അമ്മ ബിരിയാണി ഉണ്ടാക്കി ഞാൻ ചിക്കൻ പൊരിച്ചു പിന്നെ കുറച്ചു ബീഫ് ഉണ്ടാക്കി..
ആദി ഏട്ടൻ വന്നപ്പോൾ അവരെ ആണ് കാണുന്നത്. ജാനി ഇവർക്ക് നീ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കി കൊടുത്തില്ലേ എന്നാണ് ആദ്യം തന്നെ ചോദിച്ചത്..
എല്ലാർക്കും ഓറഞ്ച് ആണോ ഇഷ്ടം അവിടെ വന്നതിന് ശേഷം ഇതൊരു ഓറഞ്ച് കട ആയിരുന്നു അത്രയും ഓറഞ്ച് ആണ് ആദി കൊണ്ട് വന്നത് എന്നിട്ട് അവൻ തന്നെ ഭാര്യക്ക് ഉണ്ടാക്കി കൊടുക്കും..
എല്ലാം കേട്ട് കൊണ്ട് വെള്ളം ഇറക്കുന്നുണ്ട് രണ്ടും കൂടി.
ജാനി തുടങ്ങിയിട്ടേ ഉള്ളൂ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു അവർക്കുള്ള റൂം ഞാൻ വിരിച്ചിട്ടു. മുകളിലുള്ള മുറി ആയിരുന്നു കൊടുത്തത് രണ്ടാളും ഒരു റൂമിൽ കിടന്നോളും എന്ന് പറഞ്ഞു. എന്നാലല്ലേ കുറ്റവും കുറവും പറഞ്ഞിരിക്കാൻ കഴിയൂ രണ്ടിനും കൂടി..
അവർ റൂമിലേക്ക് പോകുമ്പോൾ ഞാൻ കണ്ടു എന്റെ റൂമിലേക്ക് എത്തി നോക്കുന്നത് ഞാൻ കാണെ നോക്കിയാൽ എനിക്ക് അഹങ്കാരം വന്നാലോ വിചാരിച്ചാവും അവർ പെട്ടെന്ന് തന്നെ അവർക്കായി കൊടുത്ത റൂമിലേക്ക് പോയി…
…..,
ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇങ്ങോട്ട് വന്ന് ഇവിടെ നിന്ന് ഒന്നും ഇവിടെ ഉള്ളവരെ ക്ഷണിക്കേണ്ട എന്ന് ഇപ്പോൾ എന്തായി എല്ലാവരുടെയും മുന്നിൽ നാണം കേട്ടപ്പോൾ അമ്മക്ക് സമാധാനം ആയല്ലോ..
അതിപ്പോ ഞാനറിഞ്ഞോ അവൾ ഇങ്ങനെ ഒക്കെ പ്രതികാരം ചെയ്യുമെന്ന് മുഖമടക്കി ഒരെണ്ണം കൊടുത്താൽ പോലും ഒന്നും മിണ്ടാതെ കണ്ണും ഒലിപ്പിച്ചു പോകുന്നവരാ ഇപ്പോൾ കണ്ടില്ലേ…
മ്മ് അവൾ അത് അവളുടെ കെട്യോനോടും പറഞ്ഞിട്ടുണ്ട് അമ്മ ശ്രദ്ധിച്ചോ അടുക്കളയിൽ പോലും അവൾ നമ്മെ കൊച്ചാക്കി.
മ്മ് അവൾക്കിട്ട് നല്ലൊരു പണി കൊടുക്കണം
മ്മ് പണി കൊടുക്കാൻ പോയിട്ട് തിരിച്ചു പണി കിട്ടാതെ നോക്കിക്കോ അമ്മ എന്തായാലും കിടന്നുറങ്ങാൻ നോക്ക് നമുക്ക് രാവിലെ തന്നെ ഇവിടെന്നു രക്ഷപെട്ടു പോണം.
എങ്ങനെ രാവിലെയോ അതിന് നീ ഉണരാൻ തന്നെ ഉച്ച ആവില്ലേ..
അതൊന്നുമില്ല അമ്മ നോക്കിക്കോ ഞാൻ രാവിലെ തന്നെ എഴുന്നേൽക്കുമെന്നും പറഞ്ഞു കൊണ്ട് രണ്ടും മൂടിപ്പുതച്ചുറങ്ങാൻ തുടങ്ങി.
ഞാൻ എഴുന്നേൽക്കുമ്പോൾ തന്നെ മണി ഒൻപതായി. ശ്രീജയെ കുലുക്കി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല അവസാനം ഇത് സ്വന്തം വീടല്ല എന്നൊക്കെ പറഞ്ഞു അവൾക്ക് ഏകദേശം രൂപം കൊടുത്തപ്പോൾ പെണ്ണ് ചാടി എണീറ്റു. എല്ലാവരുടെയും മുന്നിൽ കുറച്ചു നല്ലവൾ ആവണം എന്നവൾക്ക് ചെറിയ ആഗ്രഹം ഉള്ളതുപോലെ തോന്നി. അതുകൊണ്ട് തന്നെയാവും ഈ തണുപ്പിലും അവൾ കുളിച്ചത്.
ഹമ്മേ ഇത്രയും നേരത്തെ ഒന്നും കുളിക്കാൻ എനിക്ക് പറ്റില്ലമ്മേ അതിനി ആരെ കാണിക്കാൻ ആണെങ്കിലും സോപ്പിടാൻ ആണെങ്കിലും ഹൂ എന്തൊരു തണുപ്പ്.
അത് സാരമില്ല അവരൊക്കെ നിന്നെപ്പറ്റി എന്താ വിചാരിക്കുക.
അതുകൊണ്ടല്ലേ ഞാൻ ഇന്നൊരു ദിവസം എങ്കിലും ഒന്ന് കുളിച്ചേക്കാൻ ഞാൻ പറഞ്ഞത്..
ഓ ആരെയും ബോധിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യാനൊന്നും എനിക്ക് പറ്റില്ല ട്ടോ അമ്മേ ഇതിപ്പോ ഞാൻ കുളിച്ചത് രണ്ടു ദിവസം ആയല്ലോ കുളിച്ചിട്ട് വിചാരിച്ചാണ് ഇത്രയും വലിയ വീടാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ലമ്മേ ഹീറ്റർ ഒന്നുമില്ല..
?????
അടിപൊളി♥️♥️
♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ❤️✨
Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam
?
Superb. ❤❤❤
?
Superb…♥️
Ee part kalakki bro
പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട് പോന്നോട്ടെ. പേജ് കുറക്കല്ലേ ?
സ്നേഹം മാത്രം
??
Adipoli pani kodukanam chertuhakanda valuthakiko ??
Kadhayum adipoli aayittund waiting for next part ❤️❤️
?? ആയിക്കോട്ടെ
Adipoli??
???
Adipoli oru madhura prathikaara part???
Yah?
Kalakki…
??
ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…
???
Super
?