ജാനകി.9 [Ibrahim] 266

ചെറുക്കനും കൂട്ടരും വന്നപ്പോൾ ചെറിയമ്മ എന്നെ പരിചയപ്പെടുത്തിയതൊന്നുമില്ല ഞാൻ അതൊട്ട് ആഗ്രഹിച്ചിട്ടുമില്ല.

ചെക്കൻ ആണെങ്കിൽ എന്നെ ഒരേ നോട്ടം ആണ് പുറകിൽ ഉള്ള ആരെയോ ആണെന്ന് വിചാരിച്ചു ഞാൻ പക്ഷെ അല്ലെന്ന് പിന്നെ മനസിലായി ഇനി ഞാൻ കല്യാണം കഴിയാത്ത പെണ്ണാണെന്ന് വിചാരിച്ചോ എന്തോ..

 

താലി ചെറിയ മാലയിൽ കോർത്തിട്ടതുകൊണ്ട്

അത് മറ്റേ മാലയുടെ അടിയിൽ ആയിപ്പോയിട്ടാണ് അല്ലെങ്കിൽ ഞാൻ ഒരു ഭാര്യയാണെന്ന് അവന് കാണിച്ചു കൊടുത്തേനെ….

 

അല്ല ജാനകി ഇതുവരെ വന്നില്ലേ ഭർത്താവ്..

ചെറിയമ്മയും കേട്ടിരുന്നു അത്.

ഹും ഇവളെ കെട്ടി ഒരുക്കി പാടത്തു നിർത്തിയ കോലം പോലെ ഇങ്ങോട്ടയക്കാൻ മാത്രമേ അവനറിയൂ. ഇവളെ കൂടെ കൊണ്ട് നടക്കാനൊന്നും അവനെ കിട്ടില്ല…

അത് കേട്ടപ്പോൾ എല്ലാവരും ചിരിച്ചു എന്റെ കണ്ണുകൾ നിറഞ്ഞു വന്നു വരില്ലെങ്കിൽ പറഞ്ഞാൽ മതിയായിരുന്നു ഞാൻ അങ്ങനെ എല്ലാവരോടും പറഞ്ഞേനെയല്ലോ…

ഫോൺ എടുത്തു ഏട്ടന്റെ നമ്പറിലേക്ക് വിളിക്കുമ്പോൾ തൊട്ടടുത്തു നിന്നു തന്നെ ബെല്ലടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ എന്റെ അടുത്തെത്തിയിരുന്നു..

എന്നെ കണ്ടപ്പോൾ നിന്നെ നോക്കി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. ഫോണിൽ വിളിക്കാൻ തുടങ്ങുക ആയിരുന്നു. അത് പറയുമ്പോൾ ഏട്ടൻ എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു…

അനുവാണ് അടുത്ത് വന്നു മുരടനക്കി എന്താ മാഷേ വൈഫിനെ വീട്ടിൽ നിന്ന് കാണാറില്ലേ എന്ന് ചോദിച്ചത് അപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്…

 

നേരത്തെ എത്താനും അവളുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാനും ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ കുറച്ചു തിരക്കിലായിപ്പോയി…

രാത്രി ഒരു മീറ്റിംഗ്. പിന്നെ പുലർച്ചെ മറ്റൊന്ന്. ദുബായ് ൽ തുടങ്ങാൻ പോകുന്ന പുതിയ പ്രൊജക്റ്റ്‌ ന്റെതായിരുന്നു..

വീട്ടിൽ പോയാൽ സമയത്തിന് അതൊന്നും അറ്റൻഡ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല എന്റെ ജാനി വിടില്ല..

അവിടെ എത്തി കഴിഞ്ഞപ്പോൾ അവളെ തിരയുകയായിരുന്നു ഞാൻ.

എവിടെ നോക്കിയാലും പെൺപട തന്നെ…

അതെന്താ ഇവർ ആണുങ്ങളെ ഒന്നും ഫങ്ക്ഷന് വിളിച്ചില്ലേ എന്നോർത്തു ഞാൻ……

അവളെ വിളിക്കാൻ ഫോണെടുത്ത സമയത്തു തന്നെയാണ് അവളെന്നെ വിളിച്ചത്. ഹോ എന്നെ കണ്ടപ്പോളുള്ള അവളുടെ മുഖം..

അവൾ അത്രയും ആഗ്രഹിച്ചിരിക്കും എന്റെ കൂടെ ഇവിടെ നടക്കാൻ..

മൊത്തത്തിൽ പെണ്ണിന് നല്ല മാറ്റം അമ്മ ചോദിച്ചിരുന്നു ഒന്ന് മാറ്റി എടുക്കട്ടേ എന്ന് പക്ഷെ ഇത്രയും മാറ്റം പ്രദീക്ഷിച്ചില്ല…

അവിടെ ഞാൻ പരിചപെടാൻ വല്ല പാമ്പോ പഴുതാരയോ കാണുകയുള്ളൂ.

അവളെയും കൊണ്ട് എത്രയും പെട്ടെന്ന് അവിടെ നിന്ന് മുങ്ങാൻ ആഗ്രഹിച്ച എന്നെ അടുത്ത വീട്ടിൽ ഉള്ള പശുവിനെ വരെ പരിചയപ്പെടുത്തികൊടുത്തു. അവളെ പറഞ്ഞിട്ട് കാര്യമില്ല. അന്ന് വന്നപ്പോൾ ഞങ്ങൾ പുറത്തു തന്നെ ഇറങ്ങിയില്ലലോ….

19 Comments

  1. നിധീഷ്

    ♥♥♥♥♥♥

  2. ?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്‌

  3. Nannayittund. Wtg 4 nxt part ❤❤

  4. Superb man.

    Continue..

    Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..

    ♥️✊

  5. Super

  6. തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️

    1. ഇബ്രാഹിം

      ??

  7. നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം

    1. ഇബ്രാഹിം

      മാക്സിമം ശ്രമിക്കാം

  8. ❤❤❤❤❤❤

  9. ????

  10. തൃശ്ശൂർക്കാരൻ ?

    ?????

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  11. ?????????????????

  12. Pavam sreeja. Tholvilal ettuvangan iniyum time bhakki

  13. Nannaaayittunde bro ♥️♥️

  14. ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..

    Katha കൊള്ളാം ??

    1. ഇബ്രാഹിം

      വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???

Comments are closed.