ജാനകി.9 [Ibrahim] 266

 

ആ റൂം അതിന് മുമ്പ് ആരുടേതായിരുന്നു എന്നറിയാമോ ഈ എന്റെ അന്നു നിങ്ങൾ പടി അടച്ചു പിണ്ഡം വെക്കുന്നത് പോലെ ഒരാളെ മാറ്റിയില്ലേ അതാരായിരുന്നു എന്നറിയാമോ ഈ ഞാൻ എത്ര പേടിച്ചാണ് ഞാൻ അവിടെ കഴിഞ്ഞതെന്നറിയാമോ അറിയില്ലല്ലോ അതുകൊണ്ടു പൊന്നു മോൾ ബാക്കി ഉള്ള ജീവിതവും ഈ വീട്ടിൽ ഉള്ള മറ്റേതെങ്കിലും മുറിയിൽ കിടന്നാൽ മതി ട്ടോ..

നീയിവിടെ ഇവളൊട് സംസാരിച്ചു കൊണ്ട് നിൽക്കുകയാണോ വാ അവിടെ എല്ലാവരും നിന്നെ തിരക്കുന്നുണ്ട്…

 

അമ്മേ ഇതൊക്കെ കുറച്ച് ഓവറല്ലേ എല്ലാവരും ചോദിക്കുന്നു നിശ്ചയം അല്ലെ കല്യാണം അല്ലല്ലോ എന്ന്. ജാനകി ഒക്കെ കണ്ടില്ലേ എത്ര സിമ്പിൾ ആണ് അസൂയ തോന്നുന്നു എനിക്ക്..

 

എടീ പൊട്ടി ഇതൊക്കെ കണ്ടിട്ട് വേണം നിന്നെ കെട്ടാൻ പോകുന്നവന്റെ വീട്ടുകാർ മൂക്കും കുത്തി വീഴാൻ അല്ലെങ്കിൽ തന്നെ അവനൊരു ഉൾവലിവുണ്ട്. പൈസ ഉള്ളവരാണ് അതുകൊണ്ട് തന്നെ ഇതിലൊക്കെ വീഴും. നിശ്ചയത്തിന് തന്നെ ഇത്രയും പൊന്നിട്ട് വരുന്നവൾ കല്യാണത്തിന് അതിൽ കൂടുതൽ ഇടുമെന്നു ചിന്തിക്കണം

അമ്മേ

ഹാ ഇനിയും എന്താ

അവൾ ആ മുറി എനിക്ക് തരൂല

അതവൾ പറഞ്ഞോ

മ്മ് പറഞ്ഞു

എന്ന വേണ്ട…..
അവളുടെ അച്ഛൻ വാങ്ങി തന്ന വീടായത് കൊണ്ടല്ലേ അവള് ഇങ്ങനെ അഹങ്കാരം കാണിക്കുന്നത്

നാളെ തന്നെ ഞാൻ ഇത് വിൽക്കാനുള്ള പരിപാടി നോക്കും നിശ്ചയത്തിന് മുമ്പ് അതിനു നിൽക്കാഞ്ഞത് അവരൊക്കെ ഈ വീടൊന്നു കണ്ടോട്ടെ വിചാരിച്ചു ഞാൻ.

വീട് വിറ്റിട്ട് നമ്മൾ എവിടെ പോകും..

അതൊക്കെ ഉണ്ട് ചെറിയൊരു വീട് വാങ്ങണം രണ്ടു മുറികൾ മാത്രമുള്ള…

അപ്പോൾ അവൾ എവിടെ പോയി അധികാരം കാണിക്കും എനിക്കും നിനക്കും മാത്രം മുറികൾ പിന്നെ ചെറിയ ഒരു അടുക്കളയും കോലായും ഒരു ബാത്രൂംമും മാത്രം അതാകുമ്പോൾ വൃത്തി ആക്കാനും എളുപ്പമാണ്. ഇത്രയും വലിയ വീടൊക്കെ വൃത്തി ആക്കി എടുക്കാനുള്ള ബുദ്ധിമുട്ട് അറിഞ്ഞത് തന്നെ അവള് പോയപ്പോളാണ് ഇനി അവളെ നമ്മുടെ വീട്ടില് കയറ്റുക പോലുമില്ല അതുകൊണ്ട് ചെറിയ വീട് മതി.. ബാക്കി പൈസ കൊണ്ട് നിന്റെ ദേഹത്ത് നിറയെ പൊന്നിട്ട് മൂടിയിട്ട് അമ്മ നിന്നെ അവന്റെ വീട്ടിലേക്കയക്കും..

അത് പറഞ്ഞപ്പോൾ എന്റെ മോളുടെ എല്ലാ മൂഡോഫും മാറി അവൾ തെളിഞ്ഞ മുഖത്തോടെ ചിരിച്ചു.

 

എല്ലാവർക്കും ഒരേ ഒരു ചോദ്യം മാത്രം ഹസ്ബൻഡ് എവിടെ എന്ന്..

ഇപ്പോൾ വരുമെന്ന് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു..

19 Comments

  1. നിധീഷ്

    ♥♥♥♥♥♥

  2. ?????? ജാനകിയും കെട്ടിയോനും ചെറിയമ്മേടെ കൈയിലുള്ള ജാനകിയുടെ വീട് സ്വന്തമാക്കാൻ ചാൻസുണ്ടല്ലോ ????.. എന്നാ അടുത്ത പാർട്ട്‌

  3. Nannayittund. Wtg 4 nxt part ❤❤

  4. Superb man.

    Continue..

    Jani um ettanum thammilulla korach romance dialogues um moments koodi ezhuth apol polikkum mwuthey..

    ♥️✊

  5. Super

  6. തിരിച്ചടികൾ ഏറ്റുവാങ്ങാൻ അമ്മയുടെയും മകളുടെയും ജീവിതം ഇനിയും ബാക്കി ??❤️

    1. ഇബ്രാഹിം

      ??

  7. നല്ല കഥയാണ്. ആരാണ് ഡയലോഗ് പറയുന്നത് എന്നു മനസ്സിലാക്കാൻ ഒരു സംശയം ഉണ്ടാകുന്നു. അതൊന്നു clear ചെയ്യണം

    1. ഇബ്രാഹിം

      മാക്സിമം ശ്രമിക്കാം

  8. ❤❤❤❤❤❤

  9. ????

  10. തൃശ്ശൂർക്കാരൻ ?

    ?????

    1. ഇബ്രാഹിം

      ♥️♥️♥️♥️♥️

  11. ?????????????????

  12. Pavam sreeja. Tholvilal ettuvangan iniyum time bhakki

  13. Nannaaayittunde bro ♥️♥️

  14. ഇവിടെയും രാജീവ്… ഈ പേര് ഇത്ര popular എങ്ങനെ ആയി.. ഞാന്‍ പേര് മാറ്റേണ്ടി വരുമെന്ന് തോന്നുന്നു..

    Katha കൊള്ളാം ??

    1. ഇബ്രാഹിം

      വേണ്ട മാറ്റേണ്ട കഥ എഴുതുന്നവർക്കെങ്കിലും ഈ പേര് കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെന്നെ ???

Comments are closed.