ജാനകി.25 (Last Part) [Ibrahim] 243

ദേഷ്യം പിടിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആയിരിക്കും നീലു ക്ഷമിച്ചു നിൽക്കുന്നത്..

ഒൻപതു മാസം കൂടി കഴിഞ്ഞിട്ട് കാണിച്ചു തരാടാ പട്ടീ എന്നാ അനിയോട് അവളു പറഞ്ഞത്..

അതിനു മുമ്പ് ഞാൻ അടുത്ത ഗോൾ അടിച്ചിരിക്കും ദേവി രണ്ടു മാസം ഗർഭിണി ആണോ എന്നാ എന്റെ ഒരു ഇത്.

അനി ആയത് കൊണ്ട് വിശ്വസിക്കാൻ പറ്റില്ല എന്നാ ആദിയേട്ടൻ പറഞ്ഞത്..

എന്തായാലും വന്നോട്ടെ ഇനിയും പുതിയ അതിഥികൾ..

ശ്രീ വന്നാലേ അറിയുള്ളൂ അവിടെയും പുതിയ വിശേഷം വല്ലതും ഉണ്ടോ എന്ന്…
നീലു വിനെ പോലെ ആണെന്ന് പറഞ്ഞിട്ടാണ് പാത്തൂനെ സോപ്പിട്ടു നടക്കുന്നത് നീലു.

അവളോട് ആണത്രേ കൂടുതൽ ഇഷ്ടം വേണ്ടത്. പാത്തു പക്ഷെ കിട്ടാനുള്ളത് മൊത്തം വാങ്ങി എടുത്തു അച്ഛന്റെ മടിയിൽ പോയിരിക്കും. കണ്ണൻ ആണ് നീലുവിന്റെ കമ്പനി…

ഇന്നിപ്പോ അവളു വരുന്നത് കുട്ടികളെ കാണാൻ ആണ്. കുഞ്ഞു മക്കളെ നോക്കി ഇരുന്നാൽ ജനിക്കുന്ന മക്കൾ അതുപോലെ ഉള്ളവരായിരിക്കും എന്ന് ആരോ പറഞ്ഞു പോലും അതുകൊണ്ട് അവൾ ഒരാഴ്ച മക്കളെ നോക്കി ഇരിക്കാൻ വരികയാണ്…

ഒരാള് കൂടി വേണം എന്ന് പറഞ്ഞു നടക്കുകയാണ് ആദിയേട്ടൻ. പാത്തു ഒന്ന് എഴുന്നേറ്റു നടക്കട്ടെ ഏട്ടാ ന്ന് പറഞ്ഞു വെയിറ്റ് ചെയ്തു നിർത്തിയിരിക്കുകയാണ്. പക്ഷെ ഏട്ടൻ അതിനുള്ള സമയം എനിക്ക് തരുമെന്ന് തോന്നുന്നില്ല.

അന്ന് മൂന്നു ഗർഭിണികൾ ഒരുമിച്ചു നടന്നത് പോലെ നാല് പേരും കൂടി ഒരുമിച്ചു നടക്കേണ്ടി വരുമെന്നുള്ള കാര്യം ഓർക്കുമ്പോൾ ആണ് ചെറിയ ഒരു ചമ്മൽ തോന്നുന്നത്. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം വീട്ടിൽ കല്യാണമൊന്നും ഇനി ബാക്കി ഇല്ലല്ലോ എന്നുള്ള കാര്യത്തിലാണ് അല്ലെങ്കിൽ ഫാമിലി ഗ്രൂപ്പിൽ ഒക്കെ ഓടി നടക്കുമായിരുന്നു ഞങ്ങളുടെ കഥ..

 

 

.അടുത്ത എന്തെങ്കിലും കഥ കിട്ടിയാൽ അതുമായിട്ട് വരാം ഞാൻ

പിന്നെ എല്ലാവർക്കും നന്ദി ഉണ്ട് സപ്പോർട്ട് ചെയ്തതിന്….

