ജിന്നും മാലാഖയും 2 ❤ [ നൗഫു ] 4277

ഊട് വഴികളിലൂടെ സൈക്കിൾ ഓടിച്ചു പോയി കൃത്യം ഒമ്പത് മണിക്ക് റിവയുടെ വീടിന്റെയടുത്തെത്തും..അവിടെ നിന്നും തുടങ്ങും അവളുടെ പുറകെ ബസിലുള്ള വരവ്.. ക്ലാസ് കഴിഞ്ഞാൽ ബസ്സിൽ ഞാൻ എന്റെ വീട്ടിലേക്കും അവൾ അവളുടെ വീട്ടിലേക്കും തിരിച്ചും…

 

രണ്ടാളുടെയും വീട് ഒരേ റൂട്ടിൽ ആയത് കൊണ്ട് ഞങ്ങൾക്കതൊരു ഉപകാരമായിത്തീർന്നു… സ്കൂളിലെ മാഷുമാരെയും ടീച്ചർമാരെയും പേടിക്കാതെ മുന്നോട്ട് പോവാൻ അതൊരുപകാരമായി…

 

വീട്ടിലേക്കുള്ള കുറച്ചു ദൂരം റിവയുടെ പൂച്ചക്കണ്ണുകൾ എന്നുമെനിക്ക് കുളിർമയേകി, അവളുടെ ഓരോ കാലടിയും ഞാൻ പിന്തുടരുന്ന പോലെ നടക്കുവാനും..

 

ആദ്യം അവളുടെ വീട് വരുന്നത് കൊണ്ട് തന്നെ രണ്ടാളും അവിടെ ഇറങ്ങും.. ഞാനെന്നും ബസ്റ്റോപ്പിന്റെ അടുത്തുള്ള കടയിൽ നിന്നും രണ്ട് സിപ്പപ്പ് വെടിക്കും.. ഒന്നവൾക്കും മറ്റൊന്നെനിക്കും…

 

ബസ്റ്റോപ്പിൽ നിന്നും അവളുടെ വീട്ടിലേക്ക് കുറച്ചു ദൂരം ഉള്ളിലേക്ക് നടക്കാനുണ്ടായിരുന്നു..

 

ഞാൻ അവളുടെ പിറകെ മെല്ലെ എന്റെ സൈക്കിൾ ചവിട്ടി നടക്കും..

 

മൗനം എത്രയോ സുന്ദരമാണ് ചില സമയങ്ങളിൽ.. എനിക്കേറ്റവും പ്രിയപെട്ടവൾ ഒന്നും മിണ്ടാതെ എന്റെ മുന്നിൽ നടക്കുമ്പോൾ അവളുടെ കൂടെ തന്നെ ഞാനുണ്ടല്ലോന്നുള്ള സന്തോഷം മനസ്സിൽ നിറഞ്ഞു നിൽക്കും …

എന്താണിപ്പോ പറയാ…അന്ന് നമുക്ക് പ്രേത്യക ഊർജ്ജമായിരിക്കും എല്ലാത്തിനും…

 

ചില ദിവസങ്ങളിൽ ഞാൻ ഇരുപത് കിലോമീറ്ററോളം അവളുടെ വീടിനടുത്തേക്കും തിരിച്ചു എന്റെ വീട്ടിലേക്കും സൈക്കിൾ ഓടിക്കാറുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടുമോ.. ഹേയ് ഉണ്ടാവില്ല നിങ്ങളിൽ പലരും അങ്ങനെ സ്കൂളിൽ പോയവരായിരിക്കും.. പല ഇഷ്ട്ടങ്ങളും ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോയവരുമായിരിക്കും…

 

ഒരാളെ ഇഷ്ട്ടപെട്ടു തുടങ്ങിയാൽ പിന്നെ അവരെ കാണാതിരിക്കുന്ന സമയം എത്ര മാത്രം വേദനയുള്ളതാണ്.. അങ്ങനെ തന്നെയായിരുന്നു എനിക്കും..

 

പിന്നെ അവളുടെ വീടെത്തുമ്പോൾ നമ്മൾ പിരിയും.. അതും ഏകദേശം അഞ്ചു മണി കഴിയുമ്പോൾ പിന്നെ അടുത്ത ദിവസം തുടങ്ങുന്ന ഒമ്പത് മണി വരെയുള്ള സമയം അവളെ കാണാതിരിക്കുമ്പോഴുള്ള ചങ്കിടിപ്പ്.. അതൊരു വല്ലത്ത വേദനയായിരുന്നു..

 

അങ്ങനെ ദിവസങ്ങൾ പൊയ്ക്കൊണ്ടിരിക്കെ ഒരു ദിവസം പെട്ടന്ന് നല്ല മഴ പെയ്തു. മഴ കൊള്ളാതെ അടുത്തുള്ള പുളിമരച്ചോട്ടിലേക്ക് ഞങ്ങൾ കയറി നിന്നു…

 

അടുത്തെങ്ങും ആരുമില്ല..

