ശോ അത് ശരിയാ ഏട്ടത്തി ഇനി പോകുമ്പോൾ അവളുടെ ചെരിപ്പ് ഇട്ടാൽ മതി അതാകുമ്പോൾ ചെരിപ്പെങ്കിലും അവിടെ ഒക്കെ ഒന്ന് കണ്ടോട്ടെ.
പോടാ ന്നു പറഞ്ഞു കൊണ്ട് നീലു എണീറ്റു.
അയ്യോ ദേഷ്യം പിടിച്ചു എണീറ്റതാണോ എന്ന് ചോദിച്ചു ഞാനും എണീറ്റു.
അപ്പോഴേക്കും ഏട്ടനും എണീറ്റു. ഞങ്ങൾ പോകണം വിചാരിച്ചില്ല മോളെ ഇനി പോകുമ്പോൾ തീർച്ചയായും മോളെയും കൊണ്ട് പോകും.
അയ്യേ എന്നെ കൊണ്ട് പോകാഞ്ഞിട്ടൊന്നുമല്ല എനിക്ക് മതിയായി അതുകൊണ്ട് എണീറ്റത്. അയ്യേ ന്നു പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി.
ആദിയേട്ടനോട് അനി ചോദിക്കുന്ന കേട്ട് വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന്…
കുറച്ചു ദിവസം അവരുടെ ശല്യം ഇല്ലായിരുന്നു ഞാനും അങ്ങോട്ട് ഒന്നിനും പോയില്ല പക്ഷെ ഒരു ദിവസം വൈകുന്നേരം രണ്ടും കൂടി അങ്ങോട്ട് കെട്ടി എടുത്തു. വരുന്ന സമയം കണ്ടാൽ തന്നെ അറിയാം പോകാനുള്ള പ്ലാൻ ഇല്ലാന്ന്. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
എന്താ ഡി ജാനകി നിനക്ക് ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ എന്നും പറഞ്ഞു കൊണ്ടാണ് കയറി വന്നത് തന്നെ.
ആരാ മോളെ എന്നും ചോദിച്ചു കൊണ്ട് അമ്മ വന്നപ്പോളാണ് അവർ പുറത്ത് തന്നെ നിൽക്കുന്ന കണ്ടത്. ആഹാ അവിടെ തന്നെ നില്കാതെ കയറി വരൂ ന്നും പറഞ്ഞു കൊണ്ട് അമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു.
ഞങ്ങൾ വെറുതെ വന്നതല്ല മോൾക്ക് ഒരു ആലോചന. ഞങ്ങൾക്കിപ്പോൾ ബന്ധുക്കൾ എന്ന് പറയാൻ നിങ്ങൾ മാത്രമല്ലെ ഉള്ളൂ എന്ന് പറഞ്ഞു..
അപ്പോളാണ് ശ്രീയേച്ചിയെ ഞാൻ നോക്കിയത് മുമ്പത്തെക്കാളും തടി കൂടിയിട്ടുണ്ട്. തടിച്ചുo മെലിഞ്ഞുമാണ് മനുഷ്യൻ ഉണ്ടാവുക അതെനിക്കറിയാം പക്ഷെ ഇത് ഒരു പണിയും ചെയ്യാതെ തിന്ന് കിടന്നുറങ്ങിട്ടുള്ള തടിയാണ്..
ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കമെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ എടുത്തോളാം അമ്മേ എന്ന് പറഞ്ഞു ഞാൻ അടുക്കളയിൽ പോയി.
അമ്മേ ഓറഞ്ച് തീർന്നോ എന്ന് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു..
ഉള്ള ഓറഞ്ച് അല്ലെ നീയിന്നു ജ്യൂസ് ആക്കി കുടിച്ചത് ഇനി ആദി കൊണ്ട് വരട്ടെ അല്ലെങ്കിൽ അനിയോട് പറയാമെന്നു അമ്മ പറഞ്ഞു അവരുടെ മുഖം കാണാൻ വേണ്ടി മാത്രം ഞാൻ അടുക്കളയിൽ നിന്നു വന്നു ഒളിഞ്ഞു നോക്കി. മുഖത്ത് ഞെട്ടൽ കാണാമായിരുന്നു ആരെയും കുത്തി നോവിക്കുന്ന ഒരാളല്ല ഞാൻ എന്നിട്ടും ഞാൻ അത് ആസ്വദിക്കുന്നുണ്ടെങ്കിൽ അത്രമാത്രം എന്റെ മനസ് വേദനിച്ചിട്ടുണ്ട്.കഴിഞ്ഞത് മുഴുവനും ഞാൻ മറക്കുമായിരുന്നു കാരണം അത്രയും സ്നേഹം എനിക്കിവിടെ നിന്ന് കിട്ടുന്നുണ്ട് പക്ഷെ പിന്നെയും ഇത് തന്നെ പണി അത് ഞാൻ അനുവദിച്ചു കൊടുക്കില്ല..