????

 

 

 

ഈ ഗദ ഇവിടെ അവസാനിച്ചു ?

 

 

40 Comments

  1. ♥♥♥♥♥♥

  2. താങ്കൾ എന്തുകൊണ്ടാണ് author ആവാത്തത് എന്നറിയില്ല.. എന്നാലും അതിനു ശ്രമിക്കുക… കുട്ടെട്ടന് മൈൽ അയക്കുക.. author ആയാൽ കഥ വന്നതിനു ശേഷം തെറ്റുകൾ സ്വന്തമായി തിരുത്താൻ സാധിക്കും..

    മൈൽ അയക്കുമ്പോൾ തങ്ങൾ സ്വയം ഒരു യൂസർ ഐഡിയും പാസ്‌വേഡും അയച്ചു കൊടുക്കാൻ മറക്കരുത് .. ഒരു 3-4 വട്ടം ഒക്കെ മൈൽ അയച്ചാൽ ആണ് കുട്ടേട്ടൻ അത് ശെരി ആക്കി തരാരുള്ളത്… പിന്നെ കൂടെ ഇതുവരെ എഴുതിയ കഥകളുടെ പേരും പാർട്ടുകളുടെ എണ്ണവും പറഞാൽ authors listil ചേർക്കാൻ കുട്ടെട്ടന് എളുപ്പം ആവും…

    1. ഇബ്രാഹിം

      ഞാൻ ശ്രമിക്കാം പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ അധികം നന്ദി ഉണ്ട് ?

  3. മച്ചാനെ…

    മച്ചാന് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല അതാണ് ഇങ്ങനെ ഒരു അഭിസംബോധന….

    കഥ നല്ല തീം ആണ്… അവതരണ ശൈലിയും വെലിയ കുഴപ്പം ഇല്ല…. പക്ഷേ ഡയലോഗ് തിരിച്ച് തിരിച്ചു പറയാത്തത് കൊണ്ട് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായി .. അത് ഒരു പോരായ്മയായി തോന്നി… ബിരിയാണിയിൽ കല്ലുകടി പോലെ… പിന്നെ സ്പീഡ്.. അതും കുറച്ച് കൂടുതൽ ആണോ എന്നാണ്… കഴിഞ്ഞ കഥയിൽ നിന്നും കുറച്ച് വിത്യാസങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്… എന്നാലും ശ്രദ്ധിക്കണം… ഒരു കഥയുടെ തീമും ശൈലിയും പോലെ തന്നെ പ്രധാനം ആണ് എഴുത്തും… ആ ഒരു പോരായ്മ ഒഴിച്ചാൽ എനിക്ക് വളരെ ഇഷ്ട്ടപെട്ടു…

    കഴിഞ്ഞ കഥക്ക് പറഞ്ഞ പോലെ തന്നെ സ്വയം എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു എഡിറ്ററിനെ ഇവിടെ നിന്ന് തന്നെ അന്വേഷിക്കുന്നത് നന്നായിരിക്കും ആരെങ്കിലും ചെയ്യാതിരിക്കില്ല…

    മുകളിൽ പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല… കഥ വളരെ ഇഷ്ട്ടപെട്ടു അത് കൊണ്ട് ആണ് ഇത് പറയണം എന്ന് കരുതിയത്… തങ്ങൾക്ക് നന്നായി എഴുതാൻ ഉള്ള കഴിവ് ഉണ്ട് അത് നന്നായി വിനിയോഗിച്ച് സമാധാനമായി എഴുതുക…

    പറഞ്ഞ അഭിപ്രായങ്ങൾ ഇഷ്ടപ്പെടുമോ എന്നറിയില്ല… ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഇങ്ങനെ ഒരാൾ ഒന്നും ഇവിടെ പറഞ്ഞിട്ടില്ല എന്ന് കരുതി വെറുതെ വിടുക

