ജീവിതമാകുന്ന നൗക 2 [red robin] 97

ജേക്കബ് സർ എക്സ് മിലിട്ടറിക്കാരൻ വലിയ സ്ട്രിക്ട ഒക്കെ ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ പുള്ളി ജോളി ടൈപ്പ് ആണ്. തലേ ദിവസം തന്നെ ഫ്ലാറ്റിലേക്ക് ഒരു കുപ്പിയുമായി എത്തി. സെക്യൂരിറ്റി വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു ഗേറ്റിൽ നിന്ന് വിളിച്ചു. വാതിൽ തുറന്നതും ജേക്കബ് അച്ചായനെ കണ്ട് ഞങ്ങൾ ഞെട്ടി. ഒരു 48-50 വയസ്സ് പ്രായം. 6.5  അടി ഉയരം. ഒത്ത ശരീരവും. ജീൻസും ടീ ഷർട്ടും പിന്നെ ഒരു  rayban കൂളിംഗ് ഗ്ലാസും.

“ഡാ പിള്ളേരേ ഞാൻ ആണ് ജേക്കബ്. നിങ്ങൾ ജേക്കബ് അച്ചായൻ എന്ന് വിളിച്ചാൽ മതി. ”

ഒരു കുപ്പി ബാഗിൽ നിന്ന് എടുത്തിട്ട് പറഞ്ഞു

” ഇനി നമക്ക് വിശദമായി പരിചയപ്പെടാം ”

കുപ്പി കണ്ടതും രാഹുൽ ഹാപ്പി.  അടി തുടങ്ങിയതും പുള്ളി നല്ല വർത്തമാനം ആണ്. പക്ഷേ ഒരു വ്യത്യാസം മിലിറ്ററിക്കാരൻ ആയിരുന്നിട്ടും സാദാരണ പോലെ മിലിറ്ററി കഥകൾ ഒന്നും തന്നെ പറഞ്ഞില്ല. പകരം എല്ലാ കൃഷി,  ഇടുക്കി വിശേഷം രാഷ്ട്രീയം ഒക്കെ ആണ് ചർച്ച.  ജീവയെ അല്ലെങ്കിൽ വിശ്വനെ എങ്ങനെ ആണ് പരിചയം എന്ന് പോലും പറഞ്ഞില്ല   പുള്ളിക്ക് ഞങ്ങളെ രണ്ടു പേരെയും ഒത്തിരി  അങ്ങ് പിടിച്ചു.

പിറ്റേ ദിവസം രാവിലെ അടക്കാനുള്ള ഫീസിൻ്റെ DD യും എടുത്ത് ജേക്കബ് അച്ചായനെയും കൂട്ടി കോളേജിൽ എത്തി. രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ മാധവൻ അങ്കിൾ  നേരെ അങ്ങോട്ട് എത്തിയിട്ടുണ്ട്. ഒന്ന് പരിചയപ്പെട്ടിട്ടു  മാറി നിന്നത് അല്ലാതെ പുള്ളി കൂടുതൽ ഒന്നും സംസാരിച്ചില്ല. ജേക്കബ് അച്ചായൻ്റെ നേരേ എതിർ സ്വാഭാവം.

അന്ന് കണ്ടതിൽ നിന്ന് സെക്ഷൻ ലഭിച്ച കുറെ കുട്ടികളും അവരുടെ parentസും ഉണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോൾ  സിറ്റി പോലീസ് കമ്മീഷണറുടെ  ഇന്നോവ കാറ് കോളേജ് പോർച്ചിൽ വന്നു. അന്നയും സിറ്റി പോലീസ് കമ്മിഷണർ ലെന പോളും കാറിൽ നിന്ന് ഇറങ്ങി. ലെന പോൾ ഒഫിഷ്യൽ വേഷത്തിൽ അല്ല സാരി ഒക്കെ ഉടുത്ത ആണ്.

അത് കണ്ട് അവിടെ ഉണ്ടായിരുന്ന പലരും  ഒന്ന് കൂടി ഞെട്ടി. അന്ന് ബെൻസ് ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണറുടെ കൂടെ. അവളെ വളക്കണം എന്ന് ആദ്യം കരുതിയ പലരുടെയും പകുതി ഗ്യാസ് പോയിക്കാണും.

“ഇവളുടെ റേഞ്ച് വേറെ ആണെല്ലോ.”

രാഹുൽ എൻ്റെ ചെവിയിൽ പറഞ്ഞു.

വെയിറ്റ് ചെയുന്ന ഞങ്ങൾക്കിടയിലൂടെ അവർ ഇരുവരും നേരെ MBA  ഡയറക്ടറുടെ റൂമിൽ കയറി. കൂടെ ഉള്ള പോലീസ്കാരൻ ഫീസ് അടക്കാൻ ആണെന്ന് തോന്നുന്നു ഓഫീസ് റൂമിലേക്കും പോയി. അധികാര  സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്നും അങ്ങനെ ആണെല്ലോ. അവർക്ക് സ്പെഷ്യൽ പ്രിവിലേജസ് കിട്ടും. അല്പ സമയത്തിനകം അവർ അവിടെ നിന്ന് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ  എൻ്റെ ഊഴം ആയി. ഡയറക്ടർ മാഡം എന്നെയും ജേക്കബ് അച്ചായനെയും പരിചയപ്പെട്ടു. പിന്നെ കുറെ റൂൾസ്‌  ഇൻടെർണൽ മാർക്കസിൻ്റെ കാര്യത്തിൽ ഒക്കെ സ്ട്രിക്ട് ആണ്, അസ്‌സൈൻമെൻ്റെ സെമിനാർസും ഒക്കെ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് പല്ലവി.  മാത്രമല്ല ഫസ്റ്റ് year ഹോസ്റ്റലിൽ നിൽക്കണം.   പുറത്തെക്കിറിങ്ങി ആ സന്തോഷ വാർത്ത പറഞ്ഞപ്പോളേക്കും രാഹുലിൻ്റെ ആവേശം ഒക്കെ പോയി.

“ഞാൻ കൊച്ചിയിലെ സൂര്യസ്തമയം പിന്നെ മണിച്ചേട്ടൻ്റെ ഫുഡ് എല്ലാം ഒന്ന് രസിച്ചു വരികയായിരുന്നു” അവൻ നെടിവീർപ്പെട്ടു.

 

“ഫസ്റ്റ് ഇയർ ഹോസ്റ്റലിൽ നിലക്ക് പിള്ളേരെ അതാകുമ്പോൾ എല്ലാവരുമായി കമ്പനി ആകാമെല്ലോ”

ജേക്കബ് ചേട്ടൻ വക ഒരു ഉപദേശം

9 Comments

  1. നന്നായിട്ടുണ്ട് ?

  2. Muhammed suhail n c

    Powli aayittund man ???????????

  3. Muhammed suhail n c

    ??????????????

    1. Muhammed suhail n c

      Adutha part eppol varum bro

  4. Muhammed suhail n c

    ?????

  5. Muhammed suhail n c

    Adutha part Pettann idane ??????adutha partn i am waiting ??????

  6. Muhammed suhail n c

    Super ayittund bro
    Anik ishtayi ?????????????

  7. Second part ennu paranju ayachath first part thanne aanu bro

  8. The supernatural

    Adipoli but namuda herok kurach kudi show kodukanam?

Comments are closed.