Updated: April 20, 2021 — 6:05 am

76 Comments

  1. അബൂ ഇർഫാൻ

    പ്രിയ നൗഫു,
    ഞാൻ ആദ്യമായാണ് ഒരു കമൻറ് ഇവിടെ ഇടുന്നത്. ഒരുവർഷം മുമ്പുവരെ ഈ ഗ്രൂപ്പിൽ ഞാൻ ഇടക്കിടക്ക് വന്നു നോക്കുമായിരുന്നു. ഏതാനും ചില ചെറിയകഥകൾ, അഞ്ഞൂറിൽ താഴെ വ്യൂ, പത്തോ ഇരുപതോ ലൈക്കും. എങ്കിലും ചില ആളുകൾ അവർക്കിഷ്ടമുള്ള രീതിയിൽ കഥകൾ എഴുതിക്കൊണ്ടേയിരുന്നു. പീന്നീട് ഒരു മാസം മുമ്പ് നോക്കിയപ്പോഴാണ് ഒരുപാട് കഥകളും ഒരുപാട് ലൈക്കും കുറെ പുതിയ എഴുത്തുകാരെയും ഒക്കെ ഇവിടെ കണ്ടത്.
    പിന്നെ കഥകളുടെ വ്യൂ ഓരോ പേജിനും ഓരോന്ന് എന്ന രീതിയിൽ ആണ് കണക്കുകൂട്ടുക എന്നു തോന്നുന്നു. 20 പേജുള്ള ഒരു കഥ വായിച്ചാൽ 20 വ്യൂ രേഖപ്പെടുത്തും ചിലപ്പോൾ അറിയാതെയോ അല്ലെങ്കിൽ സംശയം തീർക്കാൻ മറ്റൊരു പേജ് കൂടി ഓപ്പൺ ചെയ്താൽ അതിലേറെ തവണ വ്യൂ കാണിക്കും. പക്ഷേ ഒരാൾക്ക് ഒരു ലൈക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.
    മാത്രമല്ല ഇഷ്ടപ്പെട്ട എല്ലാവരും ലൈക് ചെയ്യണമെന്നും ഇല്ല. അതുകൊണ്ട് ഒരു 20 പേജുള്ള കഥയ്ക്ക് 10000 വ്യൂ വരികയാണെങ്കിൽ അത് 500 പേർ കഥ വായിച്ചുവെന്നും അതിൽ 450 പേർക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും അതിൽ പകുതി (225) പേർ ലൈക്ക് ചെയ്തുവെന്നും മനസ്സിലാക്കിയാൽ മതി. പിന്നെ കമൻറുകൾ; മെയിൽ ഐഡി ചോദിക്കുന്നത് കൊണ്ട് കമൻ്റ് ചെയ്യാത്തതാണ് എന്നു കരുതിയാൽ മതി. ലൈക്കുകളും കമൻ്റുകളും അത്യാവശ്യമാണ് എന്നറിയാം എങ്കിലും ആവശ്യത്തിന് ലൈക്കില്ല ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കഥ ഒരിക്കലും നിർത്തരുത് എന്നഭ്യർത്ഥിക്കുന്നു. താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ഒരുപാട് മടിയൻമാരായ വായനക്കാരുണ്ട് എന്നറിയുക. താങ്കളുടെ കഥയെപ്പറ്റിയും പ്രസക്തിയെപ്പറ്റിയും അടുത്ത കമൻ്റിൽ എഴുതാം. നന്ദി

    1. അബൂ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു…

      ബട്ട്‌.. എന്റെ കഥകൾ മാത്രമല്ല.. ഞാൻ ഒരു ഉദാഹരണം ആയി എന്റെ കഥ വെച്ചത് ആണ്.. എഴുതുന്നവർക്ക് നമ്മുടെ പ്രോത്സാഹനം മാത്രമാണ് ആവശ്യം.. നിങ്ങൾ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ചു എന്റെ മനസിൽ അത് സന്തോഷം നൽക്കും..

      ഇനി ഇഷ്ട്ട പെട്ടില്ല എന്നും പാക പിഴകൾ പറഞ്ഞു തന്നാൽ അതും മുന്നോട്ട് ഉള്ള യാത്രയിൽ ഉപകാരപ്പെടും.

      ഇഷ്ടം ബ്രോ ❤❤❤❤

  2. ഈ പാർട്ടും അടിപൊളി ആയിരുന്നു
    ആരും എഴുതാത്ത വളരെ വ്യത്യസ്ഥമായാ കഥ ഇങ്ങള് തുടർന്ന് എഴുതൂ കൂടെ ഉണ്ടാവും
    എന്നും ഒരു നല്ല വായനക്കാരൻ ആയി ?

    ♥️♥️♥️

    1. താങ്ക്സ് സാജി ???

