ജീവിതമാകുന്ന നൗക 2
Author : red robin
സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു സുഹയിൽ എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട് ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഇമെയിലും അയച്ചു.
അബു മുസ്തഫക്ക് വേണ്ടി വേട്ടയാടാൻ സലീം എന്ന സാത്താൻ ഇന്ത്യയിലേക്ക് തിരിച്ചു
മുംബൈ ഇന്ത്യ:
സലിം എന്ന സുഹയിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഇന്ത്യയിൽ എത്തി. ആദ്യം നേരെ ടാക്സി എടുത്തു നഗരത്തിലെ തന്നയുള്ള സാദാരണ ഒരു ലോഡ്ജിൽ മുറി സുഹയിൽ എന്ന പേരിൽ മുറി എടുത്തു. രണ്ടാം ദിവസം മനഃപാഠം പഠിച്ചു വെച്ചിട്ടുള്ള ഒരു ലോക്കൽ നമ്പർലിലേക്ക് വിളിച്ചു,
“ജലീൽ ഞാൻ സുഹയിൽ മാൽ എടുക്കാൻ വന്നതാണ്, നാളെ എട്ടു മണിക്ക് എത്തും,”
അപ്പുറത്തു ഫോണിൽ നിന്ന് രണ്ട് കൊട്ട് മാത്രം. പിന്നെ ഫോൺ കട്ടായി
രാവിലെ തന്നെ സലീം ബാഗ് പാക്ക് ചെയ്‌തു. ഒരു കവറിലായി സുഹയിൽ എന്ന പാസ്സ്പോർട്ടും ദുബായ് ഡ്രൈവിംഗ് ലൈസൻസും കൈയിൽ ഉള്ള ബാക്കി ഉള്ള കുറച്ചു US ഡോളറും സീൽ ചെയ്‌ത് നേരെ ഏഴു മണിയോടെ റൂം ചെക്ക് ഔട്ട് ചെയ്‌ത് ശേഷം ധാരാവിയുടെ അടുത്തുള്ള ഒരു ബാദ്ഷ സലൂണിലേക്ക് ടാക്സി വിളിച്ചു പോയി.
കുറച്ചു നേരത്തെ എത്തി അവിടെ തന്നെയുള്ള ഒരു വഴിയൊരു ചായ കച്ചവടക്കാരൻ്റെ കൈയിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് നിന്ന്. സലൂൺ തുറന്നിട്ടില്ല. ആരും നിരീക്ഷിക്കുന്നില്ല എന്നുറപ്പാക്കി ശേഷം കടയുടെ വശത്തുള്ള ചെറിയ ഇട നാഴിയിൽ നടന്നു . അവിടെ ഒരു ചെറിയ വാതിലിൽ ഉണ്ട് അതിൽ മുട്ടി. ഒരാൾ വാതിൽ തുറന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള ആൾ. മുടിയൊക്കെ മൈലാഞ്ചി നിറത്തിൽ കളർ ചെയ്തിട്ടുണ്ട്. സലീമിന് ആളെ അറിയാം. അല്ലെങ്കിൽ പഠിച്ചിട്ടുണ്ട്.
മുംബൈ കലാപത്തിൽ രണ്ട് മക്കളെയും നഷ്ട്ടപെട്ട ഒരു ബാപ്പ. കലാപത്തിൽ കഴുത്തിൽ വെട്ടേറ്റതോടെ സംസാര ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ IEM തീവ്രവാദികൾക്ക് വ്യാജ ID കാർഡുകൾ നിർമ്മിച്ച് കൊടുക്കുന്നു. അതെ ഷോപ്പിൻ്റെ മുകളിൽ ഒരു മുറിയിലാണ് ജലീൽ താമസിക്കുന്നത് അവിടെ തന്നയാണ് ജലീലിൻ്റെ പ്രവർത്തന സ്ഥലവും. സലീം രണ്ട് പാസ്പോർട്ട് ഫോട്ടോ പേഴ്സ്സിൽ നിന്ന് എടുത്ത് കൊടുത്തു
സലീം കൈയിലുള്ള കവർ അയാളെ ഏൽപ്പിച്ചു. അയാൾ തിരിച്ചു ഒരു കവർ കൊടുത്തു. അതിൽ പണം ആണ് ഉള്ളത്.
എത്ര ദിവസം എടുക്കും ഭായി?
അയാൾ കൈ കൊണ്ട് 2 ദിവസം എന്ന് കാണിച്ചു.
“അത് വരെ എവിടെ താമസിക്കും.”.
കൂടെ വരൂ എന്ന് കൈ കൊണ്ട് കാണിച്ചു. 300 മീറ്റർ നടന്നതും ധാരാവിയുടെ അകത്തേക്ക് പ്രവേശിച്ചു. ലക്ഷക്കണിക്കിന് പേർ തിങ്ങി പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി.
ജലീൽ നേരെ ഒരു വീടിൻ്റെ മുകളിലേക്ക് ഒരു കൊച്ചു കോണിപ്പടി കയറി പോയി അവിടെയുള്ള റൂം തുറന്നു കൊടുത്തു. ഇനി എന്തെങ്കിലും വേണോ എന്ന് ആംഗ്യ ഭാഷായിൽ ചോദിച്ചു
“വെള്ളം ഫുഡ്.”
ജലീൽ താഴെ ഒരു ചെറിയ കട ചൂണ്ടി കാണിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി പോയി. സലീം റൂമിൽ കയറി വാതിലടച്ചു. കൊച്ചു റൂം ബാത്ത് റൂം ഉണ്ട്. വലിയ കാര്യം. കവർ തുറന്നു നോക്കി ഒരു ലക്ഷം രൂപയുണ്ട്. അയാൾ അവിടെ ഉള്ള കട്ടിലിൽ കിടന്നു. പണം ഒരു പ്രശ്നമാണ്. ഷെയ്‌ഖിൻ്റെ ഹവാല ശൃഖല പൊളിഞ്ഞിരിക്കുന്നു. ഇത് പോലെ ഉള്ള ലോക്കൽ പ്രവർത്തകരുടെ അടുത്ത് നിന്ന് പണം വാങ്ങേണ്ടി വരും. റിസ്ക് കൂടുതലാണ് എന്നാലും വേറെ വഴി ഇല്ല. ജലീലിനെ കുറിച്ചാലോചിച്ചപ്പോൾ അയാൾക്ക് സന്തോഷം തോന്നി. ഇനിയും ഇത് പോലെ വർഗീയ കലാപങ്ങൾ ഉണ്ടാകട്ടെ. IEM ലേക്ക് കൂടുതൽ പേരും.
നന്നായിട്ടുണ്ട് ?
Powli aayittund man ???????????
??????????????
Adutha part eppol varum bro
?????
Adutha part Pettann idane ??????adutha partn i am waiting ??????
Super ayittund bro
Anik ishtayi ?????????????
Second part ennu paranju ayachath first part thanne aanu bro
Adipoli but namuda herok kurach kudi show kodukanam?