ജീവിതമാകുന്ന നൗക 3[red robin] 116

“ഇതിൽ ആരാണ് സാബു?”

അകത്തു കയറിയതും അരുൺ ചോദിച്ചു

സംഭവം പന്തിയല്ല എന്ന് തോന്നിയ അവൻ്റെ കൂട്ടാളികൾ ഒരു അക്രമം പ്രതീക്ഷിച്ചു ടൂൾസ് ഒക്കെ എടുത്തു കൈയിൽ പിടിച്ചിട്ടുണ്ട്

“ഞാനാടാ  സാബു എന്തിനാണ് നിങ്ങൾ  ഇങ്ങോട്ടേക്ക് വന്നത്.?”

സാബു എണിറ്റു നിന്ന് ചോദിച്ചു.

“ഇന്ന് കിട്ടിയ വർക്ക്  മറക്കണം. പിന്നെ ആ ഫോട്ടോസ് തിരിച്ചേല്പിക്കണം,കൂടുതൽ പണം തരാം.”

“നീയൊക്കെ ആരാണെങ്കിലും ശരി സാബു ഒരു വർക്ക് പിടിച്ചാൽ അത് തീർത്തിരിക്കും.” സാബു ആവേശത്തോടെ പറഞ്ഞു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. കോബ്ര ടീം അംഗങ്ങളും സാബുവിൻ്റെ കൂട്ടാളികളും തമ്മിൽ പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു. അടി കഴിഞ്ഞപ്പോൾ സാബുവും കൂട്ടരും നിലത്തു കിടന്നു ഉരുളുകയാണ്. സെൽവൻ അവന്മാരുടെ കൈയിൽ നിന്ന് താഴെ വീണ ഒരു ഇരുമ്പു പൈപ്പ് എടുത്ത് റിഷിയുടെ സഹായത്തോടെ  സാബുവിൻ്റെ രണ്ടു കൂട്ടാളികളുടെ ഒരോ കാലും, മറ്റു രണ്ടു പേരുടെ ഇടതു കൈയും തല്ലി ഒടിച്ചു . അവിടെ അകെ അവന്മാരുടെ നിലവിളി ഉയർന്നു. കോബ്ര ടീം ലോക്കൽ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാൻ ചെയുന്ന പരിപാടി ആണ് കാല് അല്ലെങ്കിൽ കൈ തല്ലി ഒടിക്കൽ.

അരുൺ സാബുവിനെ കുത്തിന് പിടിച്ചു ചോദിച്ചു.

“ഫോട്ടോസുള്ള  പെൻഡ്രൈവ്  എവിടെ?”

സാബു പേടിച്ചു വേഗം തന്നെ പോക്കറ്റിൽ നിന്ന് പെൻഡ്രൈവ് എടുത്തു കൊടുത്തു. അരുൺ കൈ കൊണ്ട് ആംഗ്യം കാണിച്ചതും സെൽവൻ വന്ന് അതേ ഇരുമ്പുവടി കൊണ്ട്  സാബുവിൻ്റെ ഇടതു  കാല് തല്ലി ഒടിച്ചു. അവൻ ഉച്ചത്തിൽ നിലവിളിച്ചതും അരുൺ അരയിൽ നിന്ന് റിവോൾവർ എടുത്തു വായിൽ തിരുകിയിട്ട് പറഞ്ഞു

“എടാ  സാബു നീയോ നിൻ്റെ  ഗ്യാങ്ങിൽ പെട്ടവരോ ഇവിടെ നടന്നത് നിനക്ക് ക്വോറ്റേഷൻ തന്ന ആളോടൊഴികെ ആരോടും പറയരുത്. പുറത്തു പറഞ്ഞാൽ  നിനക്ക്  മരണം ഉറപ്പാണ്. പിന്നെ വർക്ക് തന്ന അവനോടും പറഞ്ഞേരെ ഇതു പോലത്തെ പരിപാടിക്കിനി ഇറങ്ങിയാൽ കൊന്ന് കുഴിച്ചു മൂടും എന്ന്.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.