കുറച്ചു നാൾ കൊണ്ട് തന്നെ ഞാനും രാഹുലും ഒഴികെ എല്ലാവരുമായി അന്ന കട്ട കമ്പനിയായി. അവളുടെ സ്മാർട്നെസ്സ് എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഒടുക്കത്ത എനർജി ലെവൽ ആണ്. രാവിലെ മുതൽ ആൾ ഫുൾ ലൈവ് ആണ്. പോരാത്തതിന് സാദാരണ പെൺ പിള്ളേരെ പോലെ ആണ് പിള്ളേരോട് സംസാരിക്കാനോ ദേഹത്ത് തൊടാനോ ഒന്നും അവൾക്ക് യാതൊരു മടിയുമില്ല. എല്ലാവരുടെ അടുത്തും ഫ്രീ ആയിട്ടും ഫ്രണ്ട്‌ലി ആയിട്ടുമാണ് പെരുമാറ്റം
പക്ഷേ എനിക്കെതിരെ അവൾ പുതിയ അടവ് ഇറക്കി തുടങ്ങി. കുറച്ചു കമ്പനി ആകുന്നവരുടെ അടുത്ത് ‘ഇര’ യെന്ന കഥ. എനിക്ക് അവളോട് എന്തിനാണ് ഇത്ര ദേഷ്യം എന്ന് അവൾക്കറിയില്ല പോലും. പാവം അന്നയും ക്രൂരനായ ഞാനും. അത് ഊട്ടിയുറപ്പിക്കാനെന്നോണം ഗ്രൂപ്പ് ആക്ടിവിറ്റിക്ക് ഇടയിൽ ഒന്ന് രണ്ട് വട്ടം സംസാരിക്കാൻ ശ്രമിച്ചു. അതും പ്രസെൻറ്റേഷൻ ചെയ്യേണ്ട വിഷയത്തിൽ സംശയം തീർക്കാനെന്ന പോലെ. കാണുന്നവർ വിചാരിക്കും ഒരു അക്കാഡമിക്ക് സംശയം തീർക്കാൻ പോലും അവളുടെ അടുത്ത് സംസാരിക്കാത്ത ഞാൻ എന്തു സാധനം ആണെന്ന്. ഒരു തരം മിസ്ൻഫൊർമേഷൻ ക്യാമ്പയൻ. നേരിട്ടുള്ള സംസാരം അല്ലാത്തത് കൊണ്ട് ചോദിക്കാനും പറ്റില്ല,
ആദ്യമൊക്കെ അവളുടെ നാടകം കളി ഞാൻ മൈൻഡ് ചെയ്തിരുന്നില്ലെങ്കിലും കൂടുതൽ ആളുകൾ നിങ്ങൾ തമ്മിൽ എന്താണ് പ്രശനം എന്ന് ചോദിച്ചു തുടങ്ങിയതോടെ എനിക്ക് അവളോടുള്ള ദേഷ്യം കൂടി. മാർ. Mr കൂളിൽ നിന്ന് Mr ഹോട്ടിലിലേക്കു ഞാൻ മാറി തുടങ്ങി അവളുടെ മുഖം പോയിട്ട് തല വട്ടം കാണുമ്പോളെക്കും എനിക്ക് ദേഷ്യം വന്നു തുടങ്ങി എന്ന് മാത്രമല്ല അത് മുഖത്തു പ്രകടമാണ്. ബീന മാമും സുനിത മാമും വരെ എന്താണ് പ്രശനം അതൊക്കെ വിട്ടു കളഞ്ഞു കൂടെ എന്നുപദേശിച്ചപ്പോൾ ആണ് അവളുടെ പ്രവർത്തിയുടെ വ്യാപ്തി ശരിക്കും എനിക്ക് ബോധ്യപ്പെട്ടത്.
പലരും എന്നോട് അവളുമായിട്ടുള്ള വഴക്കിൻ്റെ കാരണം ചോദിച്ചു തുടങ്ങി. പറഞ്ഞു ഫലിപ്പിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ആർക്കും ഒരു മറുപടിയും കൊടുത്തില്ല.
പെൺപിള്ളേരുടെ അടുത്ത് വലിയ കമ്പനിക്ക് പോകാത്തതിനാലും അന്നയുമായിട്ടുള്ള പ്രശ്നങ്ങൾ കാരണം ക്ലാസ്സിലെ പല പെണ്ണുങ്ങൾക്കും എന്നെ ചെറിയ പേടിയൊക്കയാണ് എന്നാണ് സുമേഷിൻ്റെ റിപ്പോർട്ട്. പിന്നെ ജിമ്മിയെ പഞ്ഞിക്കിട്ട് അങ്ങനെ ഒരു വില്ലൻ പട്ടവും ഉണ്ടല്ലോ.
സുമേഷ് ഇടക്ക് തമാശക്ക് വന്നു പ്രശനം കോമ്പ്രോമൈസ് ആക്കി തരാം എന്ന് പറയും. കൂട്ടത്തിൽ ഒരു ഓളത്തിനു അവൻ്റെ കൂടെ ടോണിയും കൂടും. കാരണം അന്നയെ കുറിച് സുമേഷിന് ദിവസവും എന്ധെങ്കിലും പറയാൻ കാണും അവസാനം ചെന്നെത്തുന്നത് കോമ്പ്രോമിസ് ആക്കം എന്ന ഓഫെറിലും.
റൂമിൽ ലൈറ്റ് ഓഫ് ചെയ്താൽ മിക്ക ദിവസവും ഇതാണ് സംസാരം.
“അല്ല അർജ്ജു ചേട്ടാ സത്യത്തിൽ ചേട്ടനും അന്നയും തമ്മിൽ എന്താണ് പ്രശനം? “
പതിവ് പോലെ ലൈറ്റ് ഓഫാക്കിയതും ടോണിയുടെ ചോദ്യം വന്നു
പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?
Baakki evide