ജീവിതമാകുന്ന നൗക 3[red robin] 116

“ശരി സമ്മതിച്ചു “

“ക്യാഷും ഫോട്ടോ അടക്കമുള്ള ഡീറ്റൈൽസും ഹോട്ടൽ സുറുമിയിലെ സലീം ഭായിയെ ഏൽപ്പിച്ചേരെ. എന്നിട്ട് എന്നെ വിളിച്ചു പറ. 2 ആഴ്ചക്കുള്ളിൽ സംഭവം നടത്തിയിരിക്കും”

“ഒക്കെ ശരി ചേട്ടാ ഞാൻ ഡീറ്റെയിൽസ് കൈമാറിയിട്ട് ഒന്നുകൂടി വിളിക്കാം.”

അവൻ എന്നിട്ട് അപ്പൻ്റെ  മാനേജറിനെ വിളിച്ചു 50000 രൂപ എത്തിക്കാൻ പറഞ്ഞു. എന്നിട്ട് അവൻ്റെ ഒരു കൂട്ടുകാരനെ ഫോണിൽ വിളിച്ചു.

“ഡാ, എനിക്കിട്ട് പണി തന്ന ആ എം.ബി.എ ഫസ്റ്റ് ഇയർ ഉള്ള   അർജ്ജുൻ്റെയും രാഹുലിൻ്റെയും പിന്തുടർന്നു  അവർ അറിയാതെ  നല്ല കുറച്ചു ഫോട്ടോസ് എടുക്കണം. എന്നിട്ട് എൻ്റെ പക്കൽ എത്തിക്കണം.” അന്ന് വൈകിട്ട് തന്നെ ജിമ്മിയുടെ കൂട്ടുകാരൻ ഫോട്ടോസ് ഒരു പെൻഡ്രൈവിൽ ആക്കി ജിമ്മുടെ അടുത്തു എത്തിച്ചു. ജിമ്മി അവൻ്റെ കൈയിൽ തന്നെ പണവും പെൻഡ്രൈവും കരി സാബു പറഞ്ഞ സലിം ഭായിയുടെ കൈയിൽ കൊടുത്തേൽപ്പിക്കാൻ  പറഞ്ഞു വിട്ടു.

ജിമ്മിയുടെ ഫോൺ സംഭാഷണങ്ങൾ ഒക്കെ അരുണിൻ്റെ  ടെക്നിക്കൽ ടീം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അവർ ഉടനെ തന്നെ അരുണിനെ വിവരം അറിയിച്ചു. ഉടനെ തന്നെ ഓഫീസിൽ ടീം മീറ്റ് ഫിക്സ് ചെയ്തു അരുണും സെൽവനും  പിന്നെ കോബ്ര ഹിറ്റ് ടീം അംഗങ്ങളായ  റിഷിയും  ഹരിയും.  ആദ്യം എല്ലാവരും ജിമ്മിയും സാബുവും തമ്മിലുള്ള റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം കേട്ട്. ഇനി ഏതു ലെവലിൽ ആരും അറിയാതെ ഈ threat അവസാനിപ്പിക്കണം എന്നവർ ഡിസ്‌ക്കസ്സ് ചെയ്തു. ജിമ്മിയെ നേരിട്ട് ഡീൽ ചെയ്താൽ ഇവരുടെ സാന്നിദ്യം പലരുമറിയാൻ സാധ്യതയുണ്ട്. മാത്രമല്ല കോളേജ് വിദ്യാർത്ഥി എന്ന പരിഗണന കൂടി അവന് കൊടുക്കാൻ തീരുമാനിച്ചു അത് കൊണ്ട് സാബുവിനെ ഡീൽ ചെയ്യാൻ തീരുമാനമായി

അരുൺ ലോക്കൽ ഐ.ബി ഓഫീസർ രഞ്ജിത് കുമാറിനെ വിളിച്ചു. IB യിൽ തന്നെ ഉള്ള  ത്രിസൂൽ ഓഫീസറെയാണ് ജീവയുടെ റിക്വസ്റ്റ് പ്രകാരം കൊച്ചിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമേ അരുൺ തൻ്റെ ഐഡൻ്റെഫിക്കേഷൻ കോഡ് പറഞ്ഞിട്ട്  അവരുടെ ആവിശ്യം അറിയിച്ചു. സാബുവിൻ്റെ കൂട്ടാളികളെയും കുറിച്ചുള്ള സകല വിവരങ്ങളും ലോക്കൽ പോലീസിൽ നിന്ന് പെട്ടന്ന് തന്നെ കളക്ട ചെയ്തു തരണം. രഞ്ജിത് കുമാർ പെട്ടന്ന് തന്നെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയിൽ നിന്നും ലോക്കൽ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ കളക്ട ചെയ്ത ഇ മെയിലിൽ അരുണിൻ്റെ ടീമിന് അയച്ചു കൊടുത്തു.

വിവരങ്ങൾ കിട്ടിയ ഉടനെ തന്നെ അവർ നാലു പേരും ടാർഗറ്റ് പ്രൊഫൈലിങ് നടത്തി. സാബുവും കൂട്ടുകാരും ഡ്രഗ് അഡിക്ടസ് ആണ്. മയക്കുമരുന്നിനും കഞ്ചാവിനും വേണ്ടി പിടിച്ചു പറി മുതൽ  ക്വോറ്റേഷൻ പണി വരെ ആണ് മെയിൻ പരിപാടി.  നാല് പേരും രാത്രി 10 മണിയോടെ സാബുവിൻ്റെ കൂട്ടാളികളും കൂടാറുള്ള പഴയ ബിഎൽഡിങ്ങിലേക്ക് എത്തി. ചുറ്റുമൊന്നു നീരീക്ഷിച്ചിട്ട് നേരെ അകത്തേക്ക് കയറി.

സാബുവും കൂട്ടരും 50000 രൂപയുടെ വർക്ക് കിട്ടിയതിൻ്റെ ആഘോഷത്തിൽ ആണ്. ഒന്ന് രണ്ടു ഷോട്ട് പൗഡർ വലിച്ചു കയറ്റിയിട്ടുണ്ട്.

2 Comments

  1. പക്ക സ്റ്റോറി, അവസാനം ഒര് affairil എത്തുമോ അർജുൻ. ക്ലിചെ avathe നോക്കണേ.?

Comments are closed.