ചൂടായിട്ട് എന്തെങ്കിലും അകത്തേക്ക് ചെന്നില്ലെങ്കിൽ തണുത്തു ഞാൻ മരിച്ചു പോകുമെന്നും പറഞ്ഞു കൊണ്ട് അവളെന്നെയും കൂട്ടി താഴെക്ക് പോയി…
അടുക്കളയിൽ എത്തിയപ്പോൾ ജാനകി മാത്രമേ ഉള്ളായിരുന്നു. എടീ ജാനകി ചായ എടുക്ക് നല്ല തണുപ്പ്.
തണുപ്പോ
ആ നിന്നെപ്പോലെ അല്ല ഞാൻ രാവിലെ എണീറ്റു കുളിച്ചതാ.
ആഹാ രാവിലെ തന്നെ കുളിച്ചോ എന്ന് ചോദിചാണ് ആ അമ്മ വന്നത്.
ആ അമ്മേ വീട്ടിലും ഞാൻ നേരത്തെ കുളിക്കുo.
എപ്പോൾ എന്ന പോലെ അമ്മ എന്നെ നോക്കുന്നുണ്ട് അടക്കാൻ പാട് പെടുന്ന പോലെ ഉള്ള ഒരു ചിരിയും കേട്ടു. ഭാഗ്യത്തിന് ഞാൻ മാത്രമേ കെട്ടിട്ടുള്ളു.
ജാനി മോളും അതേ പുലർച്ചെ എഴുന്നേറ്റു കുളിക്കും അതാണ് പെൺകുട്ടികൾ. എത്ര പുരോഗമന വാദം പറഞ്ഞാലും കുളിച്ചു അടുക്കളയിൽ കയറുന്ന പെൺകുട്ടികൾക്ക് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്..
ഓ എനിക്കാ ഐശ്വര്യം വേണ്ട എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഭക്ഷണം എല്ലാവരും കഴിച്ചു കഴിഞ്ഞത് കൊണ്ട് തന്നെ അടുക്കളയിൽ ഇട്ട ടേബിളിൽ ഇരുന്നു കഴിക്കേണ്ടി വന്നു. ദോശയും സാമ്പാറും ആയിരുന്നു. അമ്മ നല്ല കഴിപ്പാണ് എനിക്കാണേൽ ചിക്കനോ ബീഫോ ഇല്ലാതെ കഴിക്കാൻ വലിയ പാടാണ്.
രാത്രി ഉള്ള ബിരിയാണി ചൂടാക്കിയത് മതിയായിരുന്നു എനിക്ക് പക്ഷെ അത് പറഞ്ഞാൽ നാണക്കേടാണെന്ന് തോന്നിയത് കൊണ്ട് ചോദിച്ചില്ല.
ഉച്ചക്കും രാത്രിയുമൊക്കെ പച്ചക്കറി തന്നെ ആയിരുന്നു വീട്ടിൽ ആയിരുന്നേൽ പുറത്തു നിന്നെന്തെങ്കിലും വാങ്ങിക്കായിരുന്നു എന്ന് വിചാരിച്ചു ഞാൻ.
ജാനകിയോടുള്ള സ്നേഹം ആണ് എനിക്ക് അതിശയം ആയി തോന്നിയത് ഇടയ്ക്കിടെ കഴിക്കാൻ പറയുന്നതും എനിക്കാണേൽ അതൊക്കെ കണ്ടിട്ട് ദേഷ്യം ആണ് വരുന്നത്. അമ്മ എന്നെ നോക്കും അതൊക്കെ കാണുമ്പോൾ.
രാത്രി മന്തി വാങ്ങി അത് തന്നെ വലിയൊരു സമാധാനം. അമ്മക്ക് അത് അത്രക്ക് അങ്ങ് പിടിക്കില്ല. അതുകൊണ്ട് വാങ്ങാറില്ല…
ജാനകി ക്ക് അൽഫാമും ഒക്കെ ഇട്ട് കൊടുക്കുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം വരികയാണ്. അവൾ കൂടുതൽ ഇറച്ചി ഉള്ളത് കഴിക്കില്ല പറഞ്ഞു കാലിന്റെ ഭാഗം അവൾക്ക് കൊടുത്തു. എനിക്കും അത് തന്നെയാ ഇഷ്ടമെന്ന് പറയാൻ പറ്റില്ലല്ലോ കിട്ടിയത് കഴിച്ച് എണീറ്റു. അമ്മ നുള്ളി പെറുക്കി ഇരിക്കുക ആയിരുന്നു.
പിന്നെ ആ നീലി എന്ന് പറഞ്ഞ അസുര വിത്തിന്റെയും അനി എന്ന് പറഞ്ഞ കാട്ടാളന്റെയും കയ്യിട്ട് വാരലും അടി കൂടലും ഇടക്ക് ജാനകിയും അവളുടെ കെട്യോനും അതിൽ നിന്ന് വേറെ വാരി എടുക്കലും ഹോ രാവിലെ തന്നെ അങ്ങ് രക്ഷപെട്ടു പോയാൽ മതിയായിരുന്നു എന്ന് തോന്നി.രാവിലെ നല്ല സുഖം ഉണ്ടായിരുന്നു ആരും ഇല്ലാത്ത കൊണ്ട് പിന്നെ ജാനകി ഓടി നടന്നു പണി എടുക്കുന്നത് കാണാൻ ഒരു മനസുഖം അതുകൊണ്ട് നാളെ പോയാൽ പോരെ എന്ന് ചോദിച്ചപ്പോൾ ആയിക്കോട്ടെ എന്ന് വിചാരിച്ചു അതിത്ര പാര ആകുമെന്ന് കരുതിയില്ല.
നന്നായി ഭക്ഷണം കഴിക്കാൻ തന്നെ കഴിഞ്ഞില്ല പിടിയും വലിയും കാരണം.
അമ്മയോട് ഞാൻ പറഞ്ഞു ഇനി എത്ര സ്നേഹം കണിച്ചാലും ഞാനിവിടെ നിൽക്കില്ലെന്ന് അമ്മയോട് തീർത്തു പറഞ്ഞു.
രാത്രി ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല മനസ്സിൽ ആകെ എന്തൊക്കെയോ കുന്നു കൂടി കിടക്കുന്നു…..
?????
അടിപൊളി♥️♥️
♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ❤️✨
Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam
?
Superb. ❤❤❤
?
Superb…♥️
Ee part kalakki bro
പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട് പോന്നോട്ടെ. പേജ് കുറക്കല്ലേ ?
സ്നേഹം മാത്രം
??
Adipoli pani kodukanam chertuhakanda valuthakiko ??
Kadhayum adipoli aayittund waiting for next part ❤️❤️
?? ആയിക്കോട്ടെ
Adipoli??
???
Adipoli oru madhura prathikaara part???
Yah?
Kalakki…
??
ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…
???
Super
?