ബിസിനെസ്സ് ലോ എടുക്കുന്ന പ്രൊഫസർ കരുതിയത് ഞാൻ കോപ്പി അടിച്ചു എന്നാണ്. കാരണം ഉത്തരങ്ങളിൽ സെക്ഷനുകളും ജഡ്ജ്മെൻ്റെകളുടെ ഫുൾ പേരും കൊല്ലവും അടക്കം ഞാൻ എഴുതിയിരുന്നു. പുള്ളി എന്നെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു എന്നോട് അതിൽ നിന്ന് ചിലത് വീണ്ടും ചോദിച്ചു. എഴുതിയത് പോലെ തന്നെ കറക്റ്റ് ആയി പറഞ്ഞപ്പോൾ മാത്രമാണ് പുള്ളിക്ക് വിശ്വാസമായത്.
അന്ന അവളുടെ അനിയൻ സ്റ്റീഫനെ കാണുമ്പോളും ഫോൺ വിളിക്കുമ്പോളും ഒക്കെ അർജ്ജുനെയും രാഹുലിനെയും എങ്ങനെ തറ പറ്റിക്കാം എന്ന് മാത്രമായി സംസാരം. പണ്ട് തൻ്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ചേച്ചി അല്ല എന്ന് അവന് തോന്നി തുടങ്ങി ചേച്ചിക്ക് ഭ്രാന്തു പിടിച്ചോ എന്ന് പോലും സ്റ്റീഫന് തോന്നി തുടങ്ങി. രാഹുലിൻ്റെ ഒരു ഫ്രണ്ടിൻ്റെ ചേട്ടൻ അന്നയുടെ ക്ലാസ്സിൽ തന്നെയാണ്. അവൻ വഴി കാര്യങ്ങൾ അറിഞ്ഞതിൽ നിന്ന് ചേച്ചിയുടെ പ്രവർത്തികൾ കാരണം അർജുൻ എപ്പോൾ വേണെമെങ്കിലും പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവതമായി മാറികൊണ്ടിരിക്കുകയാണ് എന്ന് സ്റ്റീഫന് മനസ്സിലായി. സംഭവം കൈവിട്ടു പോകും എന്ന് തോന്നിയത് കൊണ്ട് അവൻ അന്ന ചേച്ചി അറിയാതെ അർജുനോടും രാഹുലിനോടും നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചു.
വൈകിട്ട് അവൻ എം.ബി.എ മെൻസ് ഹോസ്റ്റലിൻ്റെ അടുത്തു കാത്തു നിന്നു. അർജുനും രാഹുലും ബൈക്കിൽ വന്നതും അവൻ നിർത്താനായി കൈ കാണിച്ചു.
“നല്ല പരിചയം ഉള്ള മുഖം, സുമുഖനായ ഒരു ചെറുപ്പക്കാരൻ, പക്ഷേ മുൻപ് കണ്ടു പരിചയമില്ല ” അർജ്ജുൻ മനസ്സിൽ ഓർത്തു.
അവൻ ഞങ്ങളുടെ അടുത്തു വന്നു കൈ കൊടുത്തുകൊണ്ട് പറഞ്ഞു
“ഹലോ അർജുൻ ഞാൻ സ്റ്റീഫൻ അന്നയുടെ അനിയൻ ആണ്. ചേച്ചിയുമായുമുള്ള വിഷയം സംസാരിക്കാൻ ആണ് വന്നത്. ”
അത് കേട്ടതും അർജ്ജുൻ്റെയും രാഹുലിൻ്റെയും മുഖത്തു ദേഷ്യം ഇരച്ചു കയറി എങ്കിലും ഒന്നും പറയാൻ നിന്നില്ല.
“പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം. ചേച്ചിക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാൻ ആണ് ഞാൻ വന്നത്. അന്ന ചേച്ചിയും ഞാനും ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്നതാണ് ചേച്ചിക്ക് 4 വയസുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്. സ്നേഹത്തിനും പകരമായി അപ്പൻ പണം മാത്രമാണ് തന്നുകൊണ്ടിരുന്നത്. അതിൻ്റെ ഒക്കെ കുഴപ്പം എൻ്റെ ചേച്ചിക്കുണ്ടെന്ന് എനിക്കറിയാം എങ്കിലും എൻ്റെ ചേച്ചിയല്ലേ. അത് കൊണ്ട് കുറച്ചു അലിവ് കാണിക്കണം”
അവൻ യാചനയുടെ സ്വരത്തിൽ ഞങ്ങളോട് പറഞ്ഞു.
“നീ എന്താ അവളെ പോലെ വെടുക്കു ആകാതിരുന്നത്”
പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?
Baakki evide