും  തുള്ളി തുള്ളി നടക്കുന്നുണ്ട്. അവളുടെ അഴക് കാണാൻ ചില സീനിയർസടക്കം പലരും  ക്ലാസ്സിലേക്ക് എത്തി നോക്കി പോകുന്നുണ്ട്. പെട്ടന്ന് അന്ന  എന്നെ നോക്കി. അവൾ നോക്കിയതും സാദാരണ കലിപ്പിച്ചു നോക്കാറുള്ള ഞാൻ എന്തോ നോട്ടം മാറ്റി കളഞ്ഞു .

“ഛെ ! വായി നോക്കിയിരിക്കുകയാണ് എന്ന് വിചാരിച്ചു കാണുമോ.”

പെട്ടന്ന് അവൾ എൻ്റെ സീറ്റ് ലക്ഷ്യമാക്കി മുകളിലേക്ക് കയറി വന്നു. എന്നിട്ട് കളിയാക്കികൊണ്ട് പറഞ്ഞു

“എന്താ മാഷേ ഇവിടെ വായി നോക്കി ഇരിക്കാതെ വന്ന് പൂക്കളം ഇടാൻ സഹായിക്ക്. ”

അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.

“നിൻ്റെ ഫ്രീ ആയിട്ടുള്ള വട ഷോ കാണാൻ എത്ര പേര് വരുമെന്ന് എണ്ണമെടുക്കുകയായിരുന്നു ഞാൻ ”

ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് സംഭവം കത്തിയത്. മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. പെട്ടന്ന് തന്നെ സാരി വലിച്ചു വയറു മറിച്ചിട്ട താഴേക്ക് തുള്ളി തുള്ളി പോയി.

“വേണ്ടായിരുന്നു അതും ഒരു പെണ്ണിനോട് പോരാത്തതിന് സ്റ്റീഫന് ഞാൻ വാക്ക് കൊടുത്തതാണെല്ലോ പറ്റിയത് പറ്റി. അപ്പുറത്തിരുന്ന കാമുകി കാമുകന്മാരായ  വിബിയും വീനീതയും എന്തായാലും ഞാൻ പറഞ്ഞത് കേട്ട് കാണും. ഒരു പെണ്ണ് കേട്ട സ്ഥിതിക്ക് സംഭവം പരസ്യമാക്കും.  “

ഞാൻ പതുക്കെ ക്ലാസ്സ് റൂം വിട്ടു രാഹുലിനെ തപ്പി ഇറങ്ങി. പക്ഷേ അവനെ കണ്ടില്ല. അവൻ ജെന്നിയുടെ അടുത്ത് സൊല്ലിക്കോട്ടെ എന്ന് കരുതി അവനെ വിളിക്കാൻ നിന്നില്ല. നേരെ  കാർ സ്റ്റാർട്ട് ചെയ്‌ത്‌  AC യിട്ടിരുന്നു. ക്ലാസ്സ് whatsapp ഗ്രുപ്പിൽ ഓണാഘോഷത്തിൻ്റെ ഫോട്ടോസ് വന്നുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ എപ്പോഴോ കാറിൽ ഇരുന്നു ഞാൻ മയങ്ങി പോയി .

രാഹുലിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്

“ഡാ നീ എവിടെയാഡാ ഇവിടെ സദ്യ തുടങ്ങി വേഗം വാ.”

ഞാൻ ചെന്നപ്പോളേക്കും ആദ്യ പന്തി തുടങ്ങിയിരുന്നു. രാഹുൽ ജെന്നിയുടെ ഒപ്പം ഇരിക്കുന്നുണ്ട്. എവിടെ പോയി കിടക്കുകയായിരുന്നു എന്നർത്ഥത്തിൽ അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.