ജാനകി.7 [Ibrahim] 264

ആ കണ്ണിൽ തന്നെ നോക്കിയപ്പോൾ എന്റെ കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്. വേഗം കണ്ണുകൾ ആ മുഖത്തു നിന്നും മാറ്റി ഞാൻ. പിന്നെ വേഗം വലിയ മാലയിൽ നിന്ന് താലി ഊരി മാറ്റി ചെറിയ ഒരു ചെയിനിൽ കോർത്തിട്ടു. നാലഞ്ചു മോതിരവും കാലിൽ ഒരു ഷൂവും ഫിറ്റ്‌ ചെയ്തു ഞങ്ങൾ ഇറങ്ങി.

ഇറങ്ങി വരുമ്പോൾ നീലു ഉണ്ടായിരുന്നു ഹാളിൽ.

ഞങ്ങളെ കണ്ട് അവൾ ആരാ ഇത് എന്തൊരു ചേഞ്ച്‌ എന്നൊക്കെ പറയുന്നുണ്ട്..
പോടീ കണ്ണ് വെക്കാതെ എന്നും പറഞ്ഞു കൊണ്ട് അമ്മ അവളെ വഴക്ക് പറഞ്ഞു. അനിയുടെ കയ്യിൽ നിന്ന് ചാവി വാങ്ങി ഞങ്ങൾ യാത്ര തിരിച്ചു…

കുറച്ചു പലഹാരങ്ങൾ ഒക്കെ വാങ്ങിയാണ് വീട്ടിൽ എത്തിയത്..

എത്തിയപ്പോൾ തന്നെ കണ്ടത് മുടിയൊക്കെ പാറി പറഞ്ഞ പോലെ നിൽക്കുന്ന ശ്രീയേച്ചിയെ ആണ്. ശ്രീയേച്ചിയെ കണ്ടപ്പോൾ ഏട്ടനും ഞാനും മുഖത്തോട് മുഖം നോക്കിപ്പോയി.

ഏട്ടൻ ശബ്ദം ഉണ്ടാക്കിയും ഞാൻ ശബ്ദം ഇല്ലാതെയും ചിരിച്ചു. സ്പോട്ടിൽ അവൾ അകത്തേക്ക് വിട്ടു. ഇപ്പോൾ ബെഡിൽ നിന്ന് എണീറ്റതാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം..

ചെറിയമ്മ കുറച്ചു കഴിഞ്ഞു വന്നു ഞങ്ങളെ ഒരു മിനിറ്റ് നോക്കി നിന്നിട്ട് അയ്യോ കയറി വാ മക്കളെ എന്ന് പറഞ്ഞു..

ഞാനും ഏട്ടനും അകത്തു കയറിയിരുന്നു. ഞാൻ മൊത്തത്തിൽ വീടൊന്ന് നോക്കി.ഞാൻ പോയതിന് ശേഷം വലുതായിട്ടൊന്നും അവിടെ ആരും പണി എടുത്തിട്ടില്ല എന്ന് തോന്നി. അല്ലെങ്കിൽ ആര് എടുക്കാൻ ആണ് ലോക മടിച്ചി ആയ ശ്രീയേച്ചിയോ അല്ലെങ്കിൽ ചെറിയമ്മയോ നടന്നത് തന്നെ..

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മ ഒരു ഗ്ലാസിൽ ജ്യൂസുമായിട്ട് വന്നു. ഏട്ടനു കൊടുത്ത ശേഷം വാ മോളെ നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും കുടിക്കാമെന്ന് പറഞ്ഞു കൊണ്ട് എന്നെ അടുക്കളയിലേക്ക് കൊണ്ട് പോയി. എന്തോ കരിഞ്ഞു പോയതും പുഴുങ്ങിയതും ആയിട്ടുള്ള മണം അവിടെ തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്.

ശ്രീയേച്ചി ഒരു ഗ്ലാസിൽ ജ്യൂസ് കുടിക്കുന്നുണ്ട് അവിടെ ഒരു ഗ്ലാസ്‌ ജ്യൂസ് എടുത്തു വെച്ചിട്ടുണ്ട്. ചെറിയമ്മ വേഗം പോയി അതെടുത്തു കുടിക്കാൻ തുടങ്ങി.
എങ്ങനെ ഉണ്ട് മോളെ ജ്യൂസ്…
മ്മ് കൊള്ളാം അമ്മേ നല്ല രുചി എന്നും പറഞ്ഞു കൊണ്ട് അവൾ ഗ്ലാസ്‌ സിങ്കിൽ ഇട്ടു.

