ജീവിതമാകുന്ന നൗക 3[red robin] 116

രാഹുൽ ചാടി കയറി ചോദിച്ചു. അതിന് അവൻ ഒന്നും തന്നെ മിണ്ടിയില്ല

എനിക്ക് അവൻ്റെ വികാരം മനസ്സിലായി. എനിക്ക് അഞ്ജലിയോടുള്ള കരുതൽ തന്നെയാണ് അവന് അന്നയോടുള്ളത്.

“പിന്നെ ഓണം അവധി വരുകയല്ലേ അപ്പോൾ ഞാൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.”

“ശരി ഓണം വരെ അവളുടെ ഭാഗത്തു നിന്ന് എന്തു പ്രോവൊക്കേഷൻ ഉണ്ടായാലും ഞങ്ങൾ തിരിച്ചൊന്നും ചെയ്യില്ല. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ.”

ഞാൻ അവനോട് പറഞ്ഞു.

“അത് മതി ചേട്ടന്മാരെ thank you ”

അതും പറഞ്ഞിട്ട് അവൻ സന്തോഷത്തോടെ ബൈക്കിൽ കയറി പോയി

രാഹുലിന് ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല.

ഞാൻ അഞ്ജലിയെ കുറിച്ച ഓർത്തെന്ന് അവന് മനസ്സിലായി.

“പാവം പയ്യൻ, അവളുടെ അനിയൻ ആണെന്ന് പറയുകേ ഇല്ല”             ഞാൻ രാഹുലിനോട് പറഞ്ഞു.

“എന്നാ പിന്നെ അവളെ അങ്ങ് കെട്ട്  അവനെ നിനക്ക് അളിയൻ ആയി കിട്ടുമെല്ലോ.”

രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.

 

അവൻ്റെ വായിൽ നിന്ന് കൂടുതൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. രാത്രി പതിവ് പോലെ സുമേഷും ടോണിയും എന്നെ അന്നയുടെ പേരും പറഞ്ഞു കളിയാക്കിയെങ്കിലും ഞാൻ തിരിച്ചൊന്നും കളിയാക്കാൻ നിന്നില്ല.

ഒരാഴ്ച കഴിഞ്ഞാൽ ഓണ അവധി തുടങ്ങുകയാണ്. ഞാനും രാഹുലും ജേക്കബ് അച്ചായൻ്റെ ഏലാ തോട്ടത്തിൽ പോകാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുള്ളി കുറെ നാളായി വിളിക്കുന്നു. ക്ലാസ്സിലെ  ആദ്യ ഓണത്തിൻ്റെ ത്രില്ലിൽ ആണ് എല്ലാവരും പെണ്ണുങ്ങളെ ഒക്കെ സെറ്റ് സാരിയിൽ കാണാമെല്ലോ.

ഓണത്തിൻ്റെ അന്ന് രാവിലെ തന്നെ പിരിവിട്ടു കാശുമായി രമേഷും ദീപുവും ടോണിയും കൂടി പൂവൊക്കെ വാങ്ങാൻ പോയി. അന്ന പൂ വാങ്ങാൻ പിരിവിലേക്ക് 5000 രൂപയാണ് കൊടുത്തത് എന്നൊക്കെ സുമേഷ് തള്ളുന്നുണ്ടായിരുന്നു.  കാശു കുറെ പിരിഞ്ഞു കിട്ടിയത് കൊണ്ട് വൈകിട്ട് ബാറിൽ പോയിട്ട് രണ്ടെണ്ണം  അടിച്ചിട്ട് പിരിയാൻ ആണ് മച്ചാന്മാരുടെ പരിപാടി. പക്ഷേ എല്ലാവർക്കും ക്ഷണമില്ലാ. ഞാനും രാഹുലും മാത്യവും തൃശൂർ ഗെഡികൾ അടക്കം  10 പേർ.

 

മുണ്ടുടുത്ത പരിചയം ഒന്നുമില്ലെങ്കിലും സിൽവർ കര കസവ് മുണ്ടും ഇന്ദ്ര നീല സിൽക്ക് ഷിർട്ടുമാണ് എൻ്റെ  വേഷം. രാഹുൽ ഒരു സിൽവർ ഷർട്ടും കറുത്ത  കര കസവ് മുണ്ടുമാണ് വേഷം. രണ്ടാളും അടിപൊളി ലൂക്ക് ആയിട്ടുണ്ട്.    വടം വലി മത്സരത്തിന് ഒക്കെ പങ്കെടുക്കാനായി ജീൻസും ടീഷർട്ടും ബാഗിൽ എടുത്തു വെച്ച്.   എല്ലാവന്മാരും മാക്സിമം സ്റ്റൈലിൽ ആണ്.

 

തലേ ദിവസം തന്നെ ഹോസ്റ്റലിൻ്റെ  അടുത്ത് കട നടത്തുന്ന ചേട്ടൻ്റെ വീട്ടിൽ പോളോ കുട്ടനെ കൊണ്ട് വന്നിട്ടിരുന്നു. കാരണം മുണ്ടുടുത്തു ബൈക്കിൽ പോകുന്നത് റിസ്ക് ആണ്. രാവിലെ ഞാനും രാഹുലും മാത്യുവിനെയും കൂട്ടി കാറിൽ കോളേജിലേക്ക് എത്തി. ഞങ്ങൾ എത്തിയപ്പോളേക്കും എല്ലാവരും പൂക്കളം ഇടാനുള്ള തയ്യാറെടുപ്പിൽ ആണ്.

സെറ്റ് സാരിയിൽ പെണ്ണുങ്ങളും മുണ്ടും ഷർട്ടും കുർത്തയും ഒക്കെ അണിഞ്ഞു ആണുങ്ങളും, എല്ലാവരും നല്ല സ്റ്റൈലിൽ ആണ്  മുല്ലപ്പൂവുമൊക്കെ വെച്ച് പെണ്ണുങ്ങൾ നല്ല കളറായിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള എതോ  ഡിസൈനർ കസവു സാരിയിൽ അന്ന കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. അന്ന അല്പം വയറും പുക്കിളും ഒക്കെ കാണിച്ചിട്ടുണ്ട്. മനഃപൂർവം ആണോ അറിയാതെ സാരി നീങ്ങി പോയതാണോ എന്ന് പറയാൻ പറ്റില്ല അവളുടെ വെളുത്ത ആലില വയറിലേക്ക് ആണുങ്ങൾ ഇടയ്ക്കിടെ നോൽക്കുന്നുണ്ട്.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.