ജീവിതമാകുന്ന നൗക 3[red robin] 116

“അർജ്ജു ചേട്ടാ അന്നക്കു വഴക്കു അവസാനിപ്പിക്കണം എന്നുണ്ട് ഞാനും ടോണിയും കൂടി എല്ലാം പറഞ്ഞു   സെറ്റിൽ ചെയ്യാം അതിനു ശേഷം  നിങ്ങളായിരിക്കും ബെസ്ററ് ഫ്രണ്ട്സ. ചിലപ്പോൾ ലൗഴ്സും  എന്തോക്കെ പറഞ്ഞാലും നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് ”  സുമേഷിൻ്റെ വക അടുത്ത ഡയലോഗ്

 

തമാശക്ക് പറയുന്നത് ആണെങ്കിലും ആദ്യമൊക്കെ ഞാൻ തെറി വിളിക്കുമ്പോൾ അവന്മാർ അവിടെ കടന്നു ചിരിക്കും. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ പ്രതീകരണം ഒക്കെ നിർത്തി.

 

ജേക്കബ് അച്ചായൻ ഇടക്ക് ഞങ്ങളെ വിളിക്കാറുണ്ട്. രണ്ടാഴ്ച  കൂടുമ്പോൾ ജീവ വിളിക്കും. അഞ്ജലി സുഖമായിരിക്കുന്നു എന്ന് മാത്രം പറയും. വിശ്വനെ കുറിച്ച് ഞാൻ ചോദിക്കാറുമില്ല പുള്ളി പറയാറുമില്ല. പുള്ളിയുടെ ചില സംസാരത്തിൽ നിന്ന് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ മനസ്സിലാക്കുന്ന പോലെ തോന്നാറുണ്ട്. ജിമ്മിയെ കുറിച്ചും അന്നയെ കുറിച്ചും ഒക്കെ ചോദിച്ചു. ചിലപ്പോൾ ജേക്കബച്ചായൻ എന്ധെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും.

പിന്നെ    കൂടുതലും ഐഡൻറ്റിറ്റി വെളിവാക്കരുത് എന്നുള്ള ഉപദേശമാണ്. പിന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്നും. ഫോട്ടോസ് ഒക്കെ കാണാൻ പഴയ id യൂസ് ചെയ്യണം എന്ന് ഞാൻ നിർബന്ധം പറഞ്ഞത് കൊണ്ട്  ഫ്ലാറ്റിൽ എത്തിയ ഒരു വീക്കെൻഡിൽ   പുള്ളി ഒരാൾ വഴി  ഒരു സെക്യൂർഡ് ലാപ്ടോപ്പ് എത്തിച്ചു തന്നു. അതിൽ നിന്ന് പഴയ ഫേസ്ബുക് ഐഡിയിൽ ലോഗിൻ ചെയ്തു എൻ്റെയും രാഹുലിൻ്റെയും ഫേസ്ബുക് id പ്രൊഫൈൽ ലോക്ക് ഇടിയിപ്പിച്ചു. എല്ലാ ഫോട്ടോ ആൽബങ്ങളുടെയും സെക്യൂറിറ്റി സെറ്റിംഗ്സുസ് മാറ്റി.  എന്നിട്ട് പുതിയ ഫേസ്ബുക് ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ആഡ് ചെയ്‌തു. ഇനി ഫ്രണ്ട്ലിസ്റ്റിൽ ഉള്ള  ഒരാളുടെ  ഫോട്ടോസ് കാണുന്ന രീതിയിൽ  പുതിയ ഐഡിയിൽ നിന്ന് പഴയ ഐഡിയിലെ ഫോട്ടോസ്  ഒക്കെ എനിക്ക് കാണാം.

 

ക്ലാസ്സ് തുടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞതും 1st ഇൻ്റെർണൽ എക്സാം നടന്നു. ഒന്നും പഠിക്കാതെ നടക്കുന്ന എനിക്കാണ് ക്ലാസ്സിൽ ഏറ്റവും നല്ല മാർക്ക്. അതും ഡയറക്ടർ മാഡത്തിൻ്റെ ഉത്തരവ് ഉണ്ടായിട്ടു വരെ. പലതിലും ഫുൾ മാർക്കും ഉണ്ട്  അതോടെ എല്ലാവർക്കും അത്ഭുതമായി.  കാരണം മിക്കവർക്കും മാർക്ക് വളരെ കുറവായിരുന്നു. അവരുടെ പഠിത്തം മോശമായത് കൊണ്ട് മാത്രമല്ല കോളേജ് സ്ട്രിക്ട ആണെന്ന് കാണിക്കാൻ ഇൻ്റെർണൽ പരീക്ഷപേപ്പർ കട്ടിയായി സെറ്റ് ചെയ്തതിന് പുറമെ മാർക്ക് വളരെ പിടിച്ചാണ് നൽകുന്നത്.

ക്ലാസ്സിലെ പെണ്ണുങ്ങൾക്ക് ആണുങ്ങളിൽ പലർക്കും  എൻ്റെ ഉയർന്ന മാർക്ക് ഒരു ഷോക്ക് ആയിരുന്നു ക്ലാസ്സിൽ ഇരുന്നുറങ്ങുന്ന ഞാൻ ക്ലാസിലെ ടോപ്പർ. എന്നെ അറിയുന്ന രാഹുൽ മാത്രം അത്ഭുതപെട്ടില്ല. രാഹുലിന് ഒന്ന് രണ്ട് വിഷയങ്ങളിൽ മാർക്ക് കുറവായിരുന്നു എങ്കിലും ഒരു വിഷയത്തിലും തോറ്റില്ല. മാർക്ക് കുറഞ്ഞതിൽ അവന് കുറച്ചു വിഷമം ഉണ്ട്. മാർക്ക് വന്നതോടെ എന്നോട് രണ്ട്  പേർക്ക്  ഭയങ്കര അസൂയ ആയി. പിന്നീടുള്ള  പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. ഫസ്റ്റ് പ്രതീക്ഷിച്ച രണ്ടു പേരാണ്. ഒരു അരവിന്ദ് നായരും പിന്നെ സോഫിയ ലോറൻസ്  എന്നൊരു പെണ്ണും. പോരാത്തതിന് സോഫിയ ഞാൻ കോപ്പി അടിച്ചാണ് ഉയർന്ന മാർക്ക് കരസ്ഥമാക്കിയത് എന്ന് പടുത്ത വിട്ടു.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.