ജാനകി.9 [Ibrahim] 266

അപ്പോൾ അവൻ ചേച്ചിയെ തന്നെ നോക്കുന്നുണ്ട്..

ഹെലോ എന്ന് ഏട്ടൻ വിളിച്ചപ്പോൾ ഞാൻ രാജീവ്‌ എന്നും പറഞ്ഞു കൊണ്ട് കൈ പിടിച്ചു കുലുക്കി. എന്നാ ഞങ്ങൾ ഇറങ്ങട്ടെ അതിനു മുമ്പ് നമുക്കൊരു സെൽഫി എടുക്കാമെന്ന് പറഞ്ഞു കൊണ്ട് ഏട്ടൻ ഫോൺ എടുത്തു. ഞാൻ ഏട്ടനോട് ചിരിച്ചു കൊണ്ട് ചേർന്നു നിന്നപ്പോൾ ശ്രീയേച്ചിയുടെയും രാജീവിന്റെയും മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു കെട്ടി ഇരുന്നു…

എന്ന ശരി ഞങ്ങൾ ഇറങ്ങട്ടെ എന്നും പറഞ്ഞു കൊണ്ട് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ഫോട്ടോഗ്രാഫർ ചേട്ടാ ഒരു മിനിറ്റ് എന്നും പറഞ്ഞു കൊണ്ട് വന്നത്…

അവരുടെ ക്യാമറയിൽ ഞങ്ങളുടെ കുറെ ഫോട്ടോസ് ഉണ്ടായിരുന്നു..

ഏട്ടന് വേണ്ടി പേരക്ക പറിക്കാൻ നോക്കുന്നത്. ഏട്ടൻ എന്റെ കവിളിൽ കടിക്കുന്നത് രണ്ടാളും തമ്മിൽ നോക്കുന്നത്..

അനുവാദം ചോദിക്കാതെ എടുത്തതിന് സോറി ട്ടോ. ചെക്കന്റെയും പെണ്ണിന്റെയും കുറച്ചു ഫോട്ടോസ് എടുക്കാൻ വന്നതായിരുന്നു അപ്പോഴാണ് നിങ്ങളെ കണ്ടത് .

അത്രയും പെർഫെക്ട് കപ്പിൾസ് ആയതു കൊണ്ടാണ് എന്റെ ക്യാമറ അതൊക്കെ ഒപ്പി എടുത്തത്….

 

താങ്ക്സ് ബ്രോ എന്നുo പറഞ്ഞു കൊണ്ട് ഏട്ടൻ അവനെ കെട്ടിപ്പിടിച്ചു പിന്നെ അവരുടെ കാർഡ് വാങ്ങി പോന്നു. സ്റ്റുഡിയോയിൽ വരാമെന്നു പറഞ്ഞു…

………

പോയ അവൾ എന്തിനാ തിരിച്ചു വന്നത്. എന്റെ അനിയത്തി ആണെന്ന് പറയാനോ. അതൊന്നും പറയാതെയാണ് കല്യാണം ഉറപ്പിച്ചത്. അല്ലെങ്കിൽ തന്നെ രാജീവിന് എന്നോട് ഒരു അകലം ഉണ്ട്. അവൻ വന്നപ്പോൾ തൊട്ട് ആരെയോ നോക്കുന്നത് പോലെ എനിക്ക് തോന്നി. ആരെ ആണെന്ന് നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി അത് ജാനകിയെ ആണ്. സ്വന്തം പെണ്ണ് അടുത്തുണ്ടായിട്ട് വേറെ ഒരു പെണ്ണിനെ വായ് നോക്കുന്ന ഇവൻ കല്യാണം കഴിഞാലും ഇങ്ങനെ ഒക്കേ ആവില്ലേ…

ഇവൾക്ക് സ്വന്തമായി ഒരു കേട്യോൻ ഉള്ളപ്പോൾ ഒറ്റക്ക് നടക്കുന്നത് എന്തിനാ ദേഷ്യം ആണ് വന്നത്. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ അവനെ കെട്ടി എടുത്തു.

 

സമാധാനം തോന്നിയെങ്കിലും അവരുടെ റൊമാൻസ് കണ്ടപ്പോൾ ആ തെണ്ടി വരേണ്ടായിരുന്നു എന്ന് തോന്നിപ്പോയി..

അതൊക്കെ നോക്കി നിൽക്കുന്ന ഒരു കാലൻ എന്റെ കൂടെയും മിക്കവാറും ഇവന്റെ കാലൻ ഞാൻ തന്നെയാവും..

അതാരാ കസിൻ ആണോ എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ആ എന്ന് അലസമായി മൂളിയിരുന്നു..

അപ്പോഴാണ് അവന്റെ ഒരു പരിചയപ്പെടാൻ വരവ്. അത് കണ്ടപ്പോൾ തന്നെ പകുതി ജീവൻ പോയി..
ഞാൻ പേടിച്ച പോലെ തന്നെ സംഭവിച്ചു ആരാ എന്ന് ചോദിച്ചു. കസിൻ ആണെന്ന് ഒരിക്കൽ പറഞ്ഞതല്ലേ എന്ന് ചോദിക്കാമായിരുന്നു..

19 Comments

  1. നിധീഷ്

    ♥♥♥♥♥♥

  2. ?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്‌

  3. Nannayittund. Wtg 4 nxt part ❤❤

  4. Superb man.

    Continue..

    Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..

    ♥️✊

  5. Super

  6. തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️

    1. ഇബ്രാഹിം

      ??

  7. നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം

    1. ഇബ്രാഹിം

      മാക്സിമം ശ്രമിക്കാം

  8. ❤❤❤❤❤❤

  9. ????

  10. തൃശ്ശൂർക്കാരൻ ?

    ?????

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  11. ?????????????????

  12. Pavam sreeja. Tholvilal ettuvangan iniyum time bhakki

  13. Nannaaayittunde bro ♥️♥️

  14. ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..

    Katha കൊള്ളാം ??

    1. ഇബ്രാഹിം

      വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???

Comments are closed.