അയ്യാ കെട്ടിലമ്മ ജീൻസും ടോപ്പും ഇട്ട് വന്നേക്കുന്നു. നീ എങ്ങനെ വന്നാലും ആദ്യത്തെ ഇവിടെ ഉള്ള വേലക്കാരി തന്നെയാ കേട്ടോ ഡീ ജാനകി..

ഹോ അവളുടെ ഒരു പത്രാസ്. കഴുകി വെക്കെടീ ഈ ഗ്ലാസും ജ്യൂസ് ഉണ്ടാക്കിയ മിക്സിയും ഒക്കെ നിന്റെ കെട്യോന് കുടിക്കാൻ വേണ്ടി ഉണ്ടാക്കിയതാ..

രണ്ടിനും ഒരു മാറ്റവുമില്ല

ഹും അല്ലെങ്കിലും അങ്ങനെ അല്ലെ വരൂ.

എന്റെ കേട്യോൻ ഒരു ഗ്ലാസ്‌ ജ്യൂസ് അല്ലെ കുടിച്ചത് ബാക്കി രണ്ടു ഗ്ലാസ്‌ ജ്യൂസ് കുടിച്ചതും അമ്മയും മോളും കൂടിയാണ് അതുകൊണ്ട് അത് അമ്മയും മോളും കൂടി അങ്ങ് കഴുകിയെച്ചാൽ മതിയെന്ന് പറഞ്ഞു ഞാൻ വേഗം ഹാളിലേക്ക് നടന്നു. അല്ലെങ്കിൽ അവരെന്നെ എന്തെങ്കിലും ചെയ്യുമോ എന്നൊരു പേടി ഉണ്ടായിരുന്നു.

ഏട്ടന്റെ അടുത്തെത്തിയപ്പോൾ ഏട്ടാ പോകാമെന്നു പറഞ്ഞു ഞാൻ വേഗം ഗ്ലാസ്‌ വാങ്ങി വാഷ് ബേസിനിൽ നിന്ന് കഴുകി ചെറിയമ്മയുടെ കയ്യിൽ കൊടുത്തു. ഏട്ടൻ എന്റെ കൂടെ വേഗം തന്നെ പുറത്തേക്കിറങ്ങി. പോയിട്ട് വരാമെന്ന് ഏട്ടൻ പറഞ്ഞെങ്കിലും ഞാൻ ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ല എന്ന് മനസ്സിൽ പറഞ്ഞു…

അവിടെ നിന്നിറങ്ങിപോകുമ്പോൾ ഏട്ടന്റെ പുറകിൽ തല വെച്ച് ഒരേ കിടത്തം ആയിരുന്നു ഞാൻ.കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് ഏട്ടൻ വണ്ടി നിർത്തി.ഇതെന്താ ഇങ്ങനെ ഇരിക്കുന്നത് നിനക്കെന്താ പറ്റിയത് ജാനി..

24 Comments

  1. ?????

  2. അടിപൊളി♥️♥️

    1. ഇബ്രാഹിം

      ♥️♥️

  3. കൊള്ളാം നന്നായിട്ടുണ്ട് ❤️✨

  4. Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam

  5. ഇബ്രാഹിം

    ?

  6. Superb. ❤❤❤

    1. ഇബ്രാഹിം

      ?

  7. Superb…♥️

  8. Ee part kalakki bro

  9. പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
    ഒത്തിരി ഇഷ്ടായി ?????. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെ. പേജ് കുറക്കല്ലേ ?
    സ്നേഹം മാത്രം

    1. ഇബ്രാഹിം

      ??

  10. Adipoli pani kodukanam chertuhakanda valuthakiko ??
    Kadhayum adipoli aayittund waiting for next part ❤️❤️

    1. ഇബ്രാഹിം

      ?? ആയിക്കോട്ടെ

  11. Adipoli??

    1. ഇബ്രാഹിം

      ???

  12. Adipoli oru madhura prathikaara part???

    1. ഇബ്രാഹിം

      Yah?

  13. Kalakki…

    1. ഇബ്രാഹിം

      ??

  14. ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…

    1. ഇബ്രാഹിം

      ???

  15. Super

    1. ഇബ്രാഹിം

      ?

Comments are closed.