    എന്നും സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️

    1. ഇബ്രാഹിം

      അഭിപ്രായങ്ങൾ മുഴുവനായും ഞാൻ സ്വീകരിക്കുന്നു . തിരക്കുകൾ ഒഴിഞ്ഞാണ് എഴുതാൻ ശ്രമിക്കാറ് പക്ഷെ അതിനിടയിൽ തിരക്കുകൾ കയറി വരുമ്പോൾ എഴുത്ത് മാറ്റി വെക്കും അപ്പോൾ ഒട്ടും സമയം കിട്ടാറില്ല. കിട്ടുന്ന സമയത്തു ഓടിച്ചൊരു എഴുത്താണ്. കുത്തും കോമയും ഒന്നും ഇടാറില്ല. ഇതുവരെ ആരും അഭിപ്രായം ഒന്നും പറയാത്തത് കൊണ്ടാവും അതൊന്നും ഞാൻ ശ്രദ്ധിക്കാഞ്ഞത്. ഇനി ശ്രദ്ധിച്ചു സമയം എടുത്തു മാത്രമേ ഞാൻ എഴുതി തുടങ്ങുള്ളൂ. താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്. മടിക്കാതെ എല്ലാം തുറന്നു പറഞ്ഞതിന് വളരെ അധികം നന്ദി ഉണ്ട്..

      സ്നേഹം മാത്രം ?
      ♥️♥️

      1. ഈ സൈറ്റിൽ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് ഒരു തിരുത്തോ മോശം കമാൻ്റോ തന്നാൽ തിർച്ച് എതിർക്കുന്ന സ്വഭാവം… അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്… പലപ്പോഴും ഇങ്ങനെ പറയുമ്പോൾ എതിർപ്പുകൾ കിട്ടാറുണ്ട് അതാണ്…. ഈ അഭിറയങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം…

        അടുത്ത കഥക്കായി കാത്തിരിക്കുന്നു… സാധാരണ കഥ മുഴുവൻ ആയലെ വായിക്കാരുള്ളു… എന്നാലും അടുത്ത കഥ ഞാൻ തുടക്കം മുതൽ വായിക്കാൻ ശ്രമിക്കാം…

        1. ഇബ്രാഹിം

          എതിർത്തു പറയുന്നത് ചിലപ്പോൾ അവരുടെ അപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടാവും അല്ലാതെ അതൊക്കെ എഴുത്ത് കൂടുതൽ നന്നാക്കാൻ മാത്രമേ ഉപകരിക്കൂ. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അടുത്തതിൽ അത് കൂടി ശ്രദ്ധിച്ചാണ് എഴുതുക. ഞാൻ അങ്ങനെ ആണ്
          ???

          1. ഇബ്രാഹിം
            പാപ്പനെ പോലെ ഒരാൾ സാധാരണ ഇങ്ങനെ പറയാറില്ല. ഞാൻ കുറെ കാലമായി ശ്രദ്ധിക്കുന്നു. പാപ്പൻ നന്നായി വായിക്കുന്ന ഒരാൾ ആണ്.അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കും എന്ന് പറയുമ്പോ
            നിന്നിലെ എഴുത്തുകാരൻ വളരുന്നു എന്നാണ്… ????തെറ്റു കൾ ഞാനും മുൻപ് ചൂണ്ടികാണിച്ചിരുന്നു.. പിന്നെ പരിമിതികൾ മനസിലാക്കി വെറുപ്പിക്കാൻ നിന്നില്ല എന്നെ ഉള്ളൂ… ഏതായാലും നന്നായി ഇനിയും എഴുതുക.. സിമ്പിൾ ആയ പ്രണയം.. വലിയ ട്വിസ്റ്റ്‌ ഒന്നും വേണ്ട. ???