നമ്മൾ പോയാലോ അമ്മേ എന്ന് ശ്രീയേച്ചി പറയുന്നത് കേട്ടു. ആ അങ്ങനെ പോകാനാണോ വന്നത് ഇന്ന് ഇവിടെ നിന്നിട്ട് പോകാം എന്തായാലും നമ്മളൊക്കെ ബന്ധുക്കൾ അല്ലെ ന്നു അമ്മ ചോദിച്ചു.
ഞാനവർക്ക് മുന്തിരി ജ്യൂസ് ഉണ്ടാക്കി മുന്നിൽ കൊണ്ട് വെച്ചു..
കൂട്ടത്തിൽ ഞാൻ എനിക്കും അമ്മക്കും നീലൂനും എടുത്തു. ഞങ്ങൾ ഇവിടെ ഇങ്ങനെയാ എല്ലവരും കുടിക്കും ജ്യൂസ് ഒക്കെന്നു പറഞ്ഞു ഞാൻ അമ്മയെയും അവരുടെ കൂടെ നിർബന്ധിച്ചു ഇരുത്തി ജ്യൂസ് കുടിക്കാൻ തുടങ്ങി…
ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു ഇവർക്കൊക്കെ ജ്യൂസ് കൊടുത്ത മതിയോ. കഴിക്കാൻ ഉണ്ടാക്കണ്ടേ..
അതിന് അമ്മ ഇപ്പോൾ തന്നെ അടുക്കളയിൽ കയറി മല്ലിടണമെന്നില്ലല്ലോ ഞാനും വരില്ലേ ദേ ശ്രീയേച്ചിയും ചെറിയമ്മയും കൂടും അവർക്കൊക്കെ പാചകം ചെയ്യുക എന്ന് പറഞ്ഞാൽ എന്തിഷ്ടാ എന്നറിയോ.
അയ്യോ മോളെ ഇവിടെ വന്നിട്ട് അവരെ അടുക്കളയിൽ കയറ്റുക എന്നൊക്കെ പറഞ്ഞാൽ.
ഹാ നമ്മളൊക്കെ ഒരു കുടുംബം അല്ലെ അമ്മേ..
അവർ ഡ്രസ്സ് ഒക്കെ മാറി വന്നപ്പോൾ ഞങ്ങൾ എല്ലാവരും കൂടി അടുക്കളയിൽ കയറി..
ഉള്ളിയൊക്കെ ശ്രീയേച്ചി തൊലി പൊളിക്കുന്നത് കണ്ടിട്ട് ഞാൻ ഉള്ളാലെ ചിരിച്ചു അതുപോലും അറിയില്ല..
മോളെ നീലു വന്നേ ഏട്ടത്തി ക്ക് ഇതൊക്കെ ഒന്ന് അരിഞ്ഞു തന്നെ പറഞ്ഞു ഞാൻ അവളെ വിളിച്ചു. ചേച്ചി പൊയ്ക്കോ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു കൊണ്ട് അവൾ വന്നു.
ഞങ്ങൾ ഇവിടെ എല്ലാവരും പാചകം ചെയ്യും അല്ലെങ്കിൽ ഉണ്ടാക്കുന്നവരുടെ കഷ്ടപ്പാട്
കഴിക്കുന്നവർ അറിയാതെ പോകും അതുകൊണ്ട ശ്രീയേച്ചി പൊയ്ക്കോ..
?????
അടിപൊളി♥️♥️
♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ❤️✨
Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam
?
Superb. ❤❤❤
?
Superb…♥️
Ee part kalakki bro
പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട് പോന്നോട്ടെ. പേജ് കുറക്കല്ലേ ?
സ്നേഹം മാത്രം
??
Adipoli pani kodukanam chertuhakanda valuthakiko ??
Kadhayum adipoli aayittund waiting for next part ❤️❤️
?? ആയിക്കോട്ടെ
Adipoli??
???
Adipoli oru madhura prathikaara part???
Yah?
Kalakki…
??
ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…
???
Super
?