  3. നൗഫു ഭായ്,
    രണ്ട് ഭാഗവും കൂടി ഇന്നാണ് വായിച്ചത്, റിവാനായെ കേന്ദ്ര കഥാപാത്രം ആക്കി എഴുതിയത് മനോഹരമായിരിക്കുന്നു. മുൻപ് എഴുതിയ കഥകളിൽ നിന്ന് മട്ടും, ഭാവവും ഒക്കെ മാറിയിരിക്കുന്നു, അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു…
    ഓഫ് ടോപ്പിക്ക് :
    പഴയപോലെ എല്ലാ കഥകളിലും സാന്നിധ്യം അറിയിക്കാൻ കഴിയാത്തതിൽ പരിഭവിക്കരുത്, ഒരു ജോലി കിട്ടി അവിടെയും തിരക്കാണ്, എന്റെ ഒഴിവ് സമയങ്ങളിൽ ഞാൻ വായിച്ച് അഭിപ്രായം അറിയിക്കാം…
    സ്നേഹപൂർവ്വം…

    1. താങ്ക്യൂ ജ്വാല ഞാൻ വന്ന അന്ന് മുതൽ, ഉപദേശം നൽകുകയും നല്ല ഒരു വഴികാട്ടി ആയി നടത്തി തരികയും ചെയ്തിട്ടുണ്ട്… അന്നും ഇന്നും എന്നും ഇഷ്ട്ടം ❤❤❤

  4. നല്ല കഥ. ഒരുപാട് ഇഷ്ടപ്പെട്ടു

    1. താങ്ക്യൂ ???

  5. പ്രണയരാജ

    Muthee subhavam colour aayittunde

    1. താങ്ക്സ് രാജാവേ ???

  6. ഇ കഥ അടിപൊളി മജ്ജ്ജപ്പാ മജപ്പാ ??? അടുത്ത പാർട്ട്‌ എന്ന

  7. ഇ കഥ അടിപൊളി മജ്ജ്ജപ്പാ മജപ്പാ ???

    1. താങ്ക്യൂ ???

  8. എന്റെ പൊന്നു ഭായ് നിങ്ങൾ ഇങ്ങനെ ഒന്നും പറയലെ നിങ്ങൾ പൊളിച്ച എഴുത്ത്കാരൻ ആണ് സത്യം പറയാലോ ഞാൻ കഥകൾ. കോം കേറി ആകെ തപ്പുന്നത് നിങ്ങളുടെ കഥ മാത്രമേ ഉള്ളൂ അപരാജിതൻ വായിച് എത്തിയതാണ് കഥകൾ. കോം മിൽ പിന്നെ ഞാൻ ഇവിടെ രസിച്ചു വായിക്കുന്നത് ഭായിയുടെ കഥകൾ മാത്രം ആണ് നിങ്ങൾക്ക് ദൈവം തന്ന കാലയാണ് ഇ എഴുത് അത് സന്തോഷത്തോടെ എഴുതുക ഞങ്ങളെ പോലെ ഉള്ള ആൾകാർ നിങ്ങളുട ഇ കഴിവുകളിൽ അസൂയ പെടന്നേ വിധിച്ചിട്ടുള്ളു u all സോ സ്പെഷ്യൽ ഫോർ god that തിങ് ഡോണ്ട് ബി upset താങ്കളുടെ കഥകൾ എല്ലാം സൂപ്പർ ആണ് ഇനിയും എഴുത് നിർത്താൻ ആണ് ഭാവം എങ്കിൽ ഭായി ടെ കഥ വായിക്കുന്ന ഞങ്ങൾക്ക് ഭായി ഒര് വിലയും കണക്കാക്കിട്ടില്ല എന്ന് ഞങ്ങൾക്ക് തോന്നും. ഭായി നിങ്ങൾ പുലി ആണ്

    1. ???

      ഇജ്ജ് എന്നെ ഇങ്ങനെ പൊന്തിക്കല്ലേ പഹയാ ???

      എന്റെ കഥകൾ മാത്രമല്ല പല കഥകളും സപ്പോർട്ട് കുറവാണ് എന്നാണ് ഞാൻ പറഞ്ഞു വന്നത്.. അതിൽ എന്റെ കാര്യം കാണിച്ചു എന്ന് മാത്രം…

      ഇഷ്ടം ❤❤❤

    1. താങ്ക്യൂ ???

  9. നൗഫ മോനെ നിനക്കു സപ്പോർട്ട് ഇല്ലന്ന് ആരാ പറഞ്ഞേ. പിന്നെന്തിനാ മുത്തേ നമ്മൾ ഇവിടെ ജീവിച്ചു ഇരിക്കുന്നെ

    1. എടാ എനിക്ക് സപ്പോർട്ട് ആവശ്യത്തിൽ കൂടുതൽ കിട്ടുന്നുണ്ടാവും ???

      എനിക്ക് മാത്രം വേണ്ടി പറഞ്ഞത് അല്ലാട്ടോ

      ഇഷ്ട്ടം ❤❤

Comments are closed.