ജീവിതമാകുന്ന നൗക 3[red robin] 116

ഇത് പറഞ്ഞിട്ട് കോബ്ര ടീം അവിടന്ന് തിരിച്ചു പോയി. സാബുവും കൂട്ടരും ആംബുലൻസ് വിളിച്ചു സ്വയം ഹോസ്പിറ്റിലിൽ പോയി. തല്ല് പിടി കേസ് ആണെന്ന് സംശയം തോന്നി ഹോസ്പിറ്റലുകാർ പോലീസിനെ വിളിച്ചു. അവര് വന്ന് കുറെ ചോദ്യം ചെയ്‌തെങ്കിലും  അവരാരും തന്നെ പരാതി ഇല്ല എന്നല്ലാതെ ഒന്നും പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാബു തന്നെ ജിമ്മിയെ വിളിച്ചു സംഭവിച്ചത് അത് പോലെ തന്നെ വിവരിച്ചു. അത് കേട്ടതും ജിമ്മിക്ക് പേടിയായി.

താൻ ക്വോറ്റേഷൻ കൊടുത്തവരെ അതേ ദിവസം തന്നെ തേടി പിടിച്ചു ഇത് പോലത്തെ പണി കൊടുത്തെങ്കിൽ  അർജുനും രാഹുലും ചില്ലറക്കാരല്ല  അല്ല. അവന് എത്ര ആലോചിച്ചിട്ടും ഇത് ചോർന്നത് എങ്ങനെ എന്ന് മനസിലായില്ല. അന്വേഷിച്ചു കണ്ട് പിടിക്കാനുള്ള ധൈര്യവും പോയി, ആരും അറിയാതെ ഇത് ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് ജിമ്മിക്ക് മനസ്സിലായി.

 

 

അർജ്ജുനും രാഹുലും കോളേജിൽ ചേർന്നിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു. കോളേജിൽ ആണെങ്കിൽ പഠിക്കാൻ ഉള്ള ലോഡ് കൂടി കൂടി വന്നു. പ്രെസൻ്റെഷനുകൾ അസൈൻമൻറ്റ്സ് അങ്ങനെ എല്ലാം. ഞാൻ ഒഴികെ എല്ലാവരും ഭയങ്കര പഠിപ്പാണ്. മിക്ക സബ്‌ജെക്ടസും ഞാൻ ഐഐഎം ൽ നേരത്തെ പഠിച്ചിട്ടുള്ളതാണ്.

ക്ലാസ്സിൽ ഇപ്പോൾ     പെൺപിള്ളേരും ആണ് പിള്ളേരും മിക്സ് ആയിട്ടാണ്  ഇരിക്കുന്നത്. ഗ്രൂപ്പ് പ്രസെൻറ്റേഷൻ ഒക്കെ ഉള്ളത് കൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പെട്ടന്ന് തന്നെ കമ്പനി ആയി.  ഞാനും അന്നയും  ഒന്ന് രണ്ട് ഗ്രൂപ്പിൽ ഒരുമിച്ചു വന്നെങ്കിലും യാതൊരു സംസാരവും തമ്മിൽ ഉണ്ടായില്ല. അവൾ ഗ്രൂപ്പിൽ  ഉള്ളപ്പോൾ ഒറ്റയാൻ പോലെയാണ് ഞാൻ. ടോപ്പിക്ക് ഡിസ്കഷനിൽ ഒന്നും ഞാൻ കൂടിയില്ല. എനിക്ക് പ്രസെൻ്റെ  ചെയ്യാനുള്ള ഭാഗം എടുത്തു ഭംഗിയായി അവതരിപ്പിക്കും . ഗ്രൂപ്പിലെ ബാക്കി ഉള്ളവർ ഒരുമിച്ചും.

മുൻ നിരയിൽ കുറച്ചു  പഠിപ്പിക്കൾ  ആണ് സ്ഥിരം ഇരിക്കാറ്. മുൻപിൽ ഇരുന്നാൽ മിസ്സ് പഠിപ്പിക്കുന്നത് നേരെ തലയിലേക്ക് കയറും എന്നാണ് വിചാരം. ഫിലിപ് അച്ചായനും മുൻ നിരയിലേക്ക് മാറി. രാഹുൽ ജെന്നിയുടെ കൂടെ ആണ് ക്ലാസ്സിൽ ഇരിക്കുന്നത്. സൂര്യയുടെയും പ്രീതിയുടെയും പുതിയ കമ്പനി ആണ് ജെന്നി.

അന്ന ആണുങ്ങളടക്കം എല്ലാവരുമായി കമ്പനി ആകാൻ ശ്രമിക്കുന്നുണ്ട്. പഴയ ജാഡ ഇറക്കൽ ഒക്കെ നിർത്തി എല്ലാവരുമായി നല്ല കൂട്ടാണ്. എന്തിനേറേ  പറയുന്നു രമേഷും ദീപുവിനെ വരെ അവൾ കയ്യിലെടുത്തു  എന്ന് പറയാം. എങ്കിലും അവന്മാരുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ എൻ്റെ തോന്നൽ മാത്രമാകാം. സുമേഷ് ആണ് അവളുടെ ബെസ്ഡ് ഫ്രണ്ട്. ആള് പാവം ആയത് കൊണ്ട് ഞാൻ അവനെ തിരുത്താൻ ഒന്നും പോയില്ല. ജീനയുടെ പിന്നാലെ പോയിട്ട് ഒന്നും നടക്കാത്ത കാരണം ക്ലാസ്സിൽ തന്നെ ഉള്ള സോണിയ ആണ് അവൻ്റെ പുതിയ ടാർഗറ്റ്. അതേ സോണിയുടെ പിന്നാലെ ആണ് ടോണിയും. അതും പറഞ്ഞു രണ്ടു പേരും ഇടക്ക് വഴക്കുണ്ടാക്കും. കുറച്ചു കഴിയുമ്പോൾ അടി അവസാനിപ്പിച്ച് വീണ്ടും ചങ്ക് .

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.