വളരെ സിമ്പിൾ ആയിട്ടാണ് രണ്ടു മണവാട്ടിമാരും ഉള്ളത്. ശ്രീ യുടെ പഴയ ആഭരണങ്ങൾ മോഡൽ മാറ്റി എടുത്തതാണ്. പഴയത് വീതി കൂട്ടി നല്ല കാഴ്ച തോന്നിപ്പിക്കുന്നതായിരുന്നു ഇപ്പോൾ തണ്ട് പോലെയുള്ള ചെയിൻ ആണ് എടുത്തത്…
സിമ്പിൾ മേക്കപ്പ് ആണെങ്കിലും വളരെ ഭംഗി ഉണ്ടായിരുന്നു കാണാൻ..
സമയം ആയപ്പോൾ പെൺകുട്ടികൾ മണ്ഡപത്തിൽ കയറി ഇരുന്നു. സാധാരണ ആണുങ്ങൾ ആണ് ആദ്യം ഇരിക്കുക. ദേവി ആണ് പറഞ്ഞത് ഈ ഐഡിയ ഒക്കെ.
പയ്യന്മാരെ വിളിച്ചോളാൻ പറഞ്ഞപ്പോൾ അനിൽ അനിയുടെ വീൽ ചെയറും തള്ളിക്കൊണ്ട് വന്നു..
ആളുകൾ പരസ്പരം നോക്കുന്നുണ്ട് ചിലർ സഹതപിക്കുന്നു മറ്റു ചിലർ അടക്കി ചിരിക്കുന്നുണ്ട്..
ദേവി തല ഉയർത്തി ചെറിയ ഒരു ചിരിയോടെയാണ് മണ്ഡപത്തിൽ ഇരിക്കുന്നത്. എനിക്ക് വല്ലാത്ത അഭിമാനം തോന്നി അവളെക്കുറിച്ച്.
വ്യക്തമായ കാഴ്ചപ്പാട് ഉള്ള പെണ്ണാണ് ദേവി.. അനിക്ക് അവളെ കിട്ടിയത് ഭാഗ്യമാണ്..
ശ്രീ യും നല്ല കുട്ടിയാണ്. ആദ്യം കുറച്ചു സ്വഭാവദൂഷ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ തെറ്റുകൾ മനസിലാക്കി സ്വഭാവം നന്നാക്കിയിരിക്കുന്നു..
കൊട്ടും കുരവയുമായി മുഹൂർത്തത്തിൽ തന്നെ രണ്ടാളും താലി ചാർത്തി..
അനിക്ക് നേരെ എഴുന്നേറ്റു നിന്നാണ് അനിയുടെ കഴുത്തിൽ ദേവി മാല ഇട്ട് കൊടുത്തത്..
മാല ഇട്ട് കഴിഞ്ഞു അഗ്നിക്ക് വലം വെക്കാനായപ്പോൾ അനി വീൽ ചെയറിൽ നിന്നെണീറ്റു ദേവിയുടെ കയ്യിൽ പിടിച്ചു. ഞങ്ങൾ കുറച്ചു പേരല്ലാത്തവർ അത് കണ്ടു ഞെട്ടി..
അമ്മ ആണെങ്കിൽ കണ്ണുകൾ തുടക്കുന്നുണ്ട് കൂട്ടത്തിൽ അവളുടെ അച്ഛനും അമ്മയും ഉണ്ട് കണ്ണ് തുടക്കാൻ ?..
ആദിയെട്ടന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് കുറച്ചു അവിയലും പുളിയിഞ്ചിയും ഉപ്പേരിയും എടുത്തു തിന്നു വയറ് ഫുള്ളാക്കാൻ നോക്കിയ എന്റെ അടുത്ത് ഒരു പ്ലേറ്റിൽ ചോറുമായി ഒരു ചിരിയോടെ ഏട്ടൻ വന്നിരുന്നു..
“‘എനിക്ക് ചോറ് വേണ്ട ഏട്ടാ വേണ്ടാഞ്ഞിട്ട “‘”
വേണം രണ്ടു പിടി എന്നും പറഞ്ഞു കൊണ്ട് എനിക്ക് നേരെ ചോറ് നീട്ടി..
❤❤❤❤❤❤❤❤
♥️♥️
??
??
❤️❤️
♥️♥️
നന്നായിരുന്നു
താങ്ക്സ് ?
❤❤❤??????
??
എങ്ങനെ ആയിരിക്കും അവസാനം ??
ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt
അവസാനം ഉണ്ടാവും ?