          2. @ Ibrahim

            എൻ്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം… ഞാൻ ഇങ്ങനെ അഭിപ്രായം അതികം പറയാറില്ല… നന്നായി എഴുതിയാൽ കഥകൾ നന്നാവും എന്നും, എൻ്റെ അഭിപ്രായം സ്വീകരിക്കും എന്നും തൊന്നുന്നവരോട് മാത്രേ ഞാൻ പറയാറുള്ളൂ… തങ്ങളുടെ കഥകൾ വളരെ നല്ലതാണ് എഴുത്തും കൂടി ശെരിയാക്കി തെറ്റുകൾ ഇല്ലാതെ വന്നാൽ ഇപ്പൊൾ ഇവിടെ ഉള്ള എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ എത്താൻ സാധിക്കും അതുകൊണ്ടാണ് പറഞ്ഞത്….

            @ ജോർജ്

            എന്നെ ഒക്കെ നിങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്നറിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം… ഈ വലിയ വാക്കുകൾക്ക് നന്ദി..❤️❤️

    2. പാപ്പാ.. വെറുതെ… വിട്ടിരിക്കുന്നു ഉം പൊക്കോ…

      1. ?? വളരെ സന്തോഷം

      2. ഇബ്രാഹിം

        ???

  4. Rajeev (കുന്നംകുളം)

    ട്വിസ്റ്റ് ഇല്ലാത്ത kathakal എനിക്ക് പണ്ടേ ഇഷ്ടമാണ്… simple story.. നന്നായിട്ടുണ്ട്..

    1. ഇബ്രാഹിം

      Thanks?

  5. Superb!!! Nalla story. Valiya twist onnumm illathe simple and cute. Nalla reethiyil thanne avasanipichu. Adutha kadhayumayi udane varuvan jagadeeswaran anugrahikkatte.

    Thanks

    1. ഇബ്രാഹിം

      Thanks for the valuable comment..

      Thank u so much..
      ???

  6. ❤❤❤❤❤???

    1. ഇബ്രാഹിം

      ???♥️♥️

    1. ഇബ്രാഹിം

      ♥️♥️

  7. Climax polichu ???

    1. ഇബ്രാഹിം

      Thanks ?

  8. Adipoli?✨️?

  9. Superb. നന്നായി തന്നെ അവസാനിച്ചു. ??

  10. സഞ്ജയ്‌ പരമേശ്വരൻ

    Kidu story

    1. ഇബ്രാഹിം

      Thanks?

  11. ആഞ്ജനേയദാസ്

    വളരെ മനോഹരമായ ഒരു കൊച്ചു കഥ, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു…..

    ❤❤❤❤❤❤❤❤❤❤❤❤

    ഇനിയും എഴുതുക…… ❤

    നല്ല ietems മായി വരിക….. ✨️?

    1. ഇബ്രാഹിം

      എഴുതാൻ ശ്രമിക്കാം ???

  12. ഇത്തിരി പൂവ്

    ഒരു ടെയിൽഎൻഡ് കൂടി എഴുതു ബ്രോ???

    1. ഇബ്രാഹിം

      വേറെ കഥ എഴുതാൻ ശ്രമിക്കാം അത് തീർന്നു ?

  13. നന്നായി അവസാനിപ്പിച്ചു❤️❤️❤️

    1. ഇബ്രാഹിം

      ??

    1. ഇബ്രാഹിം

      Thanks

  14. Uff man..

    Angane avasaanichu alle .

    Othiri ishtaaaayii..

    First lae starting trouble okke poyi avasaanam ethiyapol super aakki..

    ♥️

    1. ഇബ്രാഹിം

      ശോ എനിക്ക് വയ്യ ?

      അടുത്ത സ്റ്റോറിയിൽ പൊളിക്കാം ?

  15. ❣️?❤️?❣️?❤️?❣️?❤️?❣️?❤️?❣️?❤️?

    1. ഇബ്രാഹിം

      ♥️♥️

  16. നല്ലൊരു കഥ.. മനോഹരമായി അവസാനം ❤❤????

    1. ഇബ്രാഹിം

      താങ്ക്സ് ?

Comments are closed.