എനിക്കൊരു ജ്യൂസ് വാങ്ങി തരുഓ ഏട്ടാ..
അതിനാണോ ഇങ്ങനെ മൂഡോഫ് ആയി ഇരിക്കുന്നത്. എന്റെ പൊന്നിന് എന്ത് ജ്യൂസ് ആണ് വേണ്ടത് ഏട്ടൻ വാങ്ങി തരാലോ.
വാക്കുകളിലെ മാധുര്യം മാത്രം മതിയായിരുന്നു എനിക്ക്.
പറയ് എന്താ വേണ്ടത്.
എനിക്കൊരു ഓറഞ്ച് ജ്യൂസ് മതി ഏട്ടാ.
ഓറഞ്ച് ജ്യൂസ് അല്ലെ നമ്മൾ ഇപ്പോൾ കുടിച്ചിറങ്ങിയത് നമ്മുക്ക് എന്തെങ്കിലും ഷേക്ക് കുടിക്കാം അല്ലെങ്കിൽ ചിക്കു കുടിക്കാം നീ ഇറങ്ങു…
അവരെനിക്ക് ഓറഞ്ച് ജ്യൂസ് ഒന്നും തന്നില്ല ഏട്ടാ ന്നു അവൾ പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതായിപ്പോയി.
ഞാൻ കൂടെ ഉണ്ടായിട്ടും ഇത്രയും ചുരുങ്ങിയ സമയം കൊണ്ടവർ അവളുടെ മനസ് അത്രയും വേദനിപ്പിച്ചെങ്കിൽ ഇത്രയും കാലം അവളനുഭവിച്ചത് എന്തായിരിക്കും ഊഹിക്കാൻ പോലും പറ്റുന്നില്ല.
എന്റെ തോളിലേക്ക് തല ചേർത്ത് വിതുമ്പുന്ന അവളോട് അയ്യേ ഇത്രയും സില്ലി ആണോ നീ.
നിനക്ക് എത്ര ജ്യൂസ് വേണമെങ്കിലും ഈ ഏട്ടൻ വാങ്ങി തരും ബാ ന്നു പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൂട്ടി കൂൾബാറിൽ കയറി..
അവൾക്കൊരു ഓറഞ്ച് ജ്യൂസ് മാത്രം മതിയായിരുന്നു. അവൾക് കമ്പനി കൊടുക്കാൻ ഞാനും ഒരു ജ്യൂസ് കുടിച്ചു. പിന്നെ ബീച്ചിൽ ഒക്കെ പോയി അവിടെ എത്തിയപ്പോൾ അവളുടെ മൂഡോഫ് ഒക്കെ ഏറെക്കുറെ മാറിയിരിക്കുന്നു. പക്ഷെ അമ്മയും നീലുവും ഒന്നുമില്ലല്ലോ ഒരു ഉഷാർ ഇല്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു പിന്നെ അവളെ ഉഷാറാക്കൽ ആയിരുന്നു എന്റെ പണി..
കുറെ നേരം വെള്ളത്തിലൊക്കെ കളിച്ചു അവളുടെ മൂഡ് കംപ്ലീറ്റ് മാറി. ഉള്ളിലുള്ള സന്തോഷം മുഖത്തും പ്രകടനമായിരുന്നു. നേരം ഇരുട്ടിയപ്പോളാണ് തിരിച്ചത്.
തിരിച്ചെത്തിയപ്പോൾ തന്നെ അനി ഓടി വന്നു ബൈക്കിൽ മൊത്തം പരിശോധന ആയിരുന്നു.
എന്താ ഡാ നീ നോക്കുന്നതെന്ന് ഏട്ടൻ സംശയത്തോടെ ചോദിച്ചപ്പോൾ അല്ല ആദ്യമായിട്ടല്ലേ ഇത്രയും ദൂരം അതും എന്റെ ബൈക്കിൽ എവിടെ എങ്കിലും ഉരുണ്ടു വീണോന്നു നോക്കിയതാ.
അപ്പോഴേക്കും അമ്മ വന്നു അനിയെ ചീത്ത പറഞ്ഞു. അതിൽ പോയവർക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല അവൻ നോക്കുന്നത് നിങ്ങൾ കയറി വാ എന്നിട്ട് വേണം ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു അമ്മ അകത്തേക്ക് പോയി…
ഞാനും ഏട്ടനും മുകളിലേക്ക് കയറിപ്പോയി..
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു അമ്മ തലയിൽ തൊട്ടിട്ടു തല എന്തിനാ മോളെ ഈ രാത്രി കുളിച്ചതെന്ന് ചോദിച്ചു.
അത് അമ്മേ തലയിൽ മണൽ ആയി അതുകൊണ്ട് തല നനച്ചതാ.
അയ്യോ നിങ്ങൾ ഇന്നും ബീച്ചിൽ പോയോ പറഞ്ഞില്ലല്ലോ ഞാനും വരുമായിരുന്നു.
മ്മ് ക്ലാസ്സിൽ പോയ നിന്നെ കൊണ്ട് പോകുന്നു എന്റെ ബൈക്കിൽ ആണ് പോയത് എന്നിട്ടും ഒരു വാക്ക് നീ വരുന്നോന്നു.
ഏട്ടന്റെ ബൈക്ക് എങ്കിലും കൊണ്ട് പോയില്ലേ എന്റെ എന്താ കൊണ്ട് പോയത്..
?????
അടിപൊളി♥️♥️
♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ❤️✨
Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam
?
Superb. ❤❤❤
?
Superb…♥️
Ee part kalakki bro
പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട് പോന്നോട്ടെ. പേജ് കുറക്കല്ലേ ?
സ്നേഹം മാത്രം
??
Adipoli pani kodukanam chertuhakanda valuthakiko ??
Kadhayum adipoli aayittund waiting for next part ❤️❤️
?? ആയിക്കോട്ടെ
Adipoli??
???
Adipoli oru madhura prathikaara part???
Yah?
Kalakki…
??
ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…
???